11/06/2026
[fontresizer_tawhidurrahmandear_widget]
India

‘ന്യൂനപക്ഷ വേട്ടയിൽ ലോക റെക്കോർഡുള്ള പാകിസ്ഥാന് മറ്റുള്ളവർക്കുനേരെ വിരൽ ചൂണ്ടാൻ ഒരു അർഹതയുമില്ല’-

ന്യൂഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് പാകിസ്ഥാൻ ഉന്നയിച്ച വിമർശനങ്ങളെ ശക്തമായ ഭാഷയിൽ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി പീഡിപ്പിക്കുന്നതിൽ ലോകത്തെ തന്നെ ഏറ്റവും മോശം ചരിത്രമുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് ഇന്ത്യ തുറന്നടിച്ചു. ഇന്ത്യയിലെ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുവെന്ന പാക് വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. ക്രിസ്മസ് വേളയിലെ അക്രമങ്ങളും മുസ്ലീം വിരുദ്ധ പ്രചാരണങ്ങളും ചൂണ്ടിക്കാട്ടി പാകിസ്ഥാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ [&Read More

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിയും കുടുങ്ങുമോ? എസ്‌ഐടി ചോദ്യംചെയ്തത് മൂന്നര മണിക്കൂര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു. അതേസമയം, അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍, മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ നിര്‍ണായക മൊഴി നല്‍കി. കടകംപള്ളി സുരേന്ദ്രനെ കഴിഞ്ഞ ശനിയാഴ്ചയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്‌പോണ്‍സര്‍ എന്ന നിലയിലുള്ള പരിചയം മാത്രമേ തനിക്കുള്ളൂവെന്നും സാമ്പത്തിക ഇടപാടുകളൊന്നും [&Read More

India

പരസ്യമായി വാളുകള്‍ വിതരണം ചെയ്തു; ഗാസിയാബാദില്‍ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റിൽ

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പരസ്യമായി വാളുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകരായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘടനയുടെ പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി ഉള്‍പ്പെടെയുള്ള 17 ഭാരവാഹികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഒളിവില്‍ കഴിയുന്ന ഭൂപേന്ദ്ര ചൗധരിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡന്‍ കോളനിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഹിന്ദു അനുകൂല മുദ്രാവാക്യങ്ങളും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും മുഴക്കി പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി വാളുകള്‍ [&Read More

Kerala

ശബരിമല സ്വർണക്കൊള്ള: `സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’; എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേതെന്ന് അറസ്റ്റിലായ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്ത്. എല്ലാ തീരുമാനങ്ങളും മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റേതായിരുന്നുവെന്നും സഖാവായ അദ്ദേഹത്തെ വിശ്വസിച്ച് രേഖകൾ വായിച്ചു നോക്കാതെ ഒപ്പിടുകയായിരുന്നു എന്നുമാണ് വിജയകുമാറിന്റെ മൊഴി. പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ സ്വർണപ്പാളി പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോർഡ് യോഗത്തിൽ പത്മകുമാർ അവതരിപ്പിച്ചപ്പോൾ ഫയലുകൾ പരിശോധിക്കാതെ താൻ ഒപ്പിട്ടു നൽകി. കാര്യങ്ങൾ വിശദീകരിക്കാൻ പത്മകുമാറിന് അറിയാമായിരുന്നു. ഒളിവിലായിരുന്നപ്പോൾ ഉണ്ടായ മാനസിക സമ്മർദ്ദം മൂലം ആത്മഹത്യയെക്കുറിച്ച് [&Read More

Kerala

‘ശിവഗിരി വേദാന്തത്തിന്റെ ഭൂമി’; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ

തിരുവനന്തപുരം: 93ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം. സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശിവഗിരി വേദാന്തത്തിന്റെ ഭൂമിയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശി തരൂർ,മന്ത്രി എം.ബി രാജേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തി. ‘ഇന്ന് 93ാമത് തീർത്ഥാടനം ആഘോഷിക്കുന്ന വേളയിൽ ഞാനിപ്പോൾ നിൽക്കുന്നത് വെറുമൊരു [&Read More

India

കര്‍ണാടകയിലെ ‘ബുള്‍ഡോസര്‍ നടപടി’; കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 2 ദിവസത്തിനകം വീടുകള്‍ നല്‍കും’- സിദ്ധരാമയ്യ

ബെംഗളൂരു: ബെംഗളൂരുവിൽ കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് രണ്ട് ദിവസത്തിനകം വീടുകൾ നൽകുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു. നടപടി വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടിയന്തര ഇടപെടൽ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്ഥലം സന്ദർശിച്ച ഭവനവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് ഇക്കാര്യം അറിയിച്ചത്. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അർഹരായവർക്ക് സ്ലം ഡെവലപ്‌മെന്റ് ബോർഡിന് കീഴിലുള്ള വീടുകൾ 48 മണിക്കൂറിനുള്ളിൽ അനുവദിക്കാനാണ് തീരുമാനം. അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരാണെന്ന് ആരോപിച്ചായിരുന്നു ശനിയാഴ്ച ബിബിഎംപി ഉദ്യോഗസ്ഥർ കൊഗിലു ക്രോസിലെ വീടുകൾ ഇടിച്ചുനിരത്തിയത്. എന്നാൽ ഇവർ കർണാടകയിലെ [&Read More

Main story

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ 36 ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ന്യുമോണിയ, കരൾ രോഗങ്ങൾ, പ്രമേഹം, വൃക്കരോഗം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും, ആരോഗ്യസ്ഥിതി മോശമായതിനാൽ അത് സാധ്യമായിരുന്നില്ല. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയ, [&Read More

Main story

കടുത്തുരുത്തി മുന്‍ എംഎൽഎ പി.എം മാത്യു അന്തരിച്ചു

പാലാ: കേരള കോൺഗ്രസ് നേതാവും കടുത്തുരുത്തി മുൻ എംഎൽഎയുമായ പി.എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ പി.എം മാത്യു, കേരള കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ നിർണ്ണായക പദവികൾ വഹിച്ചിട്ടുണ്ട്. കെ.എസ്.സിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1991 മുതൽ 1996 വരെ കടുത്തുരുത്തി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1991Read More

India

‘ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തില്‍ മോദിയുടെ മൗനം ബംഗ്ലാദേശിലെ അദാനിയുടെ ബിസിനസിനെ സംരക്ഷിക്കാന്‍’; ആരോപണവുമായി സഞ്ജയ്

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) എംപി സഞ്ജയ് സിങ്. മോദിയുടെ ഉറ്റ സുഹൃത്തായ അദാനി ഇപ്പോഴും ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്നും, ഈ ബിസിനസില്‍നിന്നുള്ള വരുമാനം നിലയ്ക്കുമോ എന്ന ഭയമാണ് മോദിയുടെ മൗനത്തിന് പിന്നിലെന്നും സഞ്ജയ് സിങ് ആരോപിച്ചു. ‘അജണ്ട ആജ് തക് 2024’ പരിപാടിക്കിടെ ബിജെപി എംപി മനോജ് തിവാരിയുമായി നടന്ന [&Read More