11/06/2026
[fontresizer_tawhidurrahmandear_widget]
India

പ്രിയങ്ക ഗാന്ധിയുടെ മകന്‍ റൈഹാന്‍ വിവാഹിതനാകുന്നു; വധു അവീവ ബെയ്ഗ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വാദ്രയുടെയും മകന്‍ റൈഹാന്‍ വാദ്ര വിവാഹിതനാകുന്നു. ദീര്‍ഘകാല സുഹൃത്തായ അവീവ ബെയ്ഗ് ആണ് വധു. ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരു കുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങിനെത്തിയതായാണ് വിവരം. ഏറെനാളായി റൈഹാനും അവീവയും തമ്മില്‍ പ്രണയത്തിലായിരുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, വിഷ്വല്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് 25കാരനായ റൈഹാന്‍. [&Read More

Gulf

യമന്‍ തുറമുഖത്ത് ആയുധക്കപ്പലിന് നേരെ സൗദിയുടെ വ്യോമാക്രമണം; അതിര്‍ത്തിയിലെ സൈനിക നടപടികളില്‍ മുന്നറിയിപ്പ്

റിയാദ്/ഏദന്‍: യമനിലെ മുകല്ല തുറമുഖത്ത് അനുമതിയില്ലാതെ ആയുധങ്ങളുമായി എത്തിയ കപ്പലിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം. യുഎഇയില്‍നിന്ന് എത്തിയ ആയുധശേഖരമാണ് ഇന്നു പുലര്‍ച്ചെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ബോംബിട്ട് തകര്‍ത്തത്. ഇതേത്തുടര്‍ന്ന് യമനില്‍ നിന്ന് യുഎഇ സൈന്യം 24 മണിക്കൂറിനകം പിന്‍വാങ്ങണമെന്ന് യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍(പിഎല്‍സി) ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് പുറപ്പെട്ട രണ്ട് കപ്പലുകള്‍, സൗദി സഖ്യസേനയുടെ അനുമതിയില്ലാതെ മുകല്ല തുറമുഖത്ത് നങ്കൂരമിട്ടതാണ് പ്രകോപനമെന്നാണു വിവരം. യമനിലെ വിഘടനവാദി ഗ്രൂപ്പായ സതേണ്‍ ട്രാന്‍സിഷണല്‍ [&Read More

India

‘സാംസ്‌കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്‍പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരൂ’-നാക്കുപിഴയില്‍ അമിത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നാക്കുപിഴയില്‍ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. രവീന്ദ്രനാഥ ടാഗോറിനെ വിപ്ലവകാരി സചീന്ദ്രനാഥ് സന്യാലുമായി കൂട്ടിക്കുഴച്ച് ‘രവീന്ദ്രനാഥ സന്യാല്‍’ എന്ന് അമിത് ഷാ വിളിച്ചതായാണ് ടിഎംസിയുടെ ആരോപണം. ഇതിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് രൂക്ഷമായ പരിഹാസമാണ് ടിഎംസി എക്‌സിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. സാംസ്‌കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്‍പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘രവീന്ദ്രനാഥ സന്യാലോ? അല്ല മിസ്റ്റര്‍ അമിത് ഷാ, അത് രവീന്ദ്രനാഥ [&Read More

Sports

‘സൂര്യകുമാർ യാദവ് മെസേജ് അയക്കാറുണ്ടായിരുന്നു; നിരവധി ക്രിക്കറ്റ് താരങ്ങള്‍ പിന്നാലെ നടക്കുന്നു’- വെളിപ്പെടുത്തലുമായി

ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവിനെക്കുറിച്ച് ബോളിവുഡ് നടി ഖുഷി മുഖർജി നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. സൂര്യകുമാർ മുമ്പ് തനിക്ക് പതിവായി സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നുവെന്നാണ് ‘സ്പ്ലിറ്റ്‌സ്‌വില്ല’ താരമായ ഖുഷിയുടെ അവകാശവാദം. അടുത്തിടെ നടന്ന പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഏതെങ്കിലും ക്രിക്കറ്റ് താരവുമായി ഡേറ്റിംഗിന് താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിന്, തനിക്ക് അത്തരം ബന്ധങ്ങളോട് താൽപ്പര്യമില്ലെന്നും തന്റെ പിന്നാലെ നിരവധി ക്രിക്കറ്റ് താരങ്ങളുണ്ടെന്നും ഖുഷി മറുപടി നൽകി. സൂര്യകുമാർ യാദവ് മുൻപ് തനിക്ക് ധാരാളം [&Read More

Kerala

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്: എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി

ആലപ്പുഴ: ചെങ്ങന്നൂർ വിശാൽ വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 19 പ്രതികളെയാണ് തെളിവുകളുടെ അഭാവത്തിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. 13 വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് നിർണ്ണായകമായ വിധി വന്നത്. 2012 ജൂലൈ 16നായിരുന്നു ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എബിവിപി നേതാവായിരുന്ന വിശാൽ കൊല്ലപ്പെട്ടത്. നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമാസക്തമായ സംഘട്ടനത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി [&Read More

UAE

പുതുവത്സരാഘോഷം:ദുബൈയില്‍ ഈ ബീച്ചുകളിലേക്ക് ബാച്ച്ലേഴ്സിന് നോ എന്‍ട്രി! കുടുംബങ്ങള്‍ക്ക് മാത്രമായി 4 ബീച്ചുകള്‍

ദുബൈ: പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതവും സുഗമവുമായ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ പദ്ധതികളുമായി ദുബൈ മുനിസിപ്പാലിറ്റി. പുതുവത്സരാഘോഷങ്ങള്‍ കുടുംബസൗഹൃദമാക്കുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട നാല് പൊതു ബീച്ചുകള്‍ കുടുംബങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയാണ് അധികൃതര്‍. നാളെ മുതല്‍ ജനുവരി 1 വരെ നീളുന്ന ആഘോഷവേളയില്‍ താഴെ പറയുന്ന ബീച്ചുകളില്‍ കുടുംബങ്ങള്‍ക്ക് മാത്രമായിരിയ്ക്കും പ്രവേശനം : ജുമൈറ ബീച്ച് 2 ജുമൈറ ബീച്ച് 3 ഉമ്മു സുഖീം ബീച്ച് 1 ഉമ്മു സുഖീം ബീച്ച് 2 [&Read More

Lifestyle

നിങ്ങള്‍ കഴിക്കുന്ന മരുന്നുകൾ ശരീരത്തിനുള്ളിൽ എങ്ങോട്ട് പോകുന്നു? ആ രഹസ്യം കണ്ടെത്തി ശാസ്ത്രലോകം

കാലിഫോർണിയ: നാം കഴിക്കുന്ന മരുന്നുകൾ രോഗം മാറാൻ സഹായിക്കുന്നുണ്ടെങ്കിലും, അവ ശരീരത്തിനുള്ളിൽ എവിടെയെല്ലാം സഞ്ചരിക്കുന്നുണ്ടെന്നോ, ഏതൊക്കെ കോശങ്ങളെ ബാധിക്കുന്നുണ്ടെന്നോ കൃത്യമായി കണ്ടെത്താൻ ഇതുവരെ മാർഗ്ഗങ്ങളില്ലായിരുന്നു. എന്നാൽ ഈ പരിമിതി മറികടന്നുകൊണ്ട് വൈദ്യശാസ്ത്ര രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. മരുന്നുകൾ ശരീരത്തിലെ ഓരോ കോശത്തിലും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൃത്യമായി കാണിച്ചുതരുന്ന ‘Read More

Lifestyle

നെഞ്ചുവേദനയുണ്ടോ? ഹൃദയാഘാതമോ ഗ്യാസോ എന്ന് തിരിച്ചറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പലപ്പോഴും നെഞ്ചിൽ അനുഭവപ്പെടുന്ന ചെറിയൊരു അസ്വസ്ഥത പോലും നമ്മെ വല്ലാതെ ഭയപ്പെടുത്താറുണ്ട്. ഇത് ഹൃദയാഘാതമാണോ അതോ സാധാരണ ഗ്യാസിന്റെ പ്രശ്‌നമാണോ എന്ന സംശയം മിക്കവരിലും ഉണ്ടാകാറുള്ളതാണ്. കൃത്യമായ ലക്ഷണങ്ങൾ തിരിച്ചറിയാത്തത് പലപ്പോഴും വലിയ അപകടങ്ങളിലേക്കോ അനാവശ്യ ഭീതിയിലേക്കോ നയിക്കാം. എന്താണ് ഗ്യാസ് വേദന? അമിതമായി ഭക്ഷണം കഴിച്ചാലോ ദഹനപ്രക്രിയയിൽ തടസ്സങ്ങൾ ഉണ്ടായാലോ വയറ്റിൽ ഗ്യാസ് അടിഞ്ഞുകൂടുകയും അത് നെഞ്ചിന്റെ ഭാഗത്തേക്ക് സമ്മർദ്ദം ചെലുത്തുകയും ചെയ്യാറുണ്ട്. ഏമ്പക്കം (Read More

India

‘തെറ്റ് തെറ്റ് തന്നെയാണ്, അത് വിളിച്ചുപറഞ്ഞതില്‍ ആര്‍ക്ക് വിഷമമുണ്ടായാലും പ്രശ്‌നമില്ല’; റിപബ്ലിക് ടിവിയുടെ

ന്യൂഡല്‍ഹി: റിപബ്ലിക് ടിവിയുടെ നിലപാട് മാറ്റത്തില്‍ വിശദീകരണവുമായി ചാനല്‍ മേധാവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമി. തെറ്റ് തെറ്റു തന്നെയാണെന്നും അതു വിളിച്ചു പറഞ്ഞതില്‍ ആര്‍ക്കു വിഷമമുണ്ടായാലും തനിക്കു പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപബ്ലിക് ടിവിയില്‍ നടത്തിയ ലൈവ് ‘ആസ്‌ക് മീ എനിതിങ്’ പരിപാടിയിലായിരുന്നു അര്‍ണബിന്റെ പ്രതികരണം. രാഷ്ട്രീയRead More