28/03/2026
[fontresizer_tawhidurrahmandear_widget]

ഓപറേഷൻ സിന്ദൂർ: ‘ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ പകച്ചു; വെടിനിർത്തലിനായി വൻ ലോബിയിങ് നടത്തി’

 ഓപറേഷൻ സിന്ദൂർ: ‘ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ പകച്ചു; വെടിനിർത്തലിനായി  വൻ ലോബിയിങ് നടത്തി’

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ സൈനിക നടപടിക്ക് പിന്നാലെ പാകിസ്ഥാൻ കടുത്ത നയതന്ത്ര സമ്മർദ്ദത്തിലായെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കത്തിന് ശേഷം, വെടിനിർത്തലിനായി പാകിസ്ഥാൻ 60 തവണ അമേരിക്കയെ ബന്ധപ്പെട്ടതായാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് യുഎസ് രേഖകൾ ഉദ്ധരിച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്.

അമേരിക്കയുടെ ‘ഫോറിൻ ഏജന്റ്‌സ് രജിസ്‌ട്രേഷൻ ആക്ട്’ (FARA) പ്രകാരം പുറത്തുവിട്ട രേഖകൾ പ്രകാരം, ഓപറേഷൻ സിന്ദൂറിനെത്തുടർന്ന് പാകിസ്ഥാൻ കടുത്ത ഭീതിയിലായിരുന്നു. യുദ്ധം ഒഴിവാക്കുന്നതിനായി അമേരിക്കയിലെ ട്രംപ് ഭരണകൂടവുമായും പെന്റഗൺ, സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുമായും പാക് നയതന്ത്രജ്ഞർ നിരന്തരം ആശയവിനിമയം നടത്തി. ലോബിയിംഗ് പ്രവർത്തനങ്ങൾക്കായി മാത്രം ഏകദേശം 45 കോടി രൂപ പാകിസ്ഥാൻ ചിലവഴിച്ചതായും മാളവ്യ ആരോപിച്ചു.

‘ഇന്ത്യയുടെ സൈനിക കരുത്തിന് മുന്നിൽ പാകിസ്ഥാൻ വിറച്ചുപോയി എന്നതിന്റെ തെളിവാണ് ഈ രേഖകൾ. സൈന്യത്തെയും പ്രധാനമന്ത്രി മോദിയെയും വിമർശിച്ചിരുന്നവർ ഇപ്പോൾ ഈ യാഥാർത്ഥ്യം തിരിച്ചറിയണം. സമാധാനം യാചിക്കാൻ പാകിസ്ഥാൻ അമേരിക്കൻ നിയമനിർമ്മാതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും 60 തവണയാണ് സമീപിച്ചത്,’ എക്‌സിൽ മാളവ്യ എഴുതി

പാകിസ്ഥാൻ സർക്കാരിന് വേണ്ടി ‘സ്‌ക്വയർ പാറ്റൺ ബോഗ്‌സ്’ എന്ന യുഎസ് ലോബിയിംഗ് സ്ഥാപനമാണ് ഈ വെളിപ്പെടുത്തലുകൾ സമർപ്പിച്ചത്. ഏപ്രിൽ, മെയ് മാസങ്ങളിൽ പാകിസ്ഥാന്റെ ലോബിയിംഗ് ചിലവ് കുത്തനെ വർധിച്ചതായി മുൻപ് ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു. ഇമെയിലുകൾ, ഫോൺ കോളുകൾ, നേരിട്ടുള്ള കൂടിക്കാഴ്ചകൾ എന്നിവയിലൂടെ ഇന്ത്യയെ തടയാൻ ഇസ്ലാമാബാദ് കിണഞ്ഞു ശ്രമിച്ചുവെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്.

പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചു നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പപറേഷൻ സിന്ദൂർ നടത്തിയത്. പാക് അധിനിവേശ കശ്മീരിലെ (PoK) ഒമ്പതോളം ഭീകര ക്യാമ്പുകൾ ഇന്ത്യൻ സേന തകർത്തു. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ തുടങ്ങിയ സംഘടനകളുടെ ബഹാവൽപൂർ, മുരിദ്‌കെ, മുസാഫറാബാദ് എന്നിവിടങ്ങളിലെ താവളങ്ങളാണ് ലക്ഷ്യമിട്ടത്. ആധുനിക മിസൈലുകൾ, എഐ (AI) സാങ്കേതികവിദ്യ, ഡ്രോൺ നിരീക്ഷണം എന്നിവ ഉപയോഗിച്ചുള്ള കൃത്യതയാർന്ന ആക്രമണമാണ് ഇന്ത്യ നടത്തിയത്.

Also read: