ബോളിവുഡ് നടൻ നാനാ പടേക്കറുടെ അപ്രതീക്ഷിത വേർപാടിന് തൊട്ടുപിന്നാലെ, പരേതനെതിരെ വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പ്രതികരണങ്ങൾ നടത്തിയ നടി തനുശ്രീ ദത്തയ്‌ക്കെതിരെ ചലച്ചിത്ര മേഖലയിലും സോഷ്യൽ മീഡിയയിലും പ്രതിഷേധം വ്യാപകമാകുന്നു. നാനാ പടേക്കറുടെ നിര്യാണത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹത്തെ ‘ഈവിൾ ഡെഡ്’ എന്ന് അധിക്ഷേപിക്കുകയും, തന്റെ സ്വകാര്യ പരിപാടികളുടെ പ്രചാരണത്തിന് ഈ മരണം തടസ്സമാകുമോ എന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തതാണ് വലിയ അമർഷത്തിന് കാരണമായത്. നാനാ പടേക്കർ അന്തരിച്ച ഒക്ടോബർ 8Read More
വണ്ടൂർ: മഴയത്ത് നനയാതെ കുട്ടികളെ ക്ലാസിലെത്തിക്കാൻ ഫ്ലെക്സ് ബോർഡ് കുടയാക്കി മാറ്റി ശ്രദ്ധേയനായി അധ്യാപകൻ. വണ്ടൂർ വെള്ളാമ്പുറം വികെഎസ്എൻഎം എഎൽപി സ്കൂളിലെ അധ്യാപകൻ പി. ഗോകുൽ കൃഷ്ണനാണ് കുട്ടികളുടെ രക്ഷകനായത്. സ്കൂളിൽ അസംബ്ലി നടക്കുന്നതിനിടെയാണ് പെട്ടെന്ന് മഴ പെയ്തത്. ഇതോടെ സമീപത്തെ ഹാളിന്റെ വരാന്തയിലേക്ക് കുട്ടികൾ ഓടിക്കയറുകയായിരുന്നു. കുട്ടികൾക്ക് മഴ നനയാതെ ക്ലാസിലെത്താൻ വഴിതേടിയ അധ്യാപകൻ, സമീപത്തുണ്ടായിരുന്ന വലിയൊരു ഫ്ലെക്സ് ബോർഡ് എടുത്തു കുടയാക്കുകയായിരുന്നു. ഫ്ലെക്സിനടിയിൽ കുട്ടികളെ ഒന്നിച്ച് അണിനിരത്തി അദ്ദേഹം സുരക്ഷിതമായി ക്ലാസിലെത്തിച്ചു. മറ്റൊരു അധ്യാപകൻ [&Read More
‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം കേന്ദ്രത്തെ സഹായിക്കൽ’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രശാന്ത്
സമസ്തിപൂർ: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) അപ്പുറത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള ആശങ്കകൾ നീളുന്നുവെന്ന് ജൻ സൂരാജ് സ്ഥാപകൻ പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പല കാര്യങ്ങളും കമ്മീഷൻ ഭരണകക്ഷിയെ സഹായിക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച സമസ്തിപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതിയെക്കുറിച്ചും മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും കഴിഞ്ഞ 8Read More
ഉമര്‍ ഖാലിദിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌ക്കാരം; ഇന്ത്യയില്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ
ഡബ്ലിന്‍: യുഎപിഎ ചുമത്തപ്പെട്ട് ആറ് വര്‍ഷത്തോളമായി വിചാരണയില്ലാതെ തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌ക്കാരം. അയര്‍ലാന്റ് ആസ്ഥാനമായുള്ള പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഫ്രണ്ട് ലൈന്‍ ഡിഫന്റെഡേഴ്‌സ്’ ഏര്‍പ്പെടുത്തിയ ഹ്യൂമന്‍സ് റൈറ്റ്‌സ് ഡിഫന്റേഴ്‌സ് അറ്റ്‌സിക് പുരസ്‌ക്കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്. ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. ഏഷ്യRead More
‘സംഭവിച്ചതൊന്നും നിങ്ങളുടെ തെറ്റല്ല; യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും’: ഇറാൻ പ്രസിഡന്റിനോട് പുടിൻ
തെഹ്റാൻ: യുഎസിന്റെ നേതൃത്വത്തിൽ ഇറാനെതിരെ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ. തുർക്ക്‌മെനിസ്താനിൽ നടന്ന കോമൺവെൽത്ത് ഓഫ് ഇൻഡിപൻഡൻസ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് യുഎസ്Read More
ചോരപ്പുരണ്ട വാക്കത്തിയുമായി നിന്ന അക്രമിയെ ചവിട്ടിവീഴ്ത്തി അയൽവാസിയായ ശ്രീസുഖ, വാക്കത്തി പിടിച്ചെടുത്ത് സന്തോഷ്;
തൃപ്പൂണിത്തുറ: എരൂരിൽ ചോരപ്പുരണ്ട വാക്കത്തിയുമായി ഭാര്യയെയും മാതാപിതാക്കളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച അക്രമിയെ അയൽവാസികൾ ധീരമായി ഇടപെട്ട് കീഴടക്കി. എരൂർ ഇല്ലിക്കപ്പടിയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നഗരസഭയിലെ താൽക്കാലിക തൊഴിലാളിയായ ദിലീപ് മദ്യപിച്ചെത്തി കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. അപകടം മനസ്സിലാക്കി നിമിഷനേരംകൊണ്ട് ഓടിയെത്തിയ ഹൈക്കോടതി ജീവനക്കാരി ശ്രീസുഖയും റെയിൽവേ ജീവനക്കാരനായ സന്തോഷ്കുമാറുമാണ് മൂന്ന് ജീവനുകൾ രക്ഷിച്ചത്. സന്തോഷ്കുമാർ ദിലീപിന്റെ കയ്യിൽനിന്ന് വാക്കത്തി പിടിച്ചെടുത്ത് ശ്രീസുഖയ്ക്ക് കൈമാറി. കൂടുതൽ അക്രമാസക്തനായ പ്രതിയെ ശ്രീസുഖ ചവിട്ടി നിലത്തിടുകയും എഴുന്നേൽക്കാൻ [&Read More
‘പോരാടാന്‍ തയ്യാറാകുന്ന നിങ്ങള്‍ക്ക് നന്ദി; ഗൗരി ലങ്കേഷ് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ ദിപ്‌കെയെ ദത്തുപുത്രനായി
ബെംഗളൂരു: സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ കവിത ലങ്കേഷ് രംഗത്ത്. ഗൗരി ലങ്കേഷ് ഇന്ന് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയെ ദത്തുപുത്രനായി പ്രഖ്യാപിക്കുമായിരുന്നുവെന്ന് കവിത ലങ്കേഷ് വ്യക്തമാക്കി. ഫേസ്ബുക്ക് പേജില്‍ ദീപ്‌കെയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം കുറിച്ചത്. ‘ഗൗരി ലങ്കേഷ് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ അഭിജീത് ദിപ്‌കെയെ ദത്തുപുത്രനായി പ്രഖ്യാപിക്കുകയും പാറ്റകള്‍ക്കൊപ്പം പോരാടുകയും ചെയ്യുമായിരുന്നു,’ കവിത ഫേസ്ബുക്കില്‍ കുറിച്ചു. ചോദ്യങ്ങള്‍ ഉയര്‍ത്താനും പോരാടാനും തയ്യാറാകുന്ന നിങ്ങള്‍ക്ക് നന്ദി എന്ന് പറഞ്ഞ അവര്‍, [&Read More
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും തിരിച്ചടി. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. എഫ്ഐആർ ഇടാനാണ് കോടതിയുടെ നിർദേശം. മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റായ ഇ.ഡിയുടെ പ്രധാന കണ്ടെത്തൽ. വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് [&Read More
തിരുവനന്തപുരം: മാലിന്യ വിമുക്ത കേരളത്തിനായി വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ടി.വി അനുപമയുമായി തുറന്ന പോരിലാണെന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ രംഗത്ത്. തനിക്കാരോടും പോരോ മത്സരമോ ഇല്ലെന്നും ഈ പറയുന്നതൊന്നും തന്നെക്കുറിച്ചല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. ഭാവനയിൽ നിന്നുണ്ടാക്കുന്ന ഇത്തരം പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരേ ദിവസം രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചതോടെ തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ [&Read More
‘യുവാക്കളെ ആല്‍ഫയും ബീറ്റയുമായി വിഭജിക്കേണ്ട, ഞങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍ അതില്ല; സ്വത്വം ആശയങ്ങളിലാണ്, കൃത്രിമ
വാരണാസി: രാജ്യത്തെ യുവജനങ്ങളെ ‘ആല്‍ഫ’, ‘ബീറ്റ’ തുടങ്ങിയ തലമുറകളുടെ ലേബലുകള്‍ നല്‍കി ഭിന്നിപ്പിക്കരുതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തില്‍ നടന്ന ‘യുവ സംവാദ്’ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. തങ്ങള്‍ ചെറുപ്പമായിരുന്ന കാലത്ത് ആരും തങ്ങളെ ഇത്തരത്തില്‍ ആല്‍ഫയെന്നോ ബീറ്റയെന്നോ ഗാമയെന്നോ വിഭജിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്രിമമായ തലമുറ വിഭജനങ്ങള്‍ കൊണ്ടല്ല, മറിച്ച് യുവാക്കളുടെ ആശയങ്ങളും കഴിവുകളും ആഗ്രഹങ്ങളും കൊണ്ടാണ് അവരവരുടെ സ്വത്വം നിര്‍ണയിക്കപ്പെടേണ്ടതെന്നും നിതിന്‍ നബിന്‍ [&Read More