31/07/2026
[fontresizer_tawhidurrahmandear_widget]
Kerala

‘തോൽവിക്ക് ഉത്തരവാദി ഗോവിന്ദൻ, ഞാനൊരു വലിയ ഞാനാണെന്ന ധാരണ തിരുത്തുക’; സമൂഹമാധ്യമങ്ങളിൽ ഗോവിന്ദനെതിരെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പാർട്ടി അനുഭാവികളുടെ ഭാഗത്തുനിന്ന് രൂക്ഷവിമർശനം ഉയരുന്നു. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തകർ ആവശ്യപ്പെടുന്നത്. എം.വി ഗോവിന്ദന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലടക്കം വൻ പ്രതിഷേധമാണ് അണികൾ രേഖപ്പെടുത്തുന്നത്. ‘ഞാൻ ഒരു വലിയ ഞാനാണെന്ന’ ധാരണ ഗോവിന്ദൻ മാസ്റ്റർ തിരുത്തണമെന്നും പിണറായി വിജയനും ഗോവിന്ദനും പാർട്ടിക്ക് വരുത്തിവെച്ച ആഘാതങ്ങൾ ഏറ്റുപറഞ്ഞ് [&Read More

India

ഒരു ബാങ്ക് അക്കൗണ്ടില്‍ മാത്രം 213 കോടി രൂപ; വിജയിയുടെ ആകെ ആസ്തി

തമിഴ് സിനിമാതാരം വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകം (ടിവികെ) തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടെ അദ്ദേഹത്തിന്റെ ആസ്തി വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിജയ് സമർപ്പിച്ച 27 പേജുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 624 കോടി രൂപയുടെ ആകെ ആസ്തിയാണ് തനിക്കുള്ളതെന്നാണ് വിജയ് വ്യക്തമാക്കുന്നത്. ഇതിൽ 220 കോടി രൂപയുടെ സ്ഥിര ആസ്തിയും 404 കോടി രൂപയുടെ മറ്റ് ആസ്തികളും ഉൾപ്പെടുന്നു. സത്യവാങ്മൂലത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന കാര്യം അദ്ദേഹത്തിന്റെ ഒരു [&Read More

India

കങ്കണയും രാഹുലും വിവാഹിതരാകുന്നു? സത്യാവസ്ഥ വെളിപ്പെടുത്തി താരം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ താൻ വിവാഹം കഴിക്കാൻ തയ്യാറാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. രാഷ്ട്രീയ ചർച്ചകളിൽ പോലും സ്ത്രീകൾക്ക് അർഹമായ മാന്യത നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കങ്കണ, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘രാഹുൽ ഗാന്ധി ബിജെപിയിൽ ചേരുകയാണെങ്കിൽ അദ്ദേഹത്തെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്’ എന്ന വാചകത്തോടെ കങ്കണയുടെയും രാഹുലിന്റെയും ചിത്രം ഇൻസ്റ്റാഗ്രാമിലെ ഒരു മീം പേജാണ് ആദ്യം പ്രചരിപ്പിച്ചത്. ഇത് [&Read More

Kerala

‘യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ’; തെരഞ്ഞെടുപ്പ് പരാജയത്തിൽ വിമർശനവുമായി എം.എം മണി

കട്ടപ്പന: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ വോട്ടർമാരെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് സി‌പി‌എം നേതാവ് എം.എം മണി. യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത പാർട്ടിയെ കുറിച്ച് എന്തുപറയാനാണെന്നും അദ്ദേഹം ചോദിച്ചു. ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റു എന്നത് ശരിയാണെന്നും ഇത് തിരിച്ചടി തന്നെയാണെന്നും അദ്ദേഹം സമ്മതിച്ചു. തങ്ങൾ തെരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്നും നിരവധി സമരങ്ങൾ ചെയ്ത പാർട്ടിയാണെന്നും മണി [&Read More

Kerala

‘വീണ്ടും തോറ്റു, ന്യായീകരണങ്ങളില്ല; മരണം വരെ മഞ്ചേശ്വരത്തുകാരോടൊപ്പം’- കെ സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം തുറന്നുസമ്മതിച്ച് എൻഡിഎ സ്ഥാനാർഥിയും ബിജെപി നേതാവുമായ കെ സുരേന്ദ്രൻ. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും മരണം വരെ താൻ മഞ്ചേശ്വരത്തുകാരോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. പരാജയത്തിന്റെ കാരണങ്ങൾ വോട്ടർമാർക്ക് അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനകാര്യങ്ങളിൽ വിവേചനം നേരിടുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ഏതു സമയത്തും കൂടെയുണ്ടാകുമെന്ന് സുരേന്ദ്രൻ ഉറപ്പുനൽകി. പാവപ്പെട്ടവരുടെ ആവശ്യങ്ങളിൽ താൻ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലും കന്നഡയിലുമായി പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ, മഞ്ചേശ്വരത്തെ വോട്ടർമാർക്ക് നന്ദി [&Read More

Main story

കാറും അകമ്പടിയുമില്ലാതെ പിണറായി വിജയന്‍ ; യാത്ര എകെജി സെന്ററിന്റെ വാഹനത്തില്‍, ക്ലിഫ്ഹൗസും

തിരുവനന്തപുരം: നിയമസഭാ തെ‍രഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ ഔദ്യോഗിക വാഹനങ്ങളും അകമ്പടിയും ഉപേക്ഷിച്ചു. കണ്ണൂരില്‍ നിന്നും ഇന്ന് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ഔദ്യോഗിക വാഹനം ഒഴിവാക്കി എകെജി സെന്ററിന്റെ വാഹനത്തിലായിരുന്നു യാത്ര ചെയ്തത്. ഇന്ന് രാത്രി തന്നെ ഔദ്യോഗിക വസതിയും വിട്ടേക്കുമെന്നാണ് സൂചനകള്‍. ക്ലിഫ്ഹൗസില്‍ നിന്നും മാറുന്ന പിണറായിക്ക് വേണ്ടി പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ചിന്താഫ്‌ളാറ്റിലും മുറിയൊരുങ്ങുന്നതായി വിവരമുണ്ട്. നേരത്തേ സാധാരണ സുരക്ഷ ഒഴിച്ചാല്‍ മുഖ്യമന്ത്രിമാര്‍ക്ക് കിട്ടുന്ന [&Read More

India

വിജയ്‌യുടെ ഡ്രൈവറുടെ മകൻ ഇനി എംഎൽഎ; ഡിഎംകെ കോട്ട തകർത്ത് ശബരിനാഥൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) തരംഗം ആഞ്ഞടിക്കുമ്പോൾ, രാഷ്ട്രീയ ലോകത്തെ അമ്പരപ്പിക്കുന്നത് വിരുഗമ്പാക്കം മണ്ഡലത്തിലെ ഫലമാണ്. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ പേഴ്‌സണൽ ഡ്രൈവർ രാജേന്ദ്രന്റെ മകൻ ആർ. ശബരിനാഥൻ, ഡിഎംകെയുടെ സിറ്റിങ് എംഎൽഎയെ അട്ടിമറിച്ച് തകർപ്പൻ വിജയം സ്വന്തമാക്കി. 24 റൗണ്ട് നീണ്ടുനിന്ന വോട്ടെണ്ണലിനൊടുവിൽ 76,092 വോട്ടുകൾ നേടിയാണ് ശബരിനാഥൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ എതിരാളിയായ ഡിഎംകെയുടെ പ്രഭാകര രാജയെ 27,086 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എഐഎഡിഎംകെ സ്ഥാനാർത്ഥി [&Read More

Main story

യുഡിഎഫ് മന്ത്രിസഭയിൽ കുഞ്ഞാലിക്കുട്ടി നല്ലൊരു സ്ഥാനത്തുണ്ടാകും: സാദിഖലി തങ്ങൾ

മലപ്പുറം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയുടെ ഭാഗമാകുമെന്നും പ്രധാനപ്പെട്ട ഒരു സ്ഥാനം അദ്ദേഹത്തിന് ലഭിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മന്ത്രിസഭാ രൂപീകരണ വേളയിൽ ചോദിക്കാതെ തന്നെ ലീഗിന് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യങ്ങൾ മുൻപ് ഉയർന്നിരുന്നുവെങ്കിലും പദവിയെക്കുറിച്ച് കൃത്യമായ വെളിപ്പെടുത്തലുകൾ നടത്താൻ തങ്ങൾ തയ്യാറായില്ല. എന്നിരുന്നാലും, ഭരണതലത്തിൽ അദ്ദേഹം ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ ഒന്നിൽ ഉണ്ടാകുമെന്ന ഉറപ്പാണ് [&Read More

Kerala

‘പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല; കേരളത്തിലെ തന്റെ ദൗത്യം പൂർത്തിയായിട്ടില്ല’; ബിജെപിയെ ഭരണത്തിൽ എത്തിക്കുമെന്ന്

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയെ ഭരണത്തിലേറ്റുകയെന്ന ലക്ഷ്യം പൂർത്തിയായിട്ടില്ലെന്നും ആ ദൗത്യം തുടരുമെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്ന് സമ്മതിച്ച അദ്ദേഹം, സംസ്ഥാനത്ത് പ്രകടമായത് ശക്തമായ സിപിഎം വിരുദ്ധ തരംഗമാണെന്ന് ഒരു മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പത്തോളം സീറ്റുകൾ പ്രതീക്ഷിച്ചിരുന്നതായും തിരുവനന്തപുരത്തെ മണ്ഡലങ്ങളിലും നേമത്തും വിജയം ഉറപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ന്യൂനപക്ഷ ഏകീകരണവും എഫ്സിആർഎ വിഷയത്തിലുണ്ടായ പ്രചാരണങ്ങളും പാർട്ടിക്ക് തിരിച്ചടിയായി. ഈ പ്രചാരണം പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടത് തിരുവല്ല, [&Read More

Main story

‘സമൂഹം രാഷ്ട്രീയമായല്ല ചിന്തിക്കുന്നത്, ആരാധക കേന്ദ്രീകൃതമായി മാറി’; വിജയ് തരംഗത്തെ വിമർശിച്ച് പ്രകാശ്

ചെന്നൈ: നടൻ വിജയ് നേതൃത്വത്തിൽ തമിഴക വെട്രി കഴകം (ടി വി കെ) തമിഴ്‌നാട്ടിൽ വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോൾ എം കെ സ്റ്റാലിനും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിന് പകരം കേവലം ആരാധകർ മാത്രമായി ഒതുങ്ങുകയാണെന്നാണ് പ്രകാശ് രാജിന്‍റെ വിമർശനം. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. ആ യാത്ര [&Read More