11/06/2026
[fontresizer_tawhidurrahmandear_widget]
Sports

2003 ലോകകപ്പ് ഫൈനലിൽ മുറിഞ്ഞ വിരലുമായി പോരാടി ഇന്ത്യയെ ‘കരയിപ്പിച്ച’ താരം; ഡാമിയൻ

ബ്രിസ്‌ബേൻ: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ അതീവ ഗുരുതരാവസ്ഥയിൽ. മെനിഞ്ചൈറ്റിസ് (തലച്ചോറിനെ ബാധിക്കുന്ന അണുബാധ) ബാധിച്ചതിനെത്തുടർന്ന് ബ്രിസ്‌ബേനിന് തെക്ക് ഗോൾഡ് കോസ്റ്റിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് 54കാരനായ മാർട്ടിൻ. താരം നിലവിൽ കോമയിലാണെന്നും ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത രോഗബാധിതനായിരുന്ന മാർട്ടിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെത്തുടർന്നാണ് ഗോൾഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന് നിലവിൽ വിദഗ്ധ ചികിത്സയാണ് നൽകുന്നതെന്നും ആരോഗ്യനിലയിൽ [&Read More

Main story

‘തിരിച്ചടി കഠിനമായിരിക്കും; അക്രമി ഖേദിക്കേണ്ടിവരും’-ട്രംപിനും നെതന്യാഹുവിനും ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

തെഹ്റാന്‍: ഇറാനെതിരെ നീങ്ങിയാല്‍ നല്‍കുന്ന തിരിച്ചടി അതികഠിനമായിരിക്കുമെന്നും, ആക്രമണകാരികള്‍ അതില്‍ ഖേദിക്കേണ്ടി വരുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നല്‍കിയ കടുത്ത മുന്നറിയിപ്പിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. ‘ഏതൊരു ക്രൂരമായ ആക്രമണത്തിനും ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ നല്‍കുന്ന മറുപടി അതികഠിനമായിരിക്കും. ആക്രമണകാരിക്ക് ഖേദിക്കേണ്ടി വരും’ – പെസെഷ്‌കിയാന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് [&Read More

India

സമ്പത്തില്‍ പിച്ചൈയെയും നാദെല്ലയെയും പിന്നിലാക്കി പെൺകരുത്ത്; ലോകത്തെ ഏറ്റവും സമ്പന്നയായ ഇന്ത്യൻ വംശജയായ

ന്യൂഡൽഹി: ആഗോള ടെക് ലോകത്തെ അതികായന്മാരായ സുന്ദർ പിച്ചൈയെയും സത്യ നാദെല്ലയെയും പിന്നിലാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ അരിസ്റ്റ നെറ്റ്‌വർക്ക്‌സ് സിഇഒ ജയശ്രീ ഉള്ളാൽ . ‘ഹുറുൺ ഇന്ത്യ റിച്ച്‌ലിസ്റ്റ് 2025’ പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇന്ത്യൻ വംശജരായ പ്രൊഫഷണലുകളുടെ പട്ടികയിലാണ് ജയശ്രീ ഒന്നാമതെത്തിയത്. ഫോർബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5.7 ബില്യൺ ഡോളറാണ് (ഏകദേശം 47,000 കോടി രൂപ) ജയശ്രീയുടെ ആസ്തി. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ (1.5 ബില്യൺ ഡോളർ), [&Read More

India

ദക്ഷിണ റെയില്‍വേയുടെ പുതുവര്‍ഷ സമ്മാനം: 65 ട്രെയിനുകള്‍ നാളെ മുതല്‍ മിന്നല്‍ വേഗത്തില്‍;

ചെന്നൈ: ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള ട്രെയിനുകളുടെ യാത്രാസമയം കുറയും. ട്രാക്ക് നവീകരണവും പാത ഇരട്ടിപ്പിക്കലും പൂര്‍ത്തിയായതോടെ നാളെ മുതല്‍ നിലവില്‍ വരുന്ന പുതിയ ടൈംടേബിള്‍ പ്രകാരം 65 ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഇതോടെ കേരളത്തിലേതടക്കം പ്രധാന ദീര്‍ഘദൂര സര്‍വീസുകളുടെ യാത്രാസമയം ഗണ്യമായി കുറയും. പുതിയ പരിഷ്‌കാരം അനുസരിച്ച് കൊല്ലംRead More

India

ജപ്പാനെയും മറികടന്ന് ഇന്ത്യ; ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തി

ന്യൂഡൽഹി: ആഗോള സാമ്പത്തിക ഭൂപടത്തിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി (Read More

Kerala

‘മലപ്പുറം ചോദ്യത്തില്‍’ ഉത്തരംമുട്ടി; റിപ്പോര്‍ട്ടറുടെ മൈക്ക് തട്ടിമാറ്റി ആക്രോശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി ക്ഷുഭിതനായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലബാര്‍ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യമാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്. ചോദ്യം ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വി ജേണലിസ്റ്റിന്റെ മൈക്ക് തട്ടിമാറ്റുകയും ‘താന്‍ കുറേക്കാലമായി ഇത് തുടങ്ങിയിട്ട്, പോടോ’ എന്ന് ആക്രോശിക്കുകയും ചെയ്തു. മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ എസ്.എന്‍.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്നും ഈ ദുഃഖം താന്‍ മുന്‍പ് പങ്കുവെച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് [&Read More

Kerala

കലൂർ സ്‌റ്റേഡിയത്തിലെ അപകടം: 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ്

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ഉമാ തോമസ് എംഎൽഎ നിയമനടപടിയിലേക്ക്. സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎ (Read More

Kerala

ശബരിമല യുവതീപ്രവേശം: ഒന്‍പതംഗ വിശാല ബെഞ്ച് പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഒന്‍പതംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത് സുപ്രീം കോടതിയുടെ സജീവ പരിഗണനയില്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2019ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബെഞ്ചിന്റെ തുടര്‍ച്ചയായാകും പുതിയ നടപടികള്‍. ശബരിമലയിലെ യുവതീപ്രവേശനം മാത്രമല്ല, മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്‌സി സ്ത്രീകളുടെ അവകാശങ്ങള്‍ തുടങ്ങിയ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ച് [&Read More

India

നാഗ്‌പൂരിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെ മലയാളി വൈദികനും ഭാര്യയും കസ്റ്റഡിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ​സിഎസ്ഐ (Read More

Kerala

കെഎസ്ആർടിസിയുടെ ഗവി വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു; മലപ്പുറത്തുനിന്ന് പോയി യാത്രാ സംഘം

മണിമല: ഗവിയിലേക്ക് വിനോദയാത്ര പോയ കെഎസ്ആർടിസി ബജറ്റ് ടൂറിസം ബസ് കോട്ടയം മണിമലയ്ക്ക് സമീപം വെച്ച് കത്തിനശിച്ചു. മലപ്പുറം ഡിപ്പോയിൽ നിന്നുള്ള സൂപ്പർ ഡീലക്സ് ബസാണ് (Read More