27/01/2026

അമിത് ഷാ തിരുവനന്തപുരത്ത്; എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

 അമിത് ഷാ തിരുവനന്തപുരത്ത്; എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

അമിത് ഷാ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി എന്‍ഡിഎയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്തെത്തി. ഇന്നലെ രാത്രി 11.15ഓടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ന് രാവിലെ അമിത് ഷാ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. തുടര്‍ന്ന് കവടിയാറില്‍ നടക്കുന്ന ബിജെപി ജനപ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും, വൈകുന്നേരം എന്‍ഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹം പങ്കെടുക്കും.

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകളും സീറ്റ് വിഭജനം സംബന്ധിച്ച ആലോചനകളും സന്ദര്‍ശനത്തിലുണ്ടാകുമെന്നാണു കരുതപ്പെടുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ചും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ സാധ്യതകളെക്കുറിച്ചും ബിജെപി യോഗത്തില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. വൈകുന്നേരം ഏഴു മണിയോടെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങും. സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also read: