22/07/2026
[fontresizer_tawhidurrahmandear_widget]
Main story

‘സിപിഎം പ്രവർത്തകർ പ്രിയദർശിനി ബസിൽ കയറേണ്ടെന്ന് ഗോവിന്ദൻ മാസ്റ്റർ എന്താ പറയാത്തത്?’: സി.പി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി സി.പി ജോൺ. സിപിഎം പ്രവർത്തകർ പ്രിയദർശിനി ബസുകളിൽ കയറരുതെന്ന് എന്തുകൊണ്ടാണ് എം.വി ഗോവിന്ദൻ പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു. സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട പ്രശ്നം പ്രതിപക്ഷമാണ് ഇപ്പോൾ ഏറ്റെടുക്കുന്നത്. പ്രിയദർശിനി പദ്ധതി ആദ്യം ബഹിഷ്കരിക്കണമെന്ന് പറഞ്ഞവർ ഇപ്പോൾ അത് പറയുന്നില്ല. പാർട്ടിയുടെ മെമ്പർമാരോടും പ്രവർത്തകരോടും പ്രിയദർശിനിയിൽ കയറരുതെന്ന് പറഞ്ഞാൽ 10Read More

Kerala

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി സംശയം, തിരച്ചിൽ

വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വലിയ അപകടം. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണ് വൻതോതിൽ ഇടിഞ്ഞുവീണത്. അപകടത്തിൽ ആളുകളും വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്. നിലവിൽ സംഭവസ്ഥലത്തുനിന്ന് ഒരാളെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഫയർഫോഴ്സും എൻ.ഡി.ആർ.എഫ് (Read More

India

ബംഗാളിൽ ഇനി കാവി നിറത്തിലുള്ള വണ്ടികൾ; തൃണമൂലിന്റെ നീലയും വെള്ളയും മാറ്റി സുവേന്ദു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ സർക്കാർ ബസുകളുടെ നിറം മാറ്റുന്നു. ഇടതുമുന്നണി ഭരണകാലത്ത് ചുവപ്പും, തൃണമൂൽ കോൺഗ്രസ് ഭരണത്തിൽ നീലയും വെള്ളയും ആയിരുന്ന സർക്കാർ ബസുകളാണ് ഇനി കാവി നിറത്തിലേക്ക് മാറുന്നത്. പുതിയ എസി ബസുകൾ നിരത്തിലിറങ്ങിയതോടെയാണ് ഈ നിറംമാറ്റം വ്യക്തമായത്. വെസ്റ്റ് ബംഗാൾ ട്രാൻസ്‌പോർട്ട് കോർപറേഷന്റെയും സൗത്ത് ബംഗാൾ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെയും ബസുകൾ കാവിയും വെള്ളയും നിറത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വർക്ക്‌ഷോപ്പുകളിൽ പുരോഗമിക്കുകയാണ്. നിലവിൽ യാത്രക്കാരുടെ ഇRead More

Kerala

ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; സഹപാഠി അറസ്റ്റിൽ

താഷ്‌കെന്റ്: ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സഹപാഠിയുടെ മർദനമേറ്റു കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടി സ്വദേശിനി സാവരിയ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനം ഉസ്ബെക്കിസ്ഥാനിൽ അറസ്റ്റിലായി. മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ വിദ്യാർഥിനിയായ സാവരിയയും സദറുൽ അനവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി ലാപ്ടോപ് ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ സാവരിയയുടെ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഡൽഹിയിലെത്തിച്ച മൃതദേഹം ഇന്ന് വൈകീട്ടോടെ ഹരിപ്പാട്ടെ [&Read More

Sports

‘ട്രംപ് കാർഡി’ന് കളത്തിൽ മറുപടി! ബലോഗനെ പൂട്ടി അമേരിക്കയെ പുറത്താക്കി ബെൽജിയം

ന്യൂയോർക്ക്: ലോകകപ്പിൽ ചുവപ്പ് കാർഡ് ലഭിച്ച അമേരിക്കൻ താരം ഫൊളാരിൻ ബലോഗന്റെ വിലക്ക് ഒഴിവാക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെ, പ്രീRead More

Main story

ഇരട്ടഗോളുമായി കെറ്റെലെയർ; യുഎസ്എയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബെല്‍ജിയം

ലണ്ടൻ: ലോകകപ്പ് നോക്കൗട്ടിലെ ആവേശപ്പോരാട്ടത്തിൽ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ കടന്നു. ചാൾസ് ഡി കെറ്റലെയറിന്റെ ഇരട്ട ഗോളുകളും വനാകെയ്ൻ, പകരക്കാരനായെത്തിയ സൂപ്പർ താരം റൊമേലു ലുക്കാകു എന്നിവരുടെ ഗോളുകളുമാണ് ബെൽജിയത്തിന് ആധികാരിക വിജയം സമ്മാനിച്ചത്. ക്വാർട്ടർ ഫൈനലിൽ കരുത്തരായ സ്പെയിനാണ് ബെൽജിയത്തിന്റെ എതിരാളികൾ. ആവേശകരമായ മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ബെൽജിയം അക്കൗണ്ട് തുറന്നു. നിക്കൊളാസ് റാസ്കിൻ നൽകിയ മനോഹരമായ പാസ് വലയിലെത്തിച്ച് ചാൾസ് ഡി കെറ്റലെയർ ആണ് ബെൽജിയത്തിന് [&Read More

Kerala

എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു | Kasaragod Amina Nuz death

കാസർകോട്: എലിവിഷം അകത്തുചെന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി(Read More

Gulf

സൗദിയിൽ വാഹനാപകടം: ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ട് പേർ മരിച്ചു

റിയാദ്: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മലപ്പുറം തിരൂർ രാങ്ങാട്ടൂർ സ്വദേശി അബ്‌ദുല്ലത്തീഫിൻ്റെ ഭാര്യ രഹന (52), മകൾ ഡോ. നഹ്ല നർമിൻ (29) എന്നിവരാണ് മരിച്ചത്. ത്വാഇഫ്Read More

Main story

ശ്രീലങ്കയിൽ തടവുകാർ തമ്മിൽ സംഘർഷം; 25 മരണം, 100-ഓളം പേർക്ക് പരിക്ക്

കൊളംബോ: ശ്രീലങ്കയിലെ നെഗോംബോയിലുള്ള അതീവ സുരക്ഷാ ജയിലിലുണ്ടായ തടവുകാരുടെ കൂട്ടത്തല്ലിൽ 25 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരിൽ ജയിൽ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രീലങ്കൻ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. വാണിജ്യ തലസ്ഥാനമായ കൊളംബോയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ജയിലിൽ ഞായറാഴ്ചയാണ് സംഘർഷം ആരംഭിച്ചത്. തിങ്കളാഴ്ചയോടെ ഇത് വൻ കലാപമായി മാറുകയായിരുന്നു. അമിതമായി തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിലെ രണ്ട് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കലാപത്തിനിടെ തടവുകാർ [&Read More