31/03/2026
[fontresizer_tawhidurrahmandear_widget]
India

‘ഇന്ത്യയുടെ നിശബ്‌ദ നയതന്ത്രം; ചർച്ചകൾ ഫലം കാണുന്നു’, ഇറാനുമായി നടത്തിയ ചർച്ചകളെക്കുറിച്ച് ജയ്ശങ്കർ 

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തി ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ പോസിറ്റീവായ ഫലങ്ങൾ നൽകിത്തുടങ്ങിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ നിശബ്‌ദ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഈ പാതയിലൂടെയുള്ള [&Read More

Main story

‘അമേരിക്കയെ സഹായിച്ചില്ലെങ്കിൽ നാറ്റോയെ കാത്തിരിക്കുന്നത് മോശം ഭാവി’; സഖ്യകക്ഷികൾക്കും ചൈനയ്ക്കും മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ വീണ്ടും ലോകരാജ്യങ്ങളുടെ സഹായം തേടേി ഡൊണാൾഡ് ട്രംപ്. അമേരിക്കയെ സൈനികമായി സഹായിച്ചില്ലെങ്കിൽ നാറ്റോസഖ്യത്തിന് വളരെ മോശം ഭാവിയായിരിക്കും വരാൻ പോകുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഹോർമുസ് സുരക്ഷിതമാക്കാൻ ചൈനയും ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ‘ഫിനാൻഷ്യൽ ടൈംസി’ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് സഖ്യരാജ്യങ്ങൾക്കും ചൈന ഉൾപ്പെടെയുള്ള മറ്റു കക്ഷികൾക്കും യുഎസ് പ്രസിഡന്റ് താക്കീത് നൽകിയത്. നാറ്റോ സഖ്യത്തെ രൂക്ഷമായി വിമർശിച്ച ട്രംപ്, യുക്രെയ്ൻ [&Read More

Kerala

മാഹീൻ എവിടെ? ആമസോൺ വനത്തിൽ മലയാളി വ്ളോഗറെ കാണാതായി? ആശങ്കയായി ‘ഹിച്ച്ഹൈക്കിങ് നൊമാഡി’ന്റെ

ലിമ: ആമസോൺ വനത്തിലേക്ക് യാത്ര തിരിച്ച സാഹസികയാത്രികനും മലയാളി വ്‌ളോഗറുമായ എസ്. മാഹീനെ (ഹിച്ച്ഹൈക്കിങ് നൊമാഡ്) കാണാതായതായി റിപ്പോർട്ട്. ആമസോൺ കാടുകൾക്കുള്ളിലുള്ള നാപ്പോ നദിയിലൂടെ സ്വന്തമായി നിർമിച്ച ചങ്ങാടത്തിൽ യാത്ര തിരിച്ച 24Read More

India

‘ഒരു മതസമൂഹത്തെയും ജാതിയെയും അധിക്ഷേപിക്കരുത്; മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പാടില്ല’; ബോർഡുകൾക്ക് കർശന

ലഖ്‌നൗ: സംസ്ഥാനത്തെ റിക്രൂട്ട്‌മെന്റ് ബോർഡുകൾ ജാഗ്രത പാലിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. പരീക്ഷാ ചോദ്യപേപ്പറുകളിൽ ഏതെങ്കിലും വ്യക്തിയുടെയോ ജാതിയുടെയോ മതത്തിന്റെയോ സമൂഹത്തിന്റെയോ അന്തസ്സിനെയോ മതവികാരങ്ങളെയോ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ എല്ലാ റിക്രൂട്ട്‌മെന്റ് ബോർഡ് അധ്യക്ഷന്മാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി കർശന നിർദ്ദേശങ്ങൾ നൽകിയത്. പരീക്ഷാ പേപ്പർ തയ്യാറാക്കുന്നവർക്കും സമാനമായ നിർദ്ദേശങ്ങൾ നൽകണമെന്നും, ഇത് സംബന്ധിച്ച വ്യവസ്ഥകൾ അവരുമായി ഒപ്പിടുന്ന ധാരണാപത്രങ്ങളുടെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, പരീക്ഷാ നടപടികളിൽ [&Read More

India

ഗ്യാസ് തീർന്നു, ഉച്ചഭക്ഷണം മുടങ്ങി; സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി പാനിപൂരി

കൊൽക്കത്ത: രാജ്യത്ത് പാചകവാതക വിതരണത്തിലുണ്ടായ തടസ്സം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെയും ബാധിക്കുന്നു. പശ്ചിമ ബംഗാളിലെ ഒരു സർക്കാർ സ്കൂളിൽ പാചകവാതകക്ഷാമം മൂലം ഉച്ചഭക്ഷണത്തിന് പകരം വിദ്യാർത്ഥികൾക്ക് ‘ഫുച്ച്ക’ (പാനിപൂരി) നൽകുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഭദ്രകാളി ഹൈസ്കൂളിലെ അസിസ്റ്റന്റ് അധ്യാപികയായ നന്ദിത സർക്കാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. സ്കൂൾ മുറ്റത്ത് എത്തിയ പാനിപൂരി വിൽപ്പനക്കാരനിൽ നിന്നും വരിവരിയായി നിന്ന് ഭക്ഷണം വാങ്ങുന്ന കുട്ടികളെ വീഡിയോയിൽ കാണാം. ഓരോ വിദ്യാർത്ഥിക്കും അഞ്ചു മുതൽ ആറ് വരെ [&Read More

Kerala

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ദുരൂഹ മരണം: നാദിയയുടേത് കൊലപാതകമെന്ന ആരോപണവുമായി മാതാപിതാക്കൾ

മലപ്പുറം: വിവാഹം കഴിഞ്ഞ് മൂന്നാം മാസം യുവതി ഭർത്തൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. കാളികാവ് പള്ളിശ്ശേരി പൂതനാലി റഷീദയുടെയും അശ്റഫിന്റെയും മകൾ നാദിയയെ (20) ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹത ഏറുന്നത്. 2025 ഒക്ടോബർ 20Read More

Kerala

ഗതാഗത നിയമലംഘനം: പിഴ പകുതിയടച്ചാൽ മതി, 11 ലക്ഷം കേസുകളിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കാൻ ബാക്കിയുള്ളവർക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. വിവിധ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട 11 ലക്ഷത്തോളം കേസുകളിൽ പിഴത്തുക പകുതിയായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. പിഴത്തുക ഭീമമായതോടെ പലരും അത് അടയ്ക്കാൻ മടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ട്രാൻസ്പോർട്ട് കമ്മിഷണർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. യഥാസമയം പിഴ അടയ്ക്കാത്തതിനെത്തുടർന്ന് പോലീസും മോട്ടോർ വാഹന വകുപ്പും കോടതികളിലേക്ക് കൈമാറിയ [&Read More

Kerala

നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

മലപ്പുറം: നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കരുളായി സ്വദേശി രജീലയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മായിയമ്മ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. രജീലയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ക്രൂരമായ കൊലപാതകം നടന്നത്. രജീലയുടെ രണ്ട് മക്കളും വീട്ടിലുള്ളപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More

Kerala

ഭാര്യയെ ശല്യം ചെയ്ത യുവാവിനെ വിളിച്ചുവരുത്തി മർദിച്ചുകൊന്നു; ദമ്പതിമാർ കസ്റ്റഡിയിൽ

ചാത്തന്നൂർ: ഭാര്യയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിനെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ്ഭവനിൽ ദിലീപ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30), ഭാര്യ സോന എന്നിവരെ ചാത്തന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സോനയ്ക്ക് ദിലീപ് ഫോണിൽ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നതിനെത്തുടർന്നുണ്ടായ തർക്കം സംസാരിച്ച് തീർക്കാനെന്ന വ്യാജേനയാണ് വരുൺ ദിലീപിനെ വിളിച്ചുവരുത്തിയത്. ഇന്നലെ രാവിലെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടകവീട്ടിലെത്തിയ ദിലീപിനെ പ്രതികൾ ക്രൂരമായ മർദനത്തിന് ഇരയാക്കുകയായിരുന്നു. [&Read More