18/06/2026
[fontresizer_tawhidurrahmandear_widget]
Iran

‘ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചാൽ ഡിമോണ ആണവ കേന്ദ്രം തകർക്കും’; യുഎസിനും ഇസ്രായേലിനും ഇറാന്റെ

തെഹ്‌റാൻ/വാഷിങ്‌ൺ: ഇറാനിൽ ഭരണമാറ്റത്തിനാണ് അമേരിക്കയും ഇസ്രയേലും ശ്രമിക്കുന്നതെങ്കിൽ ഇസ്രയേലിന്റെ ഡിമോണ ആണവ നിലയം ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.എസ്.എൻ.എ ആണ് ഇന്നലെ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനിൽ വ്യോമാക്രമണം നടത്തി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് മേഖലയെ മുൾമുനയിൽ നിർത്തുന്ന ഇറാന്റെ ഭീഷണി പുറത്തുവരുന്നത്. ഇറാന്റെ മിസൈൽ പദ്ധതികൾ തകർക്കാനും ആണവായുധ നിർമ്മാണം തടയാനുമാണ് ആക്രമണമെന്ന് ഇരുരാജ്യങ്ങളും അവകാശപ്പെടുമ്പോൾ, ഇറാന്റെ ആകാശപരിധിയിൽ ഉടൻ പൂർണ്ണാധിപത്യം സ്ഥാപിക്കുമെന്ന് അമേരിക്കൻ പ്രതിരോധ [&Read More

Kerala

‘സിപിഎം ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരൻ; ഡിവൈഎഫ്‌ഐ യൂത്ത് സെന്ററിൽ ഇരുന്ന് കഞ്ചാവ്വലിക്കുന്നവരുണ്ട്’-

പാലക്കാട്: സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങൾ ഉന്നയിച്ച മുൻ എംഎൽഎ പി.കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ സുരേഷ് ബാബു സ്പിരിറ്റ് കച്ചവടക്കാരനാണെന്നും ഡിവൈഎഫ്‌ഐ യൂത്ത് സെന്ററുകൾ കഞ്ചാവ് സംഘങ്ങളുടെ കേന്ദ്രമായി മാറിയെന്നും ശശി ആരോപിച്ചു. വിമതർ പാലക്കാട് സംഘടിപ്പിച്ച ‘ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകളുടെ’ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയായിരുന്നു ശശിയുടെ കടന്നാക്രമണം. തെരഞ്ഞെടുപ്പ് അരികിലെത്തി നിൽക്കെ പാർട്ടിയെ വെട്ടിലാക്കുന്ന നീക്കമാണ് ശശിയുടെ ഭാഗത്തുനിന്നുണ്ടായത്. “ഇത് വിമതരുടെ കൺവെൻഷനല്ല, ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകളുടെ കൂട്ടായ്മയാണ്. [&Read More

India

‘നോമ്പ് നോറ്റ 13കാരനെ ബർത്ത് ഡേ പാർട്ടിക്കെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി

ലഖ്‌നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ അനന്തരവൻ 13 വയസ്സുള്ള ആൺകുട്ടിയെ വെടിവച്ചു കൊന്നു. സരോജിനി നഗർ സ്വദേശിയായ സമീർ ഖാന്റെ മകൻ ഉനൈസ് (13) ആണ് മരിച്ചത്. ഉപമുഖ്യമന്ത്രിയുടെ ഭാര്യാസഹോദരൻ സഞ്ജീവ് ത്രിപാഠിയുടെ മകന്റെ ജന്മദിന ആഘോഷത്തിനിടെ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എന്നാൽ ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുമ്പോൾ, അബദ്ധത്തിൽ സംഭവിച്ച വെടിവയ്പ്പാണെന്നാണ് പോലീസ് വാദം. ജന്മദിന പാർട്ടിയിലുണ്ടായിരുന്ന സുഹൃത്തുക്കൾക്കൊപ്പം കാറിലിരിക്കവെ അബദ്ധത്തിൽ തോക്ക് പൊട്ടിയതാണെന്നാണ് ലഖ്‌നൗ പോലീസ് പറയുന്നത്. എന്നാൽ ഉനൈസിന്റെ [&Read More

Iran

വീണ്ടും ഹിരോഷിമയോ? ആണവ പ്രഹരശേഷിയുള്ള ‘ഡൂംസ്ഡേ’ മിസൈൽ പരീക്ഷിച്ച് അമേരിക്ക

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, ആണവായുധ വാഹക ശേഷിയുള്ള ‘മിനിറ്റ്മാൻ Read More

Iran

സംഘർഷങ്ങൾക്കിടെ ഇറാൻ വിദേശകാര്യ മന്ത്രിയെ വിളിച്ച് ഖത്തർ പ്രധാനമന്ത്രി

ദോഹ: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാനെതിരെ കടുത്ത വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽRead More

India

ഇറാനെതിരായ ആക്രമണത്തിന് ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന വാദം തള്ളി കേന്ദ്രം

ന്യൂഡൽഹി: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി യുഎസ് ഇന്ത്യൻ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇന്ത്യ ഔദ്യോഗികമായി തള്ളി. മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മക്ഗ്രെഗർ വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ഉന്നയിച്ച അവകാശവാദങ്ങളാണ് വിദേശകാര്യ മന്ത്രാലയം (Read More

Kerala

കോടതി പരിസരത്ത് ഭർത്താവിന്റെ മുഖത്തടിച്ച് യുവതി; കോടതി ഉത്തരവിനെത്തുടർന്ന് പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: കുടുംബകോടതിയിൽ മധ്യസ്ഥ ചർച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭർത്താവിനെ കോടതി പരിസരത്തുവെച്ച് ഭാര്യ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. അജാനൂർ മാണിക്കോത്തെ അലി(33)യെ മർദിച്ച സംഭവത്തിൽ ഭാര്യ ഷമീമയ്ക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. ഹൊസ്ദുർഗ് സബ് കോടതിയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികൾ തമ്മിലുള്ള കുടുംബപ്രശ്നങ്ങളിൽ കോടതി നിർദേശപ്രകാരം നടന്ന മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങി നടക്കുകയായിരുന്നു അലി. ഇതിനിടെ പിന്നാലെയെത്തിയ ഷമീമ അലിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്നാണ് പരാതി. അപ്രതീക്ഷിതമായുണ്ടായ മർദനത്തിൽ പകച്ചുപോയ അലി ഉടൻ [&Read More

Kerala

‘മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്, മെമ്പർഷിപ്പ് പുതുക്കണം’; ജി സുധാകരനെ ഫോണിൽ വിളിച്ച്

ആലപ്പുഴ: സിപിഎമ്മിലെ മുതിർന്ന നേതാവായ ജി സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീവ്രശ്രമം തുടരുന്നു. അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച സുധാകരനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. 63 വർഷം നീണ്ട പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകുന്നതായിരുന്നു സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വാർത്താസമ്മേളനത്തിൽ എംവി ഗോവിന്ദൻ തന്നെ പരിഹസിച്ചു ചിരിച്ചുവെന്ന സുധാകരന്റെ ആരോപണത്തിനാണ് പാർട്ടി സെക്രട്ടറി മറുപടി നൽകിയത്. താൻ സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും [&Read More

Kerala

കൈക്കൂലി കേസില്‍ ജാമ്യത്തിലിറങ്ങിയ എംവിഡി ഇന്‍സ്‌പെക്ടര്‍ക്ക് ഹാരാർപ്പണവും സ്വീകരണവും

കോട്ടയം: കൈക്കൂലി ക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി ബിജു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ ജയിൽ കവാടത്തിൽ ലഭിച്ച സ്വീകരണം വിവാദമാകുന്നു. കോട്ടയം ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിജുവിനെ ആലപ്പുഴയിലെ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്നാണ് ഹാരമണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചത്. തണ്ണീർമുക്കം സ്വദേശിയിൽ നിന്ന് 2,600 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തലയിലെ വീട്ടിൽ വെച്ചാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. ഉദ്യോഗസ്ഥനെ കുടുക്കിയതാണെന്നാരോപിച്ച് അറസ്റ്റ് നടന്ന ദിവസം [&Read More