കൊച്ചി: കേരളത്തിലെ സ്വർണ വിപണിയെ ഞെട്ടിച്ചുകൊണ്ട് വിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം. പവന് ഒറ്റദിവസം കൊണ്ട് 8,640 രൂപ വർധിച്ച് വില 1,31,160 രൂപയിലെത്തി. ഇതാദ്യമായാണ് സ്വർണവില ഒരു ലക്ഷത്തി മുപ്പതിനായിരം കടക്കുന്നത്. ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഇനി 1.40 ലക്ഷം രൂപയിലധികം നൽകേണ്ടി വരും. വില കൂടാൻ കാരണമെന്ത്? രാജ്യാന്തര വിപണിയിലുണ്ടായ അസാധാരണമായ വിലക്കയറ്റമാണ് പ്രാദേശിക വിപണിയിലും [&Read More
ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്: അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, തൊഴിലുറപ്പിന് 1000 കോടി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ സാധാരണക്കാരെയും തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങൾ കേന്ദ്രം കവരുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, കടുത്ത വെല്ലുവിളികൾക്കിടയിലും വികസന കുതിപ്പ് തുടരുമെന്ന് വ്യക്തമാക്കി. ബജറ്റ് 2026: ഒറ്റനോട്ടത്തിൽ ആരോഗ്യ മേഖലയിൽ വൻ മാറ്റം: റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ അഞ്ചുദിവസം സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പുതിയ പദ്ധതി ബജറ്റിലെ ശ്രദ്ധേയമായ ഇനമാണ്. സർക്കാർ ആശുപത്രികൾക്ക് പുറമെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാകും. ഇതിനായി [&Read More
‘കപ്പൽപട കണ്ട് മുട്ടുമടക്കുമെന്ന് കരുതേണ്ട; 1980കൾ മുതൽ അമേരിക്ക പയറ്റുന്ന തന്ത്രമാണ്’-പ്രകോപിപ്പിച്ചാൽ തിരിച്ചടി
തെഹ്‌റാൻ: മേഖലയിൽ വിമാനവാഹിനിക്കപ്പലുകൾ വിന്യസിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്ന് ഇറാൻ സൈനിക മേധാവി. ഏതെങ്കിലും തരത്തിലുള്ള സൈനിക പ്രകോപനത്തിന് മുതിർന്നാൽ ശത്രുക്കൾക്ക് കനത്ത നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന്റെ ഡെപ്യൂട്ടി ആർമി ചീഫ് ഫോർ കോർഡിനേഷൻ റിയർ അഡ്മിറൽ ഹബീബുല്ല സയ്യാരി മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെ ‘ഗൺബോട്ട് ഡിപ്ലോമസിRead More
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, പശ്ചിമേഷ്യ ലക്ഷ്യമാക്കി കൂറ്റൻ യുദ്ധക്കപ്പൽ വ്യൂഹത്തെ അയച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘മനോഹരമായ ഒരു യുദ്ധക്കപ്പൽ പട’ ഇറാൻ ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് ട്രംപ് അറിയിച്ചത്. അതേസമയം, യുദ്ധത്തിനല്ല, ഒത്തുതീർപ്പിനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്‌ളോറിഡയിലെ മാർRead More
കാൻബറ: ഇസ്‍ലാം വിരുദ്ധ പ്രചാരണങ്ങൾ കൊണ്ട് വിവാദം സൃഷ്ടിച്ച ഇസ്രയേലി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ സാമി യഹൂദിന് ഓസ്‌ട്രേലിയയിൽ വിലക്ക്. സാമിയുടെ വിസ ഓസ്ട്രേലിയൻ സർക്കാർ റദ്ദാക്കി. വെറുപ്പ് പ്രചരിപ്പിക്കുന്നത് ഓസ്ട്രേലിയ സന്ദർശിക്കാൻ നല്ലൊരു കാരണമല്ലെന്ന് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പ്രതികരിച്ചു. വിദ്വേഷം പ്രചരിപ്പിക്കാൻ വരുന്ന സന്ദർശകരെ രാജ്യം സ്വാഗതം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിൽനിന്ന് ഓസ്ട്രേലിയയിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പാണ് സാമി യഹൂദിന്റെ വിസ റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. [&Read More
‘അവിവാഹിതൻ ഒന്നിലധികം പേരുമായി ബന്ധം പുലർത്തുന്നതിൽ നിയമപരമായി എന്ത് തെറ്റ്?’; രാഹുൽ മാങ്കൂട്ടത്തിലിന്റെ
കൊച്ചി: അവിവാഹിതനായ ഒരാൾ ഉഭയസമ്മതപ്രകാരം ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി തെറ്റില്ലെന്ന് ഹൈക്കോടതി. പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം. രാഹുലിനെതിരെ വേറെയും സ്ത്രീകൾ ബലാത്സംഗാരോപണവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും, ഇതെല്ലാം ചേർത്ത് ഇയാളുടെ ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. രാഹുൽ അവിവാഹിതനാണെന്നും, ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാമെന്നും അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. [&Read More
മുംബൈ: ‘പപ്പാ, ഞാൻ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോവുകയാണ്. അദ്ദേഹത്തെ അവിടെ ഇറക്കിയ ശേഷം ഞാൻ നാന്ദേഡിലേക്ക് പോകും. നമുക്ക് നാളെ സംസാരിക്കാം…’Read More
ചങ്ങനാശ്ശേരി: എൻ.എസ്.എസ്Read More
ന്യൂഡൽഹി: കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തിൽ വരുത്തണമെന്ന് എം.വി നികേഷ് കുമാർ. അഴീക്കോട് തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിച്ച അയോഗ്യത നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് നികേഷ് കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ നാളെ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ ചുവയുള്ള ലഘുലേഖകൾ വിതരണം ചെയ്ത് വോട്ട് തേടിയെന്ന പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് ഷാജിയെ വിലക്കിയ ഹൈക്കോടതി വിധി പിന്നീട് സുപ്രീംകോടതി [&Read More
‘ദിവസവും യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നയാള്‍ ഒളിവിലാണെന്ന് പറയുന്നത് എങ്ങനെ?’-ഷാജന്‍ സ്കറിയ കേസില്‍
കൊച്ചി: യൂട്യൂബർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു. ഡോക്ടർ ജോജോ വി ജോസഫിന്റെ ഫോൺ ചോർത്തിയെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി കടവന്ത്ര പോലീസിനെതിരെ തിരിഞ്ഞത്. ഷാജൻ സ്‌കറിയ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വാദം. ഈ വാദത്തെ കോടതി ചോദ്യം ചെയ്തു. ഷാജൻ സ്‌കറിയ ദിവസവും യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ, പിന്നെ എങ്ങനെയാണ് ഒളിവിലാണെന്ന് പറയുന്നത്? [&Read More