13/06/2026
[fontresizer_tawhidurrahmandear_widget]
Business

ഇനിയും കുറയുമോ സ്വർണവില? രണ്ടാം ദിനവും വൻ ഇടിവ്; ഇന്ന് കുറഞ്ഞത് 6,320

കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണവിലയിൽ സംസ്ഥാനത്ത് അപ്രതീക്ഷിത ഇടിവ്. ഇന്ന് മാത്രം പവന് 6,320 രൂപ കുറഞ്ഞ് വില 1,17,760 രൂപയിലെത്തി. ഗ്രാമിന് 14,720 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വിലയിടിവ് സ്വർണ വിപണിയിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനം ആഗോള വിപണിയിലുണ്ടായ അസാധാരണമായ തകർച്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര തലത്തിൽ സ്വർണവില ഔൺസിന് ഏകദേശം 11% ഇടിഞ്ഞ് 4,732 ഡോളറിലെത്തി. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ [&Read More

India

‘എൻസിപി ലയന തീയതി നിശ്ചയിച്ചിരുന്നു; എന്നാൽ അതിനുമുമ്പേ അജിത്തിന്റെ മരണം’- വെളിപ്പെടുത്തലുമായി ശരദ്

ന്യൂഡൽഹി: രണ്ട് എൻസിപി വിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ അജിത് പവാറിന്റെ മരണത്തിന് മുമ്പ് തന്നെ പുരോഗമിച്ചിരുന്നുവെന്ന് ശരദ് പവാർ. ലയനം അജിത്തിന്റെ ആഗ്രഹമായിരുന്നുവെന്നും അത് സഫലമാകണമെന്നാണ് ഇപ്പോൾ തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജിത് പവാർ, ശശികാന്ത് ഷിൻഡെ, ജയന്ത് പാട്ടീൽ എന്നിവർ ചേർന്ന് ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. അടുത്ത മാസം 12ന് ലയനം നടപ്പിലാക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായ വിയോഗം രാഷ്ട്രീയ നീക്കങ്ങളെ മാറ്റിമറിച്ചു. അജിത് പവാർ ജനങ്ങൾക്കായി പ്രവർത്തിച്ച മികച്ച നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്നും [&Read More

Kerala

‘പരിശോധന നിയമപരം; സമ്മർദമില്ലെന്ന് റോയ് എഴുതി നൽകി’- വിശദീകരണവുമായി ആദായനികുതി വകുപ്പ്, അന്വേഷണം

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയിൽ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് ആദായനികുതി വകുപ്പ് രംഗത്ത്. റോയിയുടെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾ പൂർണ്ണമായും നിയമപരമാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരുവിധ സമ്മർദവും ഉണ്ടായിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി. വ്യാഴാഴ്ച മൊഴി രേഖപ്പെടുത്തിയപ്പോൾ തനിക്ക് പരാതികളൊന്നുമില്ലെന്ന് റോയ് എഴുതി നൽകിയിരുന്നതായും, മരണദിവസം അദ്ദേഹത്തെ കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുത്തതെന്നും വകുപ്പ് വിശദീകരിക്കുന്നു. അതേസമയം, സംഭവത്തിൽ കർണാടക പോലീസ് സിഐഡി [&Read More

World

യുഎൻ സാമ്പത്തിക തകർച്ചയിലേക്ക്: അമേരിക്ക നൽകാനുള്ളത് കോടികൾ; ലോകരാജ്യങ്ങൾക്ക് കത്തയച്ച് ഗുട്ടെറസ്

വാഷിങ്ടൺ: ഐക്യരാഷ്ട്രസഭ കടുത്ത സാമ്പത്തിക തകർച്ച നേരിടുന്നു. സാമ്പത്തിക നിയമങ്ങൾ പരിഷ്‌കരിക്കുകയോ അംഗരാജ്യങ്ങൾ കുടിശ്ശിക ഉടൻ അടച്ചുതീർക്കുകയോ ചെയ്തില്ലെങ്കിൽ ലോക സംഘടനയുടെ പ്രവർത്തനം സ്തംഭിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. എല്ലാ അംഗരാജ്യങ്ങൾക്കും അയച്ച കത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്. ജൂലൈ മാസത്തോടെ യുഎന്നിന്റെ പതിവ് പ്രവർത്തന ബജറ്റിലെ പണം തീർന്നുപോയേക്കാം. ഇതോടെ സഭയുടെ പ്രവർത്തനങ്ങൾ നാടകീയമായി പ്രതിസന്ധിയിലാകും. ഒന്നുകിൽ 193 അംഗരാജ്യങ്ങൾ കൃത്യസമയത്ത് വിഹിതം നൽകണം, അല്ലെങ്കിൽ സാമ്പത്തിക നിയമങ്ങളിൽ [&Read More

India

‘അസം തേയില ഇനി യൂറോപ്പിലേക്ക്’; വോട്ടർമാരെ ലക്ഷ്യമിട്ട് അമിത് ഷായുടെ പ്രഖ്യാപനം

ദിസ്പൂർ: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (Read More

Kerala

‘റെയ്ഡിനിടെ അമ്മയോട് സംസാരിക്കണമെന്ന് റോയ് പറഞ്ഞു, ഉദ്യോഗസ്ഥർ അനുവദിച്ചില്ല’- പരാതിയിൽ ആരോപണം

ബെംഗളൂരു: സി.ജെ റോയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഇൻകം ടാക്‌സ് റെയ്ഡിനിടെ അമ്മയോട് സംസാരിക്കാൻ അനുവദിക്കണമെന്ന് റോയ് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ അതിന് സമ്മതിച്ചില്ലെന്ന് പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ ജോസഫ് നൽകിയ അഞ്ചു പേജുള്ള പരാതിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെ ഭാഗത്തുനിന്ന് വലിയ സമ്മർദവും ഭീഷണിയും ഉണ്ടായതായി റോയിയുടെ സഹോദരൻ ബാബു സി.ജെ ആരോപിച്ചു. വിയറ്റ്‌നാമിൽ നിന്നെത്തിയ അദ്ദേഹം മൃതദേഹം സൂക്ഷിച്ചിരിക്കുന്ന [&Read More

Main story

‘കടുത്ത അയ്യപ്പ ഭക്തൻ, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല’; ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക സ്വദേശി ഗോവർധൻ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. താൻ അയ്യപ്പ സ്വാമിയുടെ കടുത്ത ഭക്തനാണെന്നും ഈ കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഹർജിയിൽ ഗോവർധൻ അവകാശപ്പെടുന്നു. കർണാടകയിലെ ബെല്ലാരിയിൽ ജ്വല്ലറി ഉടമയായ ഗോവർധനെ, മോഷ്ടിച്ച സ്വർണം വാങ്ങിയെന്നാരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം (Read More

Kerala

ആർഡിഒ ഓഫീസിൽ സൂക്ഷിച്ച എട്ടര പവൻ സ്വർണം മുക്കുപണ്ടമായി; തൃശൂർ ജില്ലാ കളക്ടർ

തൃശൂർ: കോടതി നിർദ്ദേശ പ്രകാരം റവന്യൂ വകുപ്പിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായി. സംഭവത്തിൽ തൃശൂർ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു. 2003ൽ മരിച്ച കാട്ടൂർ സ്വദേശി റംലത്തിന്റെ എട്ടര പവൻ സ്വർണാഭരണങ്ങളാണ് കോടതി നിർദ്ദേശത്തെത്തുടർന്ന് ആർഡിഒ ഓഫീസിൽ സൂക്ഷിച്ചിരുന്നത്. റംലത്തിന്റെ മക്കൾ പ്രായപൂർത്തിയാകുന്നത് വരെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനാണ് കോടതി റവന്യൂ വകുപ്പിനെ ഏൽപ്പിച്ചത്. എന്നാൽ, മക്കൾക്ക് പ്രായപൂർത്തിയായ ശേഷം ആഭരണങ്ങൾ തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് സൂക്ഷിച്ചിരുന്ന സ്വർണം മുക്കുപണ്ടമാണെന്ന വിവരം പുറത്തറിയുന്നത്. സർക്കാർ സംവിധാനത്തിന്റെ കീഴിൽ [&Read More

Main story

‘ചർച്ചയെങ്കിൽ ചർച്ച, യുദ്ധമെങ്കിൽ യുദ്ധം; രണ്ടിനും ഇറാൻ സജ്ജമാണ്; മിസൈൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല’-വ്യക്തമാക്കി

അങ്കാറ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും പശ്ചിമേഷ്യയിൽ പുകയുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ചർച്ചയ്ക്കും യുദ്ധത്തിനും ഇറാൻ ഒരുപോലെ സജ്ജമാണെന്നും എന്നാൽ രാജ്യത്തിന്റെ മിസൈൽRead More

Business

പൂജ്യത്തിൽനിന്ന് തുടങ്ങി, പടുത്തുയർത്തിയത് കോടികളുടെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം’ഐടി വേട്ട’യിൽ സ്വയം പൊലിഞ്ഞ

ബംഗളൂരു/കൊച്ചി: ദക്ഷിണേന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഭൂപടത്തിൽ ‘കോൺഫിഡന്റ്’ എന്ന പേര് എഴുതിച്ചേർത്ത ഡോ. സി.ജെ. റോയിയുടെ വിയോഗം ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപന്റെ വീഴ്ച കൂടിയാണ്. വെറും സാധാരണക്കാരനായി തുടങ്ങി, പിന്നീട് കോടികളുടെ ആസ്തിയുള്ള വ്യവസായിയായി വളർന്ന റോയിയുടെ ജീവിതം സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. തുടക്കം പൂജ്യത്തിൽനിന്ന് കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സി.ജെ റോയ്, സ്വന്തം കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് ഉയരങ്ങൾ കീഴടക്കിയത്. ബിസിനസ് പാരമ്പര്യങ്ങളില്ലാത്ത കുടുംബത്തിൽനിന്ന് വന്ന്, തന്റേതായ ഇടം [&Read More