18/06/2026
[fontresizer_tawhidurrahmandear_widget]
World

ഇറാൻ യുദ്ധക്കപ്പൽ ‘ലാവന്’ കൊച്ചിയിൽ അഭയം; കപ്പലിലുള്ളത് 183 നാവികർ

കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഇറാനിയൻ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ‘ലാവന്’ കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. കപ്പലിലുണ്ടായിരുന്ന 183 നാവികരെ നിലവിൽ കൊച്ചി നാവികത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ അടിയന്തരമായി ഡോക്കിങ് വേണമെന്ന ഇറാന്റെ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര സർക്കാർ ഇതിന് അനുമതി നൽകിയത്. വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന മറ്റൊരു ഇറാനിയൻ കപ്പൽ ‘ദേന’യെ മാർച്ച് നാലിന് അമേരിക്കൻ സൈന്യം ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കിയിരുന്നു. ഈ സംഭവത്തിന് മുൻപ് ഫെബ്രുവരി 28Read More

Kerala

മന്ത്രിമാർക്ക് ഇരട്ട ആനുകൂല്യം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെൻഷനും

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ (എജി) കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റിയത്. ചട്ടവിരുദ്ധമായി കൈപ്പറ്റിയ തുക അടിയന്തരമായി തിരിച്ചുപിടിക്കണമെന്ന് എജി ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ തന്നെ മുൻപ് എംപിമാരായിരുന്ന കാലയളവിലെ പെൻഷനും ഇരുവരും വാങ്ങിയതാണ് വിവാദമായിരിക്കുന്നത്. സർക്കാർ സർവീസിൽ നിന്നോ പൊതുപദവികളിൽ നിന്നോ ഇത്തരത്തിൽ [&Read More

Main story

ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ വൻനിര; ശ്രീലേഖ വട്ടിയൂർക്കാവിൽ, ശോഭ പാലക്കാട്ട്, പരിഗണനാ പട്ടികയിൽ നടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടികയ്ക്ക് ഏകദേശ രൂപമായി. വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖ മത്സരിക്കുമെന്ന് ഉറപ്പായി. ഇന്ന്‌ രാവിലെ പത്തരയോടെ വട്ടിയൂർക്കാവ് നർമദ കോംപ്ലക്സിന് സമീപം ചുവരെഴുതി ശ്രീലേഖ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടും. ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെയാണ് പാർട്ടി പരിഗണിക്കുന്നത്. പ്രമുഖ താരങ്ങളും യുവനേതാക്കളും ഉൾപ്പെട്ട 52 മണ്ഡലങ്ങളിലെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. തൃപ്പൂണിത്തുറയിലെ പരിഗണനാ പട്ടികയിൽ നടി ശ്വേതാ മേനോൻ ഇടംപിടിച്ചത് ശ്രദ്ധേയമായി. [&Read More

Kerala

കോങ്ങാട് എംഎൽഎയെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്യാൻ ശ്രമം; തട്ടിപ്പ് പൊളിച്ച് കെ. ശാന്തകുമാരി

പാലക്കാട്: കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റിന് ഇരയാക്കാൻ ശ്രമം. ഭീകരാക്രമണക്കേസിലെ പ്രതി എംഎൽഎയുടെ പേരിൽ സിം കാർഡ് എടുത്തുവെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് നീക്കം നടന്നത്. പതറാതെ നിന്ന എംഎൽഎ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചതോടെ വലിയൊരു തട്ടിപ്പ് ശ്രമമാണ് പരാജയപ്പെട്ടത്. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നെന്ന വ്യാജേന എംഎൽഎയ്ക്ക് ഫോൺ കോൾ വരുന്നത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ പിടിക്കപ്പെട്ട പ്രതി ഉപയോഗിക്കുന്നത് ശാന്തകുമാരിയുടെ പേരിൽ എടുത്ത സിം കാർഡാണെന്ന് വിളിച്ചവർ അവകാശപ്പെട്ടു. തുടർന്ന് [&Read More

India

പാചകവാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിച്ചു, ഇന്നു മുതൽ

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറുകളുടെ വില 920 രൂപയായി ഉയർന്നു. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1,883 രൂപയുമാണ് പുതുക്കിയ നിരക്ക്. മുംബൈയിൽ യഥാക്രമം [&Read More

Iran

‘1977ൽ തന്നെ ഇസ്‌ലാമിനെ കണ്ടെത്താനായത് വലിയ അനുഗ്രഹം; നിരന്തര യുദ്ധങ്ങൾ കൊണ്ട് ഇസ്‌ലാമിന്റെ

ലണ്ടൻ: പശ്ചിമേഷ്യയിൽ ഇറാനെ ലക്ഷ്യമാക്കി നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി ലോകപ്രശസ്ത സംഗീതജ്ഞൻ യൂസുഫ് ഇസ്ലാം (ക്യാറ്റ് സ്റ്റീവൻസ്). യുദ്ധക്കൊതിയന്മാർ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബോംബുകളല്ല, ഭക്ഷണവും കരുണയുമാണ് മനുഷ്യഹൃദയങ്ങൾ കീഴടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ വിപ്ലവത്തിന് മുമ്പ് തന്നെ ഇസ്ലാമിനെ കണ്ടെത്താനായത് അനുഗ്രഹമായി കരുതുന്നുവെന്ന് യുസുഫ് ഇസ്ലാം പറഞ്ഞു. ഇസ്ലാമിന്റെ ആത്മീയ സന്ദേശത്തെ ചിലർ തുടർച്ചയായ യുദ്ധമേഘങ്ങൾ കൊണ്ട് മറയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ”ഇറാൻ വിപ്ലവത്തിന് മുമ്പ്, മുസ്ലിംകൾ അത്ര ദൃശ്യമല്ലാത്ത കാലത്ത്, ഇന്നത്തെ പശ്ചിമേഷ്യയിലെ യുദ്ധങ്ങൾക്കും [&Read More

World

തകർന്ന ഇറാൻ യുദ്ധക്കപ്പലിലെ നാവികർക്ക് രക്ഷാകരം നീട്ടി ശ്രീലങ്കൻ സൈന്യം

കൊളംബോ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നതിനിടെ, മാനുഷികതയുടെയും സമാധാനത്തിന്റെ കാവലാളായി ശ്രീലങ്ക. ശ്രീലങ്കൻ തീരത്തിന് സമീപം അമേരിക്കൻ അന്തർവാഹിനി നടത്തിയ ആക്രമണത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ തകരുകയും 87 പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ രക്ഷപ്പെട്ട നാവികർക്ക് തുണയായത് ലങ്കൻ സേനയായിരുന്നു. കടലിൽ കുടുങ്ങിയ രണ്ടാമത്തെ കപ്പലിനും തുണയായി നിൽക്കുകയാണ് ഇപ്പോൾ ഈ ദ്വീപ് രാഷ്ട്രം. അമേരിക്കൻ ടോർപ്പിഡോ പ്രഹരത്തിൽ തകർന്ന ‘ഐആർഐഎസ് ദെന’ എന്ന കപ്പലിൽനിന്ന് 32 നാവികരെ ശ്രീലങ്കൻ നാവികസേന [&Read More

Main story

മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചു; ജസീലയുടെ മരണത്തില്‍ അയൽവാസി അറസ്റ്റിൽ

കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പൊവ്വൽ സ്വദേശി ആയിഷയെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നടപടി. നാലത്തടുക്ക സ്വദേശിനി ജസീല(24) ആണ് കഴിഞ്ഞ മാസം മരിച്ചത്. ഭർത്താവിന്റെ വീടിന് അടുത്തുള്ള അയൽവാസിയായ ആയിഷയുടെ വീട്ടിൽനിന്ന് ഒൻപതര പവൻ സ്വർണം കാണാതായതുമായി ബന്ധപ്പെട്ടാണ് ജസീലയ്‌ക്കെതിരെ ആരോപണം ഉയർന്നത്. ജസീലയാണ് സ്വർണം എടുത്തതെന്ന് കാട്ടി ഇവർ ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് [&Read More

World

‘നെതന്യാഹുവിന് മാപ്പുകൊടുക്കണമെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല; അപമാനം!’-ഇസ്രായേൽ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ട്രംപ്

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉടൻ മാപ്പുനൽകണമെന്ന് ഡൊണാൾഡ് ട്രംപ്. ഹെർസോഗിനെ അപമാനമെന്നു വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെയുള്ള യുദ്ധത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നെതന്യാഹുവിന് മാപ്പുനൽകൽ അത്യാവശ്യമാണെന്നും ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നെതന്യാഹുവിന് ഹെർസോഗ് ഇന്നുതന്നെ മാപ്പുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കമല്ലാതെ മറ്റൊരു കാര്യത്തിലും നെതന്യാഹുവിന്റെ ശ്രദ്ധ പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നെതന്യാഹുവിന് മാപ്പുനൽകുന്നത് വരെ ഹെർസോഗുമായി കൂടിക്കാഴ്ച [&Read More

Main story

ഇസ്രയേല്‍ നഗരങ്ങളില്‍ ഇറാന്റെ ക്ലസ്റ്റര്‍ ബോംബ് വര്‍ഷമെന്ന് റിപ്പോര്‍ട്ട്‌

തെല്‍ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഇസ്രയേലിന്റെ ഹൃദയഭാഗമായ തെൽ അവീവിനെ ലക്ഷ്യമാക്കി ഇറാൻ റെവല്യൂഷണറി ഗാർഡ് അത്യാധുനിക ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയതായി റിപ്പോർട്ട്. ‘ഓപറേഷൻ ട്രൂ പ്രോമിസി’ന്റെ 21Read More