22/07/2026
[fontresizer_tawhidurrahmandear_widget]
Entertainment

‘മോഹൻലാലിനെ പുറത്താക്കാൻ നോക്കുന്ന പവർഗ്രൂപ്പോ? അതാരാടോ അത്ര വലിയ പവർമാൻ? വന്നുവന്ന് കോമഡിയാവുന്നുണ്ട്

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ ശ്വേതാ മേനോനെ പരിഹസിച്ച് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്‌മി രംഗത്ത്. തന്റെ രാജിയുമായി ബന്ധപ്പെട്ട് ശ്വേതാ മേനോൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണം. വന്നുവന്ന് ‘അമ്മ’ ഒരു കോമഡിയാവുകയാണെന്ന് ഭാഗ്യലക്ഷ്മി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. “മോഹൻലാലിനെ പുറത്താക്കാൻ നോക്കുന്ന പവർ ഗ്രൂപ്പോ? അതാരാടോ അത്ര വലിയ പവർമാൻ? വന്നുവന്ന് കോമഡിയാവുന്നുണ്ട് ‘അമ്മ’,” എന്നായിരുന്നു ഭാഗ്യലക്ഷ്‌മിയുടെ പരിഹാസം. തന്നെ ‘അമ്മ’ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് പുറത്താക്കാൻ ശ്രമിച്ചത് പവർഗ്രൂപ്പ് ആണെന്ന ആരോപണവുമായി ശ്വേത നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു [&Read More

Health

നിങ്ങൾ തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോയേക്കാം; ശരീരം തരുന്ന ഈ 6 മാറ്റങ്ങൾ വൃക്കരോഗത്തിന്റെ നിശബ്ദ

വൃക്കകളുടെ പ്രവർത്തനം ഗുരുതരമായ ഘട്ടത്തിൽ എത്തുന്നതുവരെ ഭൂരിഭാഗം ആളുകളിലും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ലെന്ന് പ്രമുഖ മെഡിക്കൽ സ്ഥാപനമായ മയോ ക്ലിനിക്കിന്റെ റിപ്പോർട്ട്. പശ്ചാത്തലത്തിൽ നിശബ്‌ദമായി വളരുന്ന വൃക്കരോഗം, രോഗി തിരിച്ചറിയുമ്പോഴേക്കും ശരീരത്തിന് ഗണ്യമായ കേടുപാടുകൾ വരുത്തിവെച്ചിട്ടുണ്ടാകും. മാസങ്ങളോ വർഷങ്ങളോ എടുത്ത് ക്രമേണ സംഭവിക്കുന്ന പ്രക്രിയയായതിനാലാണ് ഇതിന്റെ മുന്നറിയിപ്പ് സൂചനകൾ പലപ്പോഴും തിരിച്ചറിയാൻ സാധിക്കാതെ പോകുന്നത്. വൃക്കകളുടെ പ്രവർത്തനം നഷ്‌ടപ്പെടുന്നത് ശരീരത്തിൽ ദ്രാവകവും മാലിന്യങ്ങളും അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇതോടൊപ്പം രക്തത്തിൽ ആസിഡുകൾ, പൊട്ടാസ്യം, ഫോസ്ഫേറ്റ് എന്നിവയും വർധിക്കും. മയോ ക്ലിനിക്കിന്റെ [&Read More

Main story

കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം സ്ഥിരീകരിച്ച് മുഖ്യമന്ത്രി; 7 പേരെ കാണാനില്ല

കൽപറ്റ: കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ രണ്ട് പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി സതീശൻ സ്ഥിരീകരിച്ചു. അപകടത്തിൽ ഏഴ് പേരെ കാണാതായതായും ഏഴു പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു. മണ്ണ് കൂട്ടിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായത്. കരാർ കമ്പനി മന്ത്രിയുടെയും കളക്ടറുടെയും നിർദേശങ്ങൾ പാലിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തിൽപ്പെട്ട കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരുൾപ്പെടെ ആറുപേരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. കള്ളാടിയിൽ തുരങ്കപാത [&Read More

Kerala

‘ആ വീട്ടുകാർ ഉംറക്ക് പോയതാ, അതുകൊണ്ട് രക്ഷപ്പെട്ടു..’; കള്ളാടിയിൽ മണ്ണിനടിയിലായ വീടിനെക്കുറിച്ച് നാട്ടുകാർ

കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ വീട് പൂർണമായും തകർന്ന വാർത്തയ്ക്കൊപ്പം നാട്ടുകാർക്ക് നേരിയ ആശ്വാസമേകുന്നത് ആ വീട്ടുകാരുടെ അസാന്നിധ്യമാണ്. അപകടത്തിൽപ്പെട്ട വീടിൻ്റെ ഉടമസ്ഥരും കുടുംബവും ഉംറ തീർത്ഥാടനത്തിന് പോയതിനാലാണ് വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരുടെ മകൻ മറ്റൊരു സ്ഥലത്ത് പഠിക്കുകയുമാണ്. വീടിൻ്റെ ഒരു ഭാഗവും സമീപത്തുണ്ടായിരുന്ന ചെറിയ പള്ളിയും നിലവിൽ പൂർണമായും മണ്ണിനടിയിലാണ്. തുരങ്കപാത നിർമാണത്തിനിടെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരണപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. [&Read More

World

മര്യാദയോടെ സംസാരിക്കാൻ പഠിക്കൂ ട്രംപ്, ഇല്ലെങ്കിൽ മറുപടി മറ്റൊരു ഭാഷയിലായിരിക്കും’; മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഇറാനെതിരെ പുതിയ ഭീഷണികളുമായി രംഗത്തെത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഗർ സോൾഗാദർ. ഇറാനിയൻ ജനതയോട് ആദരവോടെയും മര്യാദയോടെയും സംസാരിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് പഠിക്കണമെന്നും, അല്ലാത്തപക്ഷം മറ്റൊരു ഭാഷയിലായിരിക്കും തങ്ങൾ മറുപടി നൽകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപ് നിരന്തരം ഇറാനെയും ദീർഘകാല ചരിത്രത്തെയും ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ഭീഷണികൾ കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം നേടാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ഇറാനെക്കുറിച്ചുള്ള [&Read More

Main story

‘ഇത് പ്രകൃതിദുരന്തമല്ല, മനുഷ്യനിർമ്മിതം, തുരങ്കപാതക്ക് വേണ്ടി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടു, വീഴ്ച പരിശോധിക്കും’:

കൽപറ്റ: വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ പ്രകൃതിദുരന്തമല്ലെന്നും, തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിർമ്മിത ദുരന്തമാണെന്നും മന്ത്രി ടി. സിദ്ദീഖ് വ്യക്തമാക്കി. ശാസ്ത്രീയമല്ലാത്ത രീതിയിൽ മണ്ണ് കൂട്ടിയിട്ടതാണ് ഈ അപകടത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെ തുടർന്ന് കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരെ വിംസ് (Read More

India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തൊനീഷ്യയുടെ പരമോന്നത പുരസ്‌കാരം

ജക്കാർത്ത: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തങ്ങളുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ച് ഇന്തൊനീഷ്യ. വിദേശ ഭരണാധികാരികൾക്കും രാഷ്ട്രത്തലവന്മാർക്കും ഇന്തൊനീഷ്യ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ ‘ബിന്താങ് റിപ്പബ്ലിക് ഇന്തൊനീഷ്യ ആദിപൂർണ’ (Read More

Kerala

തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയിൽ; രക്ഷാപ്രവർത്തനം ദുഷ്കരം

കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിലുണ്ടായ കൂറ്റൻ മണ്ണിടിച്ചിലിൽ വൻ നാശനഷ്ടം. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് ദുരന്തമുണ്ടായത്. അപകടത്തിൽ ഒരു പള്ളിയും വീടും സമീപത്തെ ബസ് സ്റ്റോപ്പും പൂർണമായി തകർന്നു. തൊഴിലാളികളുമായി എത്തിയ ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പരിക്കേറ്റ ആറു തൊഴിലാളികളെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. തുരങ്കപാത നിർമാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് മന്ത്രി [&Read More

India

‘പെൺസുഹൃത്തിന് ഐഫോൺ, സുഹൃത്തുക്കൾക്കായി 19 ലക്ഷം’; രാമക്ഷേത്രക്കൊള്ള ക്കേസ് പ്രതി അവിനാശ് ശുക്ല

അയോധ്യ: രാമക്ഷേത്രത്തിലെ കാണിക്കപ്പണം കവർന്ന കേസിൽ അറസ്റ്റിലായ പ്രതി അവിനാശ് ശുക്ല ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കണ്ടെത്തി. കുംഭമേളയ്ക്ക് പിന്നാലെ സുഹൃത്തുക്കൾക്കായി മാത്രം 19 ലക്ഷം രൂപയാണ് ഇയാൾ ചെലവഴിച്ചത്. ഇതിനുപുറമേ പെൺസുഹൃത്തിന് ഐഫോൺ വാങ്ങി നൽകിയതായും, സഹോദരന്റെ വിവാഹത്തിനായി അടുത്തിടെ 10 ലക്ഷം രൂപ ചെലവിട്ടതായും അന്വേഷണസംഘം സ്ഥിരീകരിച്ചു. അവിനാശ് ശുക്ല ജോലി കഴിഞ്ഞ് സ്ഥിരമായി കയ്യിൽ പണവുമായി യോഗ കേന്ദ്രത്തിൽ പോകാറുണ്ടായിരുന്നതായി സഹോദരൻ അഭിഷേക് വെളിപ്പെടുത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഭക്തർ [&Read More