22/10/2026
[fontresizer_tawhidurrahmandear_widget]
Main story

‘അഞ്ച് മാസത്തിനിടെ 2,400-ലധികം ബലാത്സംഗങ്ങൾ, 600 കൊലപാതകങ്ങൾ; ഇതാണോ ബിജെപിയുടെ സുരക്ഷിത ബംഗാൾ?’:

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടി ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബി.ജെ.പി ഭരണത്തിന് കീഴിൽ വെറും അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് 2,400Read More

India

’38 ലക്ഷത്തിലധികം പേർ പുറത്ത്, ഇത്രയും ആളുകളെ അന്യഗ്രഹത്തിലേക്കാണോ മാറ്റിയത്?’; എസ്‌ഐആറില്‍ ചോദ്യവുമായി

എസ്.ഐ.ആറിന്റെ മറവിൽ കർണാടകയിൽ നിരവധി പേരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയെന്ന് നടൻ പ്രകാശ് രാജ്. ഇത്രയും ആളുകളെ അന്യഗ്രഹങ്ങളിലേക്ക് ആണോ മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു. ‘കർണാടകയിലെ 23 ജില്ലകളിൽ ഞാൻ സഞ്ചരിച്ചു. ട്രാൻസ്ജെൻഡേഴ്‌സ് മുതൽ 73 വയസ് പ്രായമായവർ വരെ പട്ടികയ്ക്ക് പുറത്തായതായി കണ്ടെത്തി. ആളുകളെ വോട്ടർ പട്ടികയിൽ ചേർക്കേണ്ടവർ തന്നെയാണ് അവരെ പുറത്താക്കുന്നത്,’ എന്നും പ്രകാശ് രാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കേരളത്തിലുള്ളവർക്കാണ് കൂടുതൽ അറിയുകയെന്നും അദ്ദേഹം [&Read More

Main story

‘ഇത് മഹാരാഷ്ട്രയാണ്, ‘നിങ്ങൾ യോഗി ആദിത്യനാഥ് ആകാൻ നോക്കേണ്ട’; ഫഡ്നാവിസിനോട് അഭിജിത് ദീപ്കെ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാൻ പ്രവർത്തകർക്ക് ചന്ദ്രപൂർ പൊലീസ് നോട്ടീസ് നൽകിയതിനെ ചോദ്യം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. വിഷയത്തിൽ അദ്ദേഹം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും വിമർശിച്ചു. “ഫഡ്‌നാവിസ്, നിങ്ങൾ എന്തിനാണ് യോഗി ആദിത്യനാഥ് ആകാൻ ശ്രമിക്കുന്നത്? ഇത് മഹാരാഷ്ട്രയാണ്,” അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിനുള്ള ഫണ്ടിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ തേടിയും അക്രമ സാധ്യത ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയുമാണ് പ്രവർത്തകർക്ക് [&Read More

Main story

‘പരാതി പിണറായിയും എം.വി ഗോവിന്ദനും പൂഴ്ത്തിവെച്ചു’; സുരേഷ് ബാബുവിനെതിരായ പീഡന ആരോപണത്തിൽ പൊലീസ്

പാലക്കാട്: സി.പി.ഐ.എം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ യുവതി പീഡന പരാതി നൽകിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് എസ്.പിക്കാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. യുവതിയുടെ പരാതി പിണറായിയും എം.വി ഗോവിന്ദനും പൂഴ്ത്തിവെക്കുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. യുവതിക്ക് നീതി ലഭ്യമാക്കാൻ സമഗ്രമായ അന്വേഷണം വേണമെന്ന് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് ആവശ്യപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് സുരേഷ് [&Read More

India

ഇന്ത്യൻ പൗരനാണോ എന്നതാണ് പരിശോധിക്കേണ്ടത്; എസ്.ഐ.ആറിൽ പൗരന്മാർ പുറത്തായാൽ പിന്നെ എന്ത് പ്രസക്തി?

പനാജി: വോട്ടർ ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്നുണ്ടോ എന്നതല്ല, ഇന്ത്യൻ പൗരനാണോ എന്നതാണ് പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധന (എസ്.ഐ.ആർ)യിൽ പരിശോധിക്കേണ്ടതെന്ന് ബോംബെ ഹൈകോടതി. എസ്.ഐ.ആർ നടപടിയിലൂടെ ഇന്ത്യൻ പൗരന്മാർ തന്നെ വോട്ടർപട്ടികയിൽനിന്ന് പുറത്താകുന്നുവെങ്കിൽ പിന്നെ ഈ നടപടിയുടെ പ്രസക്തിയെന്തെന്നും കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു. ഗോവയിൽ ഇന്ത്യൻ പൗരനായ പരേഷ് സൽഗോങ്കറുടെയും കുടുംബത്തിലെ അഞ്ചുപേരുടെയും പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ വാൽമീകി മെനേസസ്, അമിത് ജാംസന്ദേക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. [&Read More

Crime

കളമശ്ശേരി കൂട്ടബലാത്സംഗം: ഐസ്‌ക്രീമില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി, കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ;

കൊച്ചി: കളമശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. കൂടുതൽ ഉപദ്രവിച്ചത് സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണെന്നും യുവതി പറഞ്ഞതായി ഭർത്താവ് വ്യക്തമാക്കി. കടുത്ത മാനസിക, ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന യുവതി ഇപ്പോഴും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. യുവതികളെ ഇത്തരത്തിൽ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് പോലീസ് കരുതുന്നത്. ഒളിവിലുള്ള രണ്ടാം പ്രതി [&Read More

Entertainment

നാലാം വയസ്സിൽ ക്യാമറയ്ക്ക് മുന്നിലേക്ക് തള്ളിയിടപ്പെട്ടു; ബോളിവുഡിന്റെ ‘ട്രാജഡി ക്വീനായി’ വളർന്നു, ഒടുവിൽ

മഹ്ജബീൻ ബാനോ എന്ന പേര് ബോളിവുഡിൽ എത്രപേർക്ക് പരിചിതമെന്നു പരിശോധിക്കേണ്ടി വരും. ബോളിവുഡിൽ എന്നുമാത്രമല്ല, ഹിന്ദി സിനിമയുടെ ആരാധകരിൽ പലർക്കും ഈ പേര് പരിചയമുണ്ടാവില്ല. കാരണം അവർ അറിയപ്പെട്ടിരുന്നത് മീന കുമാരി എന്നായിരുന്നു. അക്ഷരങ്ങൾ ചേർത്ത് വാക്കുകളും വാചകങ്ങളും സൃഷ്‌ടിക്കാൻ സ്‌കൂളിൽ പഠിക്കേണ്ട പ്രായത്തിൽ മീന കുമാരി ക്യാമറയ്ക്ക് മുന്നിലെത്തി. പിതാവ് അലി ബക്സ് ഫിലിം സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്യാമറയ്ക്ക് മുന്നിൽ നിർത്തുമ്പോൾ മീനാ കുമാരിക്ക് വയസ്സ് നാല് മാത്രമായിരുന്നു. മഹ്ജബീൻ ബാദോ എന്ന് യഥാർത്ഥ നാമമുള്ള [&Read More

Entertainment

‘കുറച്ചൊക്കെ കൂടോത്രം ചെയ്യെടാ…’; ആശുപത്രിയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് മേഘ നായർ, രൂക്ഷമായ

പന്തളം: ഒരിടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററും അഖിൽ എൻ.ആർ.ഡിയുടെ മുൻ ഭാര്യയുമായ മേഘ നായർ. കൈയിൽ ബാൻഡേജിട്ട നിലയിൽ ആശുപത്രിയിൽ നിന്നുള്ള വീഡിയോയാണ് മേഘ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ‘ആരൊക്കെ എന്തൊക്കെ ചെയ്താലും ഞാൻ പന്തളം അയ്യപ്പന്റെ മണ്ണിൽ ഹാപ്പിയാണ്, സ്വാമി ശരണം’ എന്ന അടിക്കുറിപ്പോടെയാണ് മേഘ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ, ‘കുറച്ചൊക്കെ കൂടോത്രം ചെയ്യെടാ’ എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. എന്നാൽ [&Read More

India

ഗ്യാനേഷ് കുമാറിൻ്റെ രാജി: ഡൽഹിയിൽ ഒറ്റക്കെട്ടായി ഇന്ത്യ സഖ്യത്തിന്റെ വൻ പ്രതിഷേധം; മാര്‍ച്ച്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ആകാശവാണി ഓഫീസിന് മുന്നിൽ വെച്ചാണ് മാർച്ച് തടഞ്ഞത്. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും. പ്രതിപക്ഷ പ്രതിഷേധത്തിൽ ബി.ജെ.ഡിയും പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപത്തേക്ക് കടത്തിവിടില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എസ്.പി പ്രവർത്തകർ ബാരിക്കേഡിന് [&Read More