27/01/2026

മമത ഡല്‍ഹിയിലേക്ക്; ‘വോട്ട് കൊള്ള’യ്‌ക്കെതിരെ പുതിയ പടയൊരുക്കവുമായി തൃണമൂല്‍

 മമത ഡല്‍ഹിയിലേക്ക്; ‘വോട്ട് കൊള്ള’യ്‌ക്കെതിരെ പുതിയ പടയൊരുക്കവുമായി തൃണമൂല്‍

മമത ബാനര്‍ജി

കൊല്‍ക്കത്ത/ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടിക്കെതിരെ ദേശീയതലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ്. ഇതിനായി ഫെബ്രുവരിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹി സന്ദർശിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്തായിരിക്കും സന്ദർശനം.

വോട്ടർ പട്ടിക പുതുക്കലിന്റെ മറവിൽ ചില പ്രത്യേക വിഭാഗങ്ങളെയും സമുദായങ്ങളെയും ലക്ഷ്യം വെച്ച് അവരുടെ വോട്ടുകൾ നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢശ്രമമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു.

എസ്ഐആർ നടപടിയെ ദേശീയ പൗരത്വ രജിസ്റ്ററിനോടാണ് (എൻആർസി) മമത ബാനർജി ഉപമിക്കുന്നത്. ഇത് യഥാർത്ഥ വോട്ടർമാരെ ദ്രോഹിക്കാനുള്ള ആയുധമാണെന്ന് അവർ ശക്തമായി വാദിക്കുന്നു. വിഷയത്തിൽ ’ഇന്ത്യ’ സഖ്യത്തിലെ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തി ഒരു പൊതുവായ പ്രതിഷേധനിര കെട്ടിപ്പടുക്കാനാണ് മമതയുടെ ഡൽഹി സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന മുന്നറിയിപ്പില്ലാത്ത പരിശോധനകളിൽ ജാഗ്രത പാലിക്കാൻ ഭരണകൂടത്തിനും പാർട്ടി പ്രവർത്തകർക്കും മമത ബാനർജി നേരത്തെ തന്നെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Also read: