31/07/2026
[fontresizer_tawhidurrahmandear_widget]
India

3 മണ്ഡലങ്ങൾ, 3 പാർട്ടികൾ, ഒരേ കുടുംബം; നിയമസഭകളിൽ സാന്റിയാഗോ മാർട്ടിൻ കുടുംബത്തിന്റെ

ചെന്നൈ: ഇന്ത്യയുടെ ലോട്ടറി രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ കുടുംബത്തിന് തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയം. മാർട്ടിന്റെ ഭാര്യ, മകൻ, മരുമകൻ എന്നിവർ മൂന്ന് വ്യത്യസ്ത പാർട്ടികളിലായി മത്സരിച്ച് തങ്ങളുടെ മണ്ഡലങ്ങളിൽ കരുത്തറിയിച്ചു. തെരഞ്ഞെടുപ്പ് ബോണ്ട് വിവാദങ്ങളിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച മാർട്ടിൻ കുടുംബത്തിന്റെ ഈ രാഷ്ട്രീയ മുന്നേറ്റം തമിഴക രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഡിഎംകെയുടെ കോട്ടയായി അറിയപ്പെട്ടിരുന്ന ലാൽഗുഡി മണ്ഡലത്തിൽ നിന്നാണ് സാന്റിയാഗോ മാർട്ടിന്റെ ഭാര്യ ലീമറോസ് മാർട്ടിൻ വിജയിച്ചത്. എഐഎഡിഎംകെ [&Read More

India

‘മമത, തേജസ്വി, രാഹുല്‍, അടുത്തത് നീ’; സുവേന്ദു അധികാരി ലക്ഷ്യം വെക്കുന്നതാരെ?

ന്യൂഡൽഹി: ബംഗാൾ ആദ്യമായി ബിജെപിയുടെ കയ്യിലെത്തിയിരിക്കുകയാണ്. ആ ചരിത്രവിജയത്തെ മുന്നിൽ നിന്ന് നയിച്ചതാകട്ടെ സുവേന്ദു അധികാരിയും. സിറ്റിങ് സീറ്റായ നന്ദിഗ്രാമിലും മമത ബാനർജിക്കെതിരെ ഭബാനിപൂരിലുമാണ് സുവേന്ദു അധികാരിയുടെ ജയം. ഈ ചരിത്ര വിജയത്തിന് പിന്നാലെ ബിജെപിയുടെ അടുത്ത ലക്ഷ്യം 2027Read More

Main story

അറബിക്കടലിൽ എഞ്ചിൻ തകർന്ന് ഇന്ത്യൻ കപ്പൽ കുടുങ്ങി; പിന്നാലെ സഹായവുമായി കുതിച്ചെത്തി പാക്

മുംബൈ: അറബിക്കടലിൽ സാങ്കേതിക തകരാറിനെത്തുടർന്ന് അപകടത്തിൽപ്പെട്ട ഇന്ത്യൻ ചരക്കുകപ്പലിന് സഹായവുമായി പാകിസ്താൻ നാവികസേന. ഗുജറാത്തിലെ പോർബന്ദറിൽ നിന്നും മസ്കറ്റിലേക്ക് പോവുകയായിരുന്ന ‘എംവി ഗൗതം’ എന്ന കപ്പലിനെയാണ് പാക് സേന രക്ഷപ്പെടുത്തിയത്. ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യൻ പൗരനുമടക്കം ഏഴ് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ എൻജിൻ തകരാറിലായതോടെ നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ കടലിൽ ഒഴുകി നടക്കുകയായിരുന്നു. തുടർന്ന് കപ്പലിൽ നിന്നും അടിയന്തര സഹായ അഭ്യർത്ഥന പുറപ്പെടുവിച്ചു. സന്ദേശം ആദ്യം ലഭിച്ചത് മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെൻ്ററിലാണ്. ഇവിടെ [&Read More

Kerala

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’, ഒന്നും മിണ്ടാതെ പിണറായി, തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. ചൊവ്വാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അദ്ദേഹം ഇനി തലസ്ഥാനത്തുവെച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് പ്രതീക്ഷ. നിയമസഭ തിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ തിങ്കളാഴ്ച്ച രാത്രി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. ചൊവ്വാഴ്‌ച നടത്താനിരുന്ന അവസാനത്തെ മന്ത്രിസഭാ യോഗവും ഉപേക്ഷിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതിന്റെ [&Read More

Kerala

‘ഒറ്റപ്പാലത്ത് യുഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി’; ടീം യുഡിഎഫ് ആയി മുന്നോട്ട് പോകുമെന്ന്

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നുവെന്ന ആരോപണവുമായി സ്ഥാനാർത്ഥി പി.കെ ശശി. മണ്ഡലത്തിൽ ബിജെപി വോട്ടുകൾ ഗണ്യമായി ഉയർന്നതിൽ അസ്വാഭാവികതയുണ്ടെന്നും ഇതിൽ ഗൗരവതരമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികമായി ആയിരക്കണക്കിന് വോട്ടുകൾ പോൾ ചെയ്തിട്ടും സിപിഎം വോട്ടുകളിൽ വർധനവുണ്ടാകാത്തത് പരിശോധിക്കപ്പെടണം. താൻ പാർട്ടി വിട്ട വിമതനല്ലെന്നും ഉറച്ച കമ്മ്യൂണിസ്റ്റാണെന്നും വ്യക്തമാക്കിയ ശശി, വരും ദിവസങ്ങളിൽ ‘ടീം യുഡിഎഫ്’ ആയി മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു. അതേസമയം, എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രേംകുമാർ 26,910 [&Read More

Main story

‘വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടിയും ഭരിച്ചു’; തോൽവിയ്ക്ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിധിയെ തങ്ങൾ അംഗീകരിക്കുന്നുവെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും വ്യക്തമാക്കിയ സ്റ്റാലിൻ, തന്റെ മനസാക്ഷിക്ക് അനുസൃതമായി പ്രവർത്തിച്ചിട്ടുണ്ടെന്നും കഴിവിനപ്പുറം അധ്വാനിച്ചിട്ടുണ്ടെന്നും കുറിപ്പിൽ ഓർമ്മിപ്പിച്ചു. ഭരണനേട്ടങ്ങൾ മാത്രം പറഞ്ഞാണ് വോട്ട് തേടിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിൽ മഹത്തായ ജയങ്ങൾ കണ്ടു, [&Read More

Entertainment

നടന്‍ സന്തോഷ് കെ. നായര്‍ വാഹനാപകടത്തില്‍ അന്തരിച്ചു

പത്തനംതിട്ട: ചലച്ചിത്ര നടൻ സന്തോഷ് കെ. നായർ അന്തരിച്ചു. സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലർച്ചെയാണ് പത്തനംതിട്ട ഏനാത്ത് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നടനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 1982 മുതൽ മലയാള സിനിമയിൽ സജീവമായിരുന്ന സന്തോഷ് നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. റെയിൻ ഡാൻസ്, കാര്യസ്‌ഥൻ, ടൈഗർ, തിരുവമ്പാടിത്തമ്പാൻ, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ [&Read More

India

തമിഴ്നാട്ടിൽ വിജയ് തരംഗത്തിലും കുലുങ്ങാതെ മുസ്‍ലിം ലീഗ്; മത്സരിച്ച രണ്ടിടത്തും തകർപ്പൻ ജയം

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ഉണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റത്തിനിടയിലും പതറാതെ മുസ്ലിം ലീഗ്. ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച് മുസ്ലിം ലീഗ് തമിഴ്നാട് രാഷ്ട്രീയത്തിൽ തങ്ങളുടെ സ്വാധീനം ഒരിക്കൽ കൂടി തെളിയിച്ചു. വാണിയമ്പാടി, പാപനാശം എന്നീ മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചത്. വിജയ്‌യുടെ ടി.വി.കെ സ്ഥാനാർത്ഥി സയ്യിദ് ബുർഹാനുദ്ദീൻ ശക്തമായ വെല്ലുവിളി ഉയർത്തിയ വാണിയമ്പാടി മണ്ഡലത്തിൽ മുസ്ലിം ലീഗിലെ സയ്യിദ് ഫാറൂഖ് ബാഷയാണ് വിജയിച്ചത്. അവസാന നിമിഷം വരെ [&Read More

Main story

പിണറായി വിജയൻ രാജിവെച്ചു; കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണറുടെ നിർദേശം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. നേരിട്ട് രാജ്ഭവനിലെത്താതെ ദൂതൻ മുഖേനെ ഗവർണർക്ക് കത്ത് കൈമാറുകയായിരുന്നു. രാജി സ്വീകരിച്ചതായി രാജ്ഭവൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. പത്തു വർഷം നീണ്ടുനിന്ന എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് പിണറായി വിജയൻ പടിയിറങ്ങുന്നത്. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ പിണറായി വിജയനോട് ആവശ്യപ്പെട്ടു. രാജിക്കത്ത് സ്വീകരിച്ച ഗവർണർ, പുതിയ മന്ത്രിസഭ നിലവിൽ വരുന്നത് വരെ [&Read More