ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കിടെ മത്സ്യ ബന്ധന തൊഴിലാളികൾക്കൊപ്പം വെള്ളത്തിലിറങ്ങി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായ് ജില്ലയിൽ വികാസ്ശീൽ ഇൻസാഫ് പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിക്കൊപ്പമാണ് രാഹുൽ ഗാന്ധി തൊഴിലാളികളുമായും കർഷകരുമായും കൂടിക്കാഴ്ച നടത്തിയത്. മത്സ്യബന്ധന തൊഴിലാളികൾക്കൊപ്പം കായലിലൂടെ തോണിയിൽ സഞ്ചരിച്ച രാഹുൽ ഗാന്ധി, വെള്ളത്തിലേക്ക് എടുത്തു ചാടുകയും നീന്തുകയും ചെയ്തു. ‘ബിഹാറിലെ ബെഗുസരായിയിൽ വി.ഐ.പി പാർട്ടി അധ്യക്ഷൻ മുകേഷ് സാഹ്നിക്കൊപ്പം അവിടത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ കണ്ടതിൽ അതിയായ സന്തോഷം. അവരുടെ ജോലി [&Read More
ബെയ്റൂത്ത്: ഇസ്രയേൽ സൈന്യം അതിർത്തിയിൽ നിരന്തരം നടത്തുന്ന അതിക്രമങ്ങളിൽ സഹികെട്ട് കടുത്ത നടപടികളിലേക്ക് ഒടുവിൽ ലബനാനും. തെക്കൻ ലബനാനിൽ സർക്കാർ സൈന്യത്തെ വിന്യസിച്ചതായി റിപ്പോർട്ട് വരുന്നു. ഇസ്രയേലി ആക്രമണത്തിൽ മുനിസിപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് അതിർത്തിയിലെ സംഘർഷം പുതിയ തലത്തിലേക്ക് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം. ഇസ്രയേലി സൈനികരുമായി ഏറ്റുമുട്ടാൻ തയ്യാറാകാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി ലെബനൻ പ്രസിഡന്റ് ജോസഫ് ഔൻ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ലബനാനും ഇസ്രയേലും തമ്മിലുള്ള അതിർത്തി മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി [&Read More
സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാബാനു ബീഗത്തിന്റെ കുടുംബം; ഇമ്രാന്‍ ഹാഷ്മിയുടെ ‘ഹഖ്’ നിയമക്കുരുക്കില്
ഇന്‍ഡോര്‍: ഇമ്രാന്‍ ഹാഷ്മിയും യാമി ഗൗതമും പ്രധാന വേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ചിത്രമായ ‘ഹഖ്’ നിയമക്കുരുക്കില്‍. 1985ലെ സുപ്രധാന കേസായ മുഹമ്മദ് അഹമ്മദ് ഖാന്‍ വേഴ്സസ് ഷാബാനു ബീഗം കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാബാനു ബീഗത്തിന്റെ നിയമപരമായ അവകാശികളാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡോര്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. അന്തരിച്ച ഷാബാനുവിന്റെ വ്യക്തിജീവിതം നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഇത് മുസ്്‌ലിം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും, ശരീഅത്ത് നിയമത്തെ [&Read More
പാട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെ അധിക്ഷേപവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്നുപേരെ പപ്പു, തപ്പു, അപ്പു എന്നു വിളിച്ച അദ്ദേഹം, മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരെപ്പോലെയാണ് ഇവരെന്നും ആക്ഷേപിച്ചു. ദര്‍ഭംഗയിലെ കെവോട്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് യോഗി ആദിത്യനാഥിന്റെ പരിഹാസം. ”ഗാന്ധിജിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതുപോലെ, ഇന്ന് ഇന്‍ഡ്യ സഖ്യത്തിനും മൂന്ന് കുരങ്ങന്മാരുണ്ട്. ‘പപ്പു, തപ്പു, അപ്പു’ എന്നിങ്ങനെ മൂന്ന് [&Read More
ചെന്നൈ: തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്‌ക്കെതിരെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സുപ്രീംകോടതിയില്‍ ഹരജി നല്‍കി. അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഈ നടപടിക്കെതിരെയാണ് ഡി.എം.കെയുടെ നിയമപോരാട്ടം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍നിന്ന് യഥാര്‍ഥ വോട്ടര്‍മാരെ, പ്രത്യേകിച്ച് ബി.ജെ.പിയെ എതിര്‍ക്കുന്നവരെ ഒഴിവാക്കാനുള്ള ദുരുദ്ദേശ്യപൂര്‍ണമായ ഗൂഢാലോചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടര്‍ പട്ടിക [&Read More
‘വോട്ട് തട്ടാനുള്ള നീക്കം നടക്കുന്നു; പോളിങ് ബൂത്തുകളില്‍ ജാഗ്രതയോടെ നിലയുറപ്പിക്കണം’-ബിഹാറില്‍ ആഹ്വാനവുമായി രാഹുല്‍
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിRead More
ദുബൈ: ‘ആദര്‍ശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ പ്രമേയത്തില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക പ്രചാരണങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം. ദുബൈയിലെ ഊദ്‌മേത്ത അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലാണ് ചരിത്രസംഗമത്തിനു വേദിയായത്. വിവിധ യുഎഇ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തിയ മഹാസംഗമം, കേരളീയ മുസ്ലിം മുഖ്യധാരയുടെ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം ലോകത്തിന് മുന്നില്‍ വിളിച്ചോതുന്നതായി. സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അന്താരാഷ്ട്ര പ്രചാരണോദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്തയാണ് കേരളത്തില്‍ കലര്‍പ്പില്ലാത്ത പരിശുദ്ധ മതത്തെ [&Read More
കാബൂള്‍: അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് വടക്കൻ മേഖലയിൽ വീണ്ടും വന്‍ ഭൂകമ്പം. ഇന്നു രാവിലെ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 20 പേർ കൊല്ലപ്പെട്ടു. 320 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിക്കുന്നു. ഭൂചലനത്തില്‍ മസാറേ ഷെരീഫിലും ബാല്‍ക്ക് പ്രവിശ്യയിലും സമീപത്തുള്ള സമന്‍ഗൻ പ്രവിശ്യയിലും വ്യാപകമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. മസാറേ ഷെരീഫിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശസ്തമായ ‘ബ്ലൂ മോസ്കി’നു സാരമായ കേടുപാടുകള്‍ സംഭവിച്ചു. വിനോദസഞ്ചാര കേന്ദ്രമായ 15Read More
മുംബൈ: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ഉയര്‍ത്തിയിരിക്കുകയാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ച് ആധികാരികമായാണ് ഇന്ത്യന്‍ പെണ്‍പടയുടെ കിരീടധാരണം. ടൂര്‍ണമെന്റിലുടനീളം ഓള്‍റൗണ്ട് മികവുമായാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ചരിത്രനേട്ടം കൈവരിച്ചത്. അതിനിടെ, ട്രോഫി കൈമാറ്റത്തിനിടയിലുള്ള ഒരു ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ കാലില്‍ തൊട്ടുവണങ്ങാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച രാത്രി സമ്മാനദാന ചടങ്ങിലായിരുന്നു സംഭവം. ജയ് ഷാ ലോകകപ്പ് ട്രോഫി [&Read More