02/03/2026
[fontresizer_tawhidurrahmandear_widget]

മൊബൈൽ സ്‌ക്രീൻ ഗാർഡിൽ ‘ലോക്കായി’ അണലി കുഞ്ഞ്; ഞെട്ടൽ മാറാതെ മൊബൈൽ ഷോപ്പ് ഉടമ

 മൊബൈൽ സ്‌ക്രീൻ ഗാർഡിൽ ‘ലോക്കായി’ അണലി കുഞ്ഞ്; ഞെട്ടൽ മാറാതെ മൊബൈൽ ഷോപ്പ് ഉടമ

തളിപ്പറമ്പ്: മൊബൈൽ ഷോപ്പിൽ സ്‌ക്രീൻ ഗാർഡിനുള്ളിൽ അണലി കുഞ്ഞിനെ കണ്ടെത്തി. തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ മൊബൈൽ ഷോപ്പിലാണ് ഉടമയെയും ജീവനക്കാരെയും ഒരുപോലെ ഞെട്ടിച്ച സംഭവമുണ്ടായത്. പഴയ സ്‌ക്രീൻ ഗാർഡ് മാറ്റുന്നതിനിടെ താഴെ വീണ ഗ്ലാസിലെ പശയിലാണ് പാമ്പിൻ കുഞ്ഞ് ഒട്ടിപ്പിടിച്ചത്.

ഇന്നലെ രാവിലെ കട തുറന്നപ്പോഴാണ് ഷോപ്പുടമ റയിസ് സ്‌ക്രീൻ ഗാർഡിൽ പാമ്പിനെ കണ്ടത്. തലേദിവസം ഫോണിൽ നിന്ന് ഇളക്കി മാറ്റിയ സ്‌ക്രീൻ ഗാർഡ് നിലത്ത് വീണുപോയിരുന്നു. ഇതിലെ പശയിൽ ഒട്ടിപ്പിടിച്ച നിലയിലായതിനാൽ പാമ്പിന് നീങ്ങാൻ കഴിഞ്ഞിരുന്നില്ല. പശയിൽ കുരുങ്ങിയത് കൊണ്ടുമാത്രമാണ് താനും ജീവനക്കാരും കടിയേൽക്കാതെ രക്ഷപ്പെട്ടതെന്ന് ഉടമ പറഞ്ഞു.

വിവരമറിഞ്ഞെത്തിയ വനംവകുപ്പ് സ്‌നേക്ക് റെസ്‌ക്യൂവർ വെളിച്ചെണ്ണ ഉപയോഗിച്ചാണ് പാമ്പിനെ സ്‌ക്രീൻ ഗാർഡിൽ നിന്ന് വേർപ്പെടുത്തിയത്. അര മീറ്ററോളം നീളമുള്ള അണലി കുഞ്ഞിന് ഏകദേശം ഒരു വയസ് പ്രായമുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗ്ലാസ് ഡോറുകളുള്ള കടയ്ക്കുള്ളിൽ പാമ്പ് എങ്ങനെ എത്തിയെന്ന ആശങ്കയിലാണ് കടയുടമയും ജീവനക്കാരും. വനംവകുപ്പ് പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു.

Also read: