22/10/2026
[fontresizer_tawhidurrahmandear_widget]
India

ജന്തർ മന്തറിലെ സമരത്തിനിടെ വനിതാ മാധ്യമപ്രവർത്തകരോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം; ഡൽഹി എസിപിയുടെ

ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ (എ.സി.പി) വിവേക് ഭഗവാന്റെ സ്ഥാനക്കയറ്റ ഉത്തരവ് ഡൽഹി സർക്കാർ തടഞ്ഞുവെച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് തങ്ങൾക്ക് നേരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ലൈംഗികാതിക്രമം ഉണ്ടായതായി പരാതി നൽകിയത്. നേരത്തെ പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം വിവേക് ഭഗവാൻ ഉൾപ്പെടെ 12 ഉദ്യോഗസ്ഥർക്ക് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ആയി താൽക്കാലിക [&Read More

India

ബിജെപി എം.എൽ.എയുടെ വീട് കഴുകാൻ ഫയർഫോഴ്‌സ് വാഹനം; ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ വിവാദം

അഹമ്മദാബാദ്: ബിജെപി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ ബച്ചുഭായ് ഖബാദിന്റെ സ്വകാര്യ വസതി കഴുകാൻ ഫയർഫോഴ്‌സ് വാഹനം ഉപയോഗിച്ചതിൽ വിവാദം. ദഹോദ് ജില്ലയിലെ ധൻപുർ താലൂക്കിലെ ഖബാദിന്റെ വീട്ടിൽ ഫയർ ഫോഴ്‌സ് ടാങ്കറിൽനിന്ന് വെള്ളം പമ്പ് ചെയ്ത് പുറംഭിത്തികൾ കഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ ദേവ്ഗഢ് ബാരിയ നഗരസഭ അന്വേഷണം ആരംഭിച്ചു. ദേവ്ഗഡ് ബാരിയ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള അടിയന്തര സേവനങ്ങൾക്കായി ഉപയോഗിക്കേണ്ട വാഹനമാണ് സ്വകാര്യ വസതി കഴുകാൻ ഉപയോഗിച്ചത്. സ്ഥലത്തെത്തിയ ജീവനക്കാർ വീടിന്റെ പുറംഭിത്തികളിൽ വെള്ളം [&Read More

Main story

ലൈംഗികച്ചുവയുള്ള വാട്‌സാപ്പ് ചാറ്റുകളും വീഡിയോ കോളുകളും തെളിവ്; സുരേഷ് ബാബുവിനെതിരായ നടപടി വൈകിയേക്കും,

പാലക്കാട്: സി.പി.എം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന് എതിരായ സംഘടനാ നടപടി വൈകിയേക്കും. തെറ്റുതിരുത്തലിനുള്ള വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ പൂർത്തിയായ ശേഷമാകും സുരേഷ് ബാബുവിന് എതിരായ പരാതി സംസ്ഥാന കമ്മിറ്റിയിൽ വരിക. അതേസമയം, നടപടി ഉറപ്പ് നൽകി, പരാതിക്കാരിയായ അഭിഭാഷകയെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് പാർട്ടി നേതൃത്വം. വിശാല ജില്ലാ കമ്മിറ്റി യോഗത്തിനിടെ യുവതി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലൈംഗിക ചുവയോടെ തന്നെ സമീപിച്ച സുരേഷ് ബാബുവിന് എതിരെ വാട്‌സാപ്പ് ചാറ്റുകളും [&Read More

Main story

‘സിപിഎം പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രങ്ങളാകുന്നു; എന്തുകൊണ്ട് പരാതി പൊലീസിന് കൈമാറുന്നില്ല?’: പ്രശാന്ത്

പാലക്കാട്: സി.പി.എം പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. ഇ.എൻ. സുരേഷ് ബാബുവിനെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തിലാണ് പ്രതികരണം. സി.പി.എം നേതാക്കൾക്കെതിരെ പ്രതിഷേധിക്കാൻ തുടങ്ങിയാൽ അതിനേ സമയം കാണൂ. പാർട്ടി ഓഫീസിനുള്ളിൽ പീഡനശ്രമം ഉണ്ടായി എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. എന്തുകൊണ്ട് ഈ പരാതി പോലീസിന് കൈമാറുന്നില്ല എന്നാണ് പ്രശാന്ത് ശിവന്റെ ചോദ്യം. പരാതി അന്വേഷിക്കേണ്ടത് പാർട്ടിയല്ല, പോലീസാണെന്നും അദ്ദേഹം പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് [&Read More

Education

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്‌കാരം ഒപ്‌റ്റോജെനറ്റിക്‌‌സ് പഠനത്തിന്

സ്റ്റോക്ക്‌ഹോം: 2026 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്. കാള്‍ ഡിസൈറോത്ത്, പീറ്റര്‍ ഹെഗെമാന്‍, ജോര്‍ജ് നാഗല്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ലൈറ്റ് ഗേറ്റഡ് അയോണ്‍ ചാനലുകള്‍, ഒപ്‌റ്റോജനറ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക കണ്ടെത്തലുകളാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ജീവനുള്ള തലച്ചോറില്‍ നാഡീകോശങ്ങള്‍ ഓര്‍മ്മകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കാന്‍ സഹായിക്കുന്ന രീതിയാണ് ഒപ്‌റ്റോജനറ്റിക്‌സ്. ഒരു ഏകകോശ ആല്‍ഗയില്‍ ചാനല്‍റോഡോപ്‌സിന്‍ എന്ന പ്രോട്ടീന്‍ പീറ്റര്‍ ഹെഗെമാനും ജോര്‍ജ് നാഗലും ചേര്‍ന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ [&Read More

Kerala

മുഖ്യമന്ത്രിക്കെതിരെ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി അടൂർ പ്രകാശ്

ഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഡൽഹിയിലെത്തിയ അദ്ദേഹം ഹൈക്കമാൻഡ് നേതൃത്വത്തിന് നേരിട്ടാണ് പരാതി സമർപ്പിച്ചത്. യുഡിഎഫ് കൺവീനർ പദവിയെ മാനിക്കുന്നില്ലെന്നും സുപ്രധാന തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അടൂർ പ്രകാശ് Read More

Kerala

തേക്കടിയിൽ മന്ത്രി ഉദ്ഘാടനം ചെയ്‌തുപോയ വന്യജീവി വാരാഘോഷ വേദി തകർന്നുവീണു; മൂന്ന് പോലീസുകാർക്ക്

തേക്കടി: സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന വേദി തകർന്ന് വീണ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. തേക്കടിയിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു മടങ്ങി ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് താത്കാലികമായി നിർമിച്ച പന്തൽ തകർന്നുവീണത്. പരിക്കേറ്റ പൊലീസുകാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചടങ്ങിൽ എംഎൽഎമാരും ജനപ്രതിനിധികളും ആദിവാസികള ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. പരിപാടികൾ കഴിഞ്ഞ് അതിഥികളും ജനങ്ങളും മടങ്ങിയതിന് പിന്നാലെയുണ്ടായ അപകടം വൻ ദുരന്തമാണ് ഒഴിവാക്കിയത്. കട്ടപ്പനയിലെ ഒരു [&Read More

India

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോര്‍ജ് ആണ് മരിച്ചത്. പഞ്ചാബ് ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ് ജോസ്ന. ലുധിയാനയ്ക്ക് സമീപം വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ സൈഡ് സീറ്റിലിരുന്ന ജോസ്ന, അപകടസമയത്ത് റോഡിലേക്ക് തെറിച്ചുവീഴുകയും തുടര്‍ന്ന് ബസ് ശരീരത്തിലേക്ക് മറിയുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസിനടിയില്‍ കുടുങ്ങിയ ജോസ്നയുടെ [&Read More

Kerala

‘എല്ലാവരും കുളത്തിലേക്ക് ചാടട്ടെ’; ജനപ്രതിനിധികളെ വെള്ളത്തിൽ തള്ളിയിട്ട് വ്യത്യസ്തമായ കുളം ഉദ്ഘാടനം

മലപ്പുറം: റിബൺ കട്ടിങ്ങിന് പകരം ജനപ്രതിനിധികളെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുളം ഉദ്ഘാടനം ചെയ്ത വ്യത്യസ്തമായ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മലപ്പുറം അങ്ങാടിപ്പുറം തോണിക്കര തിരുത്തിൽക്കുളത്തിന്റെ ഉദ്ഘാടനവേദിയിലാണ് കൗതുകകരമായ ഈ കാഴ്ച അരങ്ങേറിയത്. കുളം നാടമുറിച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മഞ്ഞളാംകുഴി അലി എംഎൽഎ വാർഡ് മെമ്പർ ഷബീർ മാഞ്ഞാമ്പ്രയെ പിടിച്ച് കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് വെള്ളത്തിൽ നിന്ന് കയറിവന്ന ഷബീർ മാഞ്ഞാബ്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്‌‌മ തബ്ഷീറയെയും തമാശയായി വെള്ളത്തിലേക്ക് തള്ളിയിട്ടു. പരസ്പരം വെള്ളത്തിലേക്ക് തള്ളിയിടുന്ന [&Read More

Main story

‘അമിത് ഷാ എത്ര പേരെ അറസ്റ്റ് ചെയ്യും? എന്നെയും മറ്റ് സിജെപി നേതാക്കളെയും

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തന്നെയും അഭിജീത് ദിപ്‌കെ, അഷുതോഷ് റാങ്ക, രത്‌ന സിങ് എന്നിവരടക്കമുള്ള പാര്‍ട്ടി നേതാക്കളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ജയില്‍ വാസമോ അതിലും കഠിനമായ അവസ്ഥകളോ നേരിടാന്‍ തയ്യാറാണെന്നും എന്നാല്‍ ഏകാധിപത്യ നടപടികള്‍ ഫലം കാണില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തങ്ങളില്ലെങ്കിലും അവകാശങ്ങള്‍ക്കും ഭാവിക്കും വേണ്ടിയുള്ള പോരാട്ടം ജനങ്ങള്‍ തുടരണമെന്നും [&Read More