22/10/2026
[fontresizer_tawhidurrahmandear_widget]
Entertainment

‘എൻ്റെ മോളില്ലാതെ ഉറങ്ങാൻ പറ്റണില്ല…’; ലേഖയുടെ വേർപാടിൽ നെഞ്ചുലഞ്ഞ് ഭർത്താവ് അംബുജാക്ഷൻ

കാൻസർ ബാധയെ തുടർന്ന് അടുത്തിടെ അന്തരിച്ച സോഷ്യൽ മീഡിയ ക്രിയേറ്റർ ലേഖയുടെ വേർപാടിൽ കടുത്ത മനോവിഷമവും വേദനയും പങ്കുവെച്ച് ഭർത്താവ് അംബുജാക്ഷൻ. ലേഖയുടെ വിയോഗ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതും അദ്ദേഹം തന്നെയായിരുന്നു. ഭാര്യയുടെ വേർപാടിന് ശേഷം തനിക്കൊന്നു കണ്ണടയ്ക്കാൻ പോലും സാധിക്കുന്നില്ലെന്നും കൊടിയ വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഇത്തരമൊരു വിഡിയോ പങ്കുവെക്കുന്നതിലൂടെ നെഗറ്റീവ് കമന്റുകൾ ഉയർന്നേക്കാമെങ്കിലും തനിക്കിപ്പോൾ അതൊന്നും പ്രശ്നമല്ലെന്ന് അദ്ദേഹം പറയുന്നു. തനിക്ക് സങ്കടങ്ങൾ തുറന്നുപറയാൻ മറ്റാരുമില്ലെന്നും അത്രമേൽ [&Read More

Kerala

11 വയസ്സുകാരനെതിരെ ലൈംഗികാതിക്രമം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ്

തൃശ്ശൂർ: പതിനൊന്ന് വയസ്സുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ വെസ്റ്റ് പോലീസാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തിന് ഇരയായ കുട്ടിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിശദമായ മെഡിക്കോRead More

Crime

പ്രതിയെ തിരിച്ചറിഞ്ഞത് ശബ്ദം കേട്ട്; കാഴ്ചയില്ലാത്ത യുവതിയെ ട്രെയിനില്‍ വെച്ച് പീഡിപ്പിച്ചയാള്‍ക്ക് 15

തിരുവനന്തപുരം: കാഴ്ചയില്ലാത്ത യുവതിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 15 വർഷത്തെ തടവ് ശിക്ഷ. തിരുനെൽവേലി സ്വദേശി ലിംഗരാജയെയാണ് ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടെതാണ് വിധി. 2021 ഓഗസ്റ്റ് 27ന് ആയിരുന്നു സംഭവം. വിവാഹാവശ്യത്തിനായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു യുവതി. കാഴ്ചയില്ലെന്ന് മനസ്സിലാക്കിയ പ്രതി യുവതിക്കൊപ്പം ട്രെയിനിൽ കയറുകയായിരുന്നു. കാഴ്ചയില്ലാത്തതിനാൽ പ്രതിയുടെ ശബ്ദം തിരിച്ചറിഞ്ഞാണ് യുവതി ഇയാളെ തിരിച്ചറിഞ്ഞത്.Read More

Main story

രാഹുൽ ഗാന്ധി ഊർജം പകരുന്ന നേതാവ്; തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണ് ബി.ജെ.പി ഭരിക്കുന്നത്, പ്രതിഷേധം

ഡൽഹി: കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാഹുൽ ഗാന്ധി ഊർജം പകരുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് പോലും പ്രതിഷേധിക്കാനുള്ള അവകാശമില്ലാത്ത സാഹചര്യമാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് പോലും ആരെയും കയറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ആഴ്ച മുഴുവൻ സമരങ്ങളായിരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണ് വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.Read More

India

‘മോദി വിഷ്ണുവിന്റെ അവതാരം’; ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കിയ മോദിയെ പ്രശംസിച്ച് ഭൂട്ടാൻ

ന്യൂഡൽഹി: ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിഷ്ണുവിന്റെ അവതാരം’ എന്ന് വിശേഷിപ്പിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി. ബുധനാഴ്ച രാവിലെ പങ്കുവെച്ച എക്സ് പോസ്റ്റിലൂടെയാണ് മോദിക്ക് അഭിനന്ദനവുമായി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗെ രംഗത്തെത്തിയത്. 2019ൽ ന്യൂഡൽഹിയിൽവെച്ച് താൻ മോദിയെ കണ്ടുമുട്ടിയത് അനുസ്മരിച്ച ഭൂട്ടാൻ പ്രധാനമന്ത്രി, ഒരു ജ്യേഷ്ഠനെപ്പോലെയും വിഷ്ണുവിന്റെ അവതാരത്തെപ്പോലെയുമാണ് നരേന്ദ്ര മോദിയെ കാണുന്നതെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ സാധ്യതകളെക്കുറിച്ചും മറ്റും ഇന്ത്യക്കാർക്ക് വലിയ ആത്മവിശ്വാസം നൽകാൻ മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുസേവനത്തിലും ഭരണാധികാരിയായും [&Read More

Main story

‘സ്ത്രീ പീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കുന്നതാണ് സിപിഎം പാരമ്പര്യം’; സുരേഷ് ബാബുവിനെതിരെ പി.കെ.

പാലക്കാട്: മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന് എതിരായ ലൈംഗികാതിക്രമ പരാതിയിൽ വട്ടം കറങ്ങുകയാണ് സി.പി.ഐ.എം. പാർട്ടി അംഗമായ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. സി.പി.എം നേതാക്കൾ സുരേഷ് ബാബുവിനെതിരായ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറവെ സംഭവത്തിൽ തന്റെ നിലപാട് തുറന്നുപറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ മുൻ ദേശീയ അധ്യക്ഷയുമായ മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി. പെൺകുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവർ [&Read More

Business

ജോലി രാജിവെച്ച് അച്ചാർ വിൽപ്പന ആരംഭിച്ചു; ഇന്ന് 81 കോടി രൂപ മൂല്യമുള്ള

രണ്ട് വർഷം മുമ്പ് ലീ മാർക്കസും യാസമൻ ബക്തിയാറും ചേർന്ന് ‘ഗുഡ് ഗേൾ സ്നാക്സ്’ എന്ന ഫുഡ് ബ്രാൻഡ് ആരംഭിച്ചു. ഇതിന്റെ തുടക്കത്തെക്കുറിച്ചുള്ള കഥ ആളുകളെ ഇപ്പോഴും ആവേശഭരിതരാക്കുന്നു. സി.എൻ.ബി.സി (Read More

India

‘ഓരോ എഫ്.ഐ.ആറും എന്റെ നെഞ്ചിലെ മെഡൽ, ലക്ഷ്യം 100 കേസ്; ഭയന്ന് പിന്മാറില്ല,

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഡൽഹി പൊലീസ് കേസെടുത്തതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കടുത്ത ഭാഷയിൽ മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്.ഐ.ആറും നെഞ്ചിലെ മെഡൽ പോലെയാണെന്നും, കേസുകളെ ഭയന്ന് പിന്മാറില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. “ഓരോ എഫ്.ഐ.ആറും എന്റെ നെഞ്ചിലെ മെഡലാണ്. നിലവിൽ എനിക്കെതിരെ 45 കേസുകളുണ്ട്, എന്റെ ലക്ഷ്യം 100 എഫ്.ഐ.ആറുകളാണ്. അത്രയും ആയാലും ഭരണഘടന സംരക്ഷിക്കാനുള്ള [&Read More

Main story

മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് ശ്യാം സുന്ദര്‍ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്; പുതിയ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തവരെ പാർട്ടി നേതൃനിരയിൽ എത്തിച്ച് മുസ്‌ലിം ലീഗ്. പുതിയ ഭാരവാഹികളെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പി അബ്ദുൽ ഹമീദ്, എ അബ്ദുറഹിമാൻ, ശ്യാം സുന്ദർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി ഉബൈദുല്ല, കമാൽ മാക്കിയിൽ, റഫീഖ് മണിമല എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. പുതിയ ഭാരവാഹികളിൽ കൗതുകകരമായത് മുൻ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ ആയിരുന്ന ശ്യാം സുന്ദറിനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതാണ്. [&Read More

Main story

നിറവും രൂപവും മാറ്റാം; ഏഴുതരം വാഹന മോഡിഫിക്കേഷനുകള്‍ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വാഹനങ്ങളുടെ നിറവും രൂപവും ഉൾപ്പെടെ മാറ്റാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. എൻജിനും ഷാസിയും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾക്കാണ് അനുമതി. ഇന്ധന ടൈപ്പ് മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. വിശദമായ ഉത്തരവ് ഗതാഗത കമ്മീഷണർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും അയച്ചു. എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ എന്ന് ഉത്തരവിൽ പറയുന്നു. 1988Read More