12/06/2026
[fontresizer_tawhidurrahmandear_widget]
India

പവാറിന്റെ വിമാനം പറത്താൻ കമ്പനി നിശ്ചയിച്ചത് മറ്റൊരു പൈലറ്റിനെ; സുമിത് എത്തിയത് അവസാന

പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട വിമാനം പറത്താൻ കമ്പനി ആദ്യം നിശ്ചയിച്ചിരുന്നത് ക്യാപ്റ്റൻ സുമിത് കപൂറിനെ ആയിരുന്നില്ലെന്നാണു പുറത്തുവരുന്ന വിവരം. മറ്റൊരു പൈലറ്റിന് പകരക്കാരനായി അവസാന നിമിഷമാണ് അദ്ദേഹം എത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് റാലികൾക്കായി മുംബൈയിൽനിന്ന് ബാരാമതിയിലേക്ക് പോകാനായിരുന്നു അജിത് പവാർ ലിയർജെറ്റ് 45 വിമാനം തിരഞ്ഞെടുത്തത്. വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനെത്തുടർന്നാണ് ക്യാപ്റ്റൻ സുമിത് കപൂറിനോട് ജോലിയിൽ പ്രവേശിക്കാൻ വിഎസ്ആർ വെഞ്ചേഴ്‌സ് [&Read More

World

‘ഉറങ്ങിയതല്ല, ബോറടിച്ചിട്ട് കണ്ണടച്ചതാണ്’; വിമർശകർക്ക് മറുപടിയുമായി ട്രംപ്

വാഷിംഗ്ടൺ: മന്ത്രിസഭാ യോഗത്തിനിടെ ഉറങ്ങിയെന്ന വാർത്തകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. താൻ ഉറങ്ങുകയായിരുന്നില്ലെന്നും യോഗത്തിലെ വിരസത കാരണം കണ്ണുകൾ അടച്ചുപിടിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്നലെ വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തന്റെ ആരോഗ്യത്തെയും പ്രായത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് 79കാരനായ ട്രംപ് മറുപടി നൽകിയത്. ‘ചിലർ പറയുന്നു ഞാൻ ഉറങ്ങിയെന്ന്. എന്നാൽ യോഗം അങ്ങേയറ്റം വിരസമായതു കൊണ്ട് കണ്ണുകൾ അടച്ചതാണ്. അവിടെ നിന്ന് എത്രയും വേഗം പുറത്തുപോകാനാണ് ഞാൻ ആഗ്രഹിച്ചത്,’ ചിരിച്ചുകൊണ്ട് ട്രംപ് [&Read More

Kerala

സ്വർണവിലയിൽ വൻ ഇടിവ്: ഒറ്റദിവസം കുറഞ്ഞത് 5,240 രൂപ! പവൻ 1,25,120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വർധിച്ച സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് 5,240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,25,120 രൂപയായി താഴ്ന്നു. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവൻ വില 1,30,360 രൂപ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു. രാജ്യാന്തര വിപണിയിലുണ്ടായ വലിയ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര സ്‌പോട് ഗോൾഡ് വിലയിൽ 5.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. [&Read More

Main story

‘അഞ്ച് രൂപ ചോദിച്ചാൽ നാല് രൂപ നൽകുക’; മിയാ മുസ്ലീങ്ങൾക്കെതിരെ പരസ്യ പോരുമായി

ദിസ്പൂർ: അസമിലെ മിയാ മുസ്ലീങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. റിക്ഷാ ചാർജ് ചോദിക്കുന്നതിനേക്കാൾ കുറച്ച് നൽകിയും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാൻ പരാതികൾ നൽകിയും ഇവർക്ക് അസ്വസ്ഥതകൾ സൃഷ്ടിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ബുദ്ധിമുട്ടുകൾ നേരിട്ടാൽ മാത്രമേ ഇവർ അസം വിട്ടുപോവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിൻസുകിയയിലെ ദിഗ്‌ബോയിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയത്. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് മിയാ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം [&Read More

Tech

ഒറ്റത്തവണ ചാർജിൽ രണ്ടര ദിവസം ഉപയോഗിക്കാം; 10,001 mAh ബാറ്ററിയുമായി റിയൽമിപവർ ഇന്ത്യയിലെത്തി

ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ വിപണിയിലെ ബാറ്ററി കരുത്തിന്റെ സകല റെക്കോർഡുകളും തകർക്കാൻ റിയൽമിയുടെ പുത്തൻ മോഡൽ ‘റിയൽമി Read More

India

‘ദാദയ്ക്ക് അപകടം പറ്റിയോ?’ മകന്റെ മരണം ടിവിയിൽ കണ്ട് അജിത് പവാറിന്റെ അമ്മ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിക്കുമ്പോൾ മാതാവ് ആശാ തായ് ഫാം ഹൗസിൽ ടെലിവിഷൻ കാണുകയായിരുന്നു. ബാരാമതി വിമാനത്താവളത്തിന് സമീപം മകൻ സഞ്ചരിച്ച വിമാനം തകർന്നു വീണ വാർത്ത ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ, ‘ദാദയ്ക്ക് അപകടം പറ്റിയോ?’ എന്ന് അവർ പരിഭ്രമത്തോടെ ഫാം ഹൗസ് മാനേജരോട് ചോദിക്കുകയായിരുന്നു പവാറിന്റെ മരണവാർത്ത മാതാവിനെ അറിയിക്കാതിരിക്കാൻ കുടുംബാംഗങ്ങളും ജീവനക്കാരും പരമാവധി ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫാം ഹൗസിലെ കേബിൾ ടിവി ബന്ധം വിച്ഛേദിക്കുകയും മൊബൈൽ ഫോണുകൾ എയർപ്ലെയിൻ മോഡിലാക്കുകയും [&Read More

Business

വിൽപ്പന കുത്തനെ ഇടിഞ്ഞു; സ്വർണം വാങ്ങുന്നത് നിർത്തി ജ്വല്ലറികൾ

മുംബൈ: സ്വർണവില കുതിച്ചുയരുന്നത് രാജ്യത്തെ ആഭരണ വിപണിയെ കനത്ത പ്രതിസന്ധിയിലാക്കുന്നു. സ്വർണം വാങ്ങാനുള്ള ഉപഭോക്താക്കളുടെ താൽപര്യം കുറഞ്ഞതാണ് ജ്വല്ലറികളെ നിരാശപ്പെടുത്തിയത്. അത്യാവശ്യങ്ങൾക്ക് പുതിയ സ്വർണാഭരണത്തിന് പകരം ആളുകൾ പഴയത് മാറ്റിവാങ്ങുകയാണ്. അതേസമയം, ഈ മാസം സ്വർണത്തിന്റെ വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. വിലയിൽ 30 ശതമാനത്തിലേറെ കുതിപ്പുണ്ടായതോടെയാണ് വിൽപനയിൽ ഇടിവ് നേരിട്ടത്. ആഭരണങ്ങൾക്ക് പകരം നിക്ഷേപത്തിന് വേണ്ടി സ്വർണം വാങ്ങുന്നതിലേക്ക് വിപണി മാറുന്നതാണ് നിലവിലെ സ്ഥിതി. സ്വർണ നാണയം, സ്വർണ ബാർ, ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് [&Read More

India

ട്രെയിൻ വൈകി, പരീക്ഷ എഴുതാനായില്ല; വിദ്യാർഥിനിക്ക് റെയിൽവേ 9.1 ലക്ഷം രൂപ നഷ്ടപരിഹാരം

ലക്‌നൗ: ട്രെയിൻ വൈകിയത് മൂലം പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർത്ഥിനിക്ക് 9.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഉത്തരവ്. ഉത്തർപ്രദേശിലെ ബസ്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് വിധി. ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സമൃദ്ധി എന്ന പെൺകുട്ടിക്ക് അനുകൂലമായ വിധി വരുന്നത്. 2018 മെയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഖ്‌നൗ സർവകലാശാലയുടെ ബിഎസ്‌സി ബയോടെക്‌നോളജി പ്രവേശന പരീക്ഷ എഴുതുന്നതിനായി ബസ്തിയിൽ നിന്നും ഗോരഖ്പൂർRead More

Tech

വാട്‌സ്ആപ്പും ഇൻസ്റ്റഗ്രാമും പെയ്ഡ് ആകുമോ? മെറ്റയുടെ പുതിയ നീക്കം എന്ത്?

സോഷ്യൽ മീഡിയ ഭീമനായ മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സേവനങ്ങൾ പരീക്ഷിക്കുന്നു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയിൽ നിലവിലുള്ള സൗജന്യ സേവനങ്ങൾക്ക് പുറമെ, കൂടുതൽ കരുത്തുറ്റ എഐ (Read More