22/07/2026
[fontresizer_tawhidurrahmandear_widget]
Main story

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഹരിതകര്‍മസേനയ്ക്ക് ഇനി പച്ചയില്ല, പകരം ‘കാവി’; പുതിയ യൂണിഫോം വിവാദത്തിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളുടെ പരമ്പരാഗത പച്ച യൂണിഫോം കോട്ടുകൾ ഇനി ഓർമ്മയാകുന്നു. വർഷങ്ങളായി തുടർന്നുപോന്ന പച്ച നിറത്തിന് പകരം കാവി നിറത്തോട് സാമ്യമുള്ള പുതിയ യൂണിഫോം കോട്ടുകളാണ് തിരുവനന്തപുരം കോർപ്പറേഷൻ വിതരണം ചെയ്തത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കാഴ്ച കൂടുതൽ വ്യക്തമാക്കാനും പ്രതിഫലന ശേഷി (Read More

Entertainment

‘ ജയസൂര്യയുടെ ചിത്രത്തിൽ പാടാൻ പോയി, പിന്നീട് മറ്റൊരു ഗായകനെക്കൊണ്ട് പാടിച്ചു; സിനിമക്കാർക്ക്

കൊച്ചി: മുൻകാലങ്ങളിൽ സിനിമാ രംഗത്തുള്ളവർ ആൽബം കലാകാരന്മാരെ കടുത്ത പുച്ഛത്തോടെയാണ് നോക്കിക്കണ്ടിരുന്നതെന്ന് പ്രശസ്ത ഗായകൻ കൊല്ലം ഷാഫി. ജയസൂര്യ ചിത്രത്തിൽ പാടിയതിന് ശേഷം, തന്നെ അറിയിക്കുക പോലും ചെയ്യാതെ മറ്റൊരു ഗായകനെക്കൊണ്ട് അത് വീണ്ടും പാടിപ്പിച്ച അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സംഗീത ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞത്. ആൽബം മേഖല സിനിമയ്ക്ക് സമാന്തരമായി വളരുന്നത് കണ്ട് അതിനെ തകർക്കാനും കോമഡിവത്ക്കരിക്കാനും സിനിമാ രംഗത്തെ ഒരു വലിയ കോക്കസ് കരുതിക്കൂട്ടി [&Read More

Main story

‘എത്ര പണം സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല’; നിലവിളക്കിന് മുന്നിൽ

തൃശൂർ: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ജാതീയ അധിക്ഷേപം. മകൻ ആരോമലിൻ്റെ വിവാഹച്ചടങ്ങിനിടെ, മണ്ഡപത്തിലുണ്ടായിരുന്ന നിലവിളക്കിന് മുന്നിൽ ചെരിപ്പിട്ടെന്ന പേരിലാണ് ഈ ക്രൂരമായ സൈബർ ആക്രമണം. എത്രതന്നെ പണം സമ്പാദിച്ചാലും ഉള്ളിലുള്ള പഴയ കോളനിസ്വഭാവം പുറത്തുവരുമെന്നും തേങ്ങ പത്തരച്ചാലും കറി താളല്ലേയെന്നുമുള്ള തരത്തിൽ വംശീയവും ജാതീയവുമായ കമന്റുകളാണ് ഏറെയും വരുന്നത്. വിവാഹച്ചടങ്ങിനിടെ ഒരു ഓൺലൈൻ ചാനൽ പകർത്തിയ വിഡിയോക്ക് താഴെയാണ് വ്യാപകമായ അധിക്ഷേപം നടക്കുന്നത്. നിലവിളക്കിനടുത്ത് വെച്ചിട്ടുള്ള പഴമെടുക്കാൻ ഒരു കുട്ടിയെ സഹായിക്കുകയാണ് [&Read More

Kerala

‘കാണികളെ മറക്കുന്നത് എല്ലാവർക്കും പാഠം; ഫുട്ബോളിൽ ബ്രസീലിന്റെയും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെയും തോൽവി കാണിക്കുന്നത്

തലശ്ശേരി: ഫുട്ബോളിൽ ബ്രസീലിന്റെ തോൽവിയും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയവും കാണിക്കുന്നത് സ്വന്തം കാണികളെ മറന്നതുകൊണ്ടാണെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. അമിതമായ സമ്പത്തും പ്രശസ്തിയും ആർഭാടജീവിതവും വന്നപ്പോൾ ബ്രസീൽ കളിക്കാർ കാണികളെ മറന്നു. രാഷ്ട്രീയപ്രവർത്തകർ ഉൾപ്പെടെയുള്ളവർ കാണികളെ മറക്കരുതെന്നാണ് തനിക്ക് ഓർമ്മിപ്പിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വായനപക്ഷാചരണ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ദാസിന്റെ ലോകം’ അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.വി ദാസിനെപ്പോലെ പത്തുപേരുണ്ടായിരുന്നെങ്കിൽ കേരളം മാറിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈബ്രറി [&Read More

Main story

ബംഗാളിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറയിപൂരിൽ പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രവാഷ് മൊണ്ടൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് സംഭവം. പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ആക്രമിക്കാൻ ശ്രമിച്ച പ്രതി, ഓടി രക്ഷപ്പെടാൻ നോക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സുഹൃത്തിന്റെ ജന്മദിന സമ്മാനം വാങ്ങാൻ വൈകുന്നേരം വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ, [&Read More

Main story

മഴ കനത്തതോടെ കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ

വയനാട്: കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്ന് രാവിലെ 10 മണിയോടെയാണ് ചെറിയ തോതിൽ വീണ്ടും മണ്ണൊലിപ്പ് തുടങ്ങിയത്. ഇന്നലെ രാവിലെ 11:15 ഓടെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കൂടുതൽ കാര്യക്ഷമമായ രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് നിലവിൽ തിരച്ചിൽ [&Read More

Kerala

കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ; മുഖ്യമന്ത്രി ഇന്ന് സ്ഥലത്ത്

വയനാട്: വയനാട് കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജിതമായി തുടരുന്നു. ഇന്നലെ രാവിലെ 11:15 ഓടെയുണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പ്രദേശത്തേക്ക് പൊതുജനങ്ങൾക്ക് പൂർണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളാക്കി തിരിച്ചാണ് പരിശോധന. എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ് എന്നീ സേനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ [&Read More

Football

‘കൂട്ടുകാരന്റെ നോമ്പും നമസ്‌കാരവും കണ്ടാണ് ചോദ്യങ്ങൾ തുടങ്ങിയത്; ഇപ്പോൾ ഞാൻ നല്ലൊരു മനുഷ്യനായെന്ന്

വാഷിങ്ടൺ: ഫുട്‌ബോൾ മൈതാനങ്ങളിലെ മികച്ച പ്രകടനങ്ങൾക്കപ്പുറം വ്യക്തിജീവിതത്തിലെ ആത്മീയ യാത്രയുടെ കഥ വെളിപ്പെടുത്തി കേപ് വെർദെ ദേശീയ ഫുട്‌ബോൾ താരം സ്റ്റീവൻ മൊറേര(Read More

Football

‘ഫലസ്തീന്റെ ദുരിതം മനസ്സിലാക്കാത്തവർക്ക് മനുഷ്യത്വമില്ല, ലോകത്തിന് നാണക്കേട്’; കണ്ണ് നിറഞ്ഞ് ഈജിപ്ത് പരിശീലകൻ

അറ്റ്‌ലാന്റ: ഫലസ്തീൻ ജനതയോട് അനുകമ്പ കാണിക്കാത്ത ആരും മനുഷ്യരാകാൻ അർഹരല്ലെന്ന് ഈജിപ്ത് ഫുട്ബോൾ ടീം പരിശീലകൻ ഹൊസാം ഹസ്സൻ. ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തിന് ശേഷം ഫറവോസ് ടീമിന്റെ ക്വാർട്ടർ യോഗ്യത ഫലസ്തീനികൾക്കായി സമർപ്പിച്ചതിനെ തുടർന്ന് ഇസ്രയേലി കമന്റേറ്റർമാരിൽ നിന്ന് ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അർജന്റീനയ്‌ക്കെതിരായ പ്രീRead More