14/06/2026
[fontresizer_tawhidurrahmandear_widget]
Gulf

ലോകത്തെ നീളമേറിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല; ഗിന്നസ് റെക്കോർഡ് കുറിച്ച് റിയാദ് മെട്രോ

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിയാദ് മെട്രോ പുതിയ ലോക റെക്കോർഡും കുറിച്ചു. ലോകത്തെ പൂർണമായും ഡ്രൈവറില്ലാതെ ഓടുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ ശൃംഖലയായി റിയാദ് മെട്രോയെ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 176 കിലോമീറ്റർ നീളമുള്ള ഈ അത്യാധുനിക ശൃംഖല, സൗദി അറേബ്യയുടെ ഗതാഗത സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിലും സുസ്ഥിരമാക്കുന്നതിലുമുള്ള ദ്രുതഗതിയിലുള്ള നേട്ടങ്ങളുടെ പ്രതീകമാണ്. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത [&Read More

Kerala

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം: രോഗികളെ ഒഴിപ്പിച്ചു

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയുടെ (ബി.എം.എച്ച്) പുതിയ ബ്ലോക്കിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. കെട്ടിടത്തിന്റെ ഒമ്പതാം നിലയിലുള്ള എ.സി. ചില്ലർ പ്ലാന്റിലാണ് തീപ്പിടുത്തമുണ്ടായത്. വൻതോതിൽ പുക ഉയർന്നെങ്കിലും, അഗ്‌നിരക്ഷാ സേനയും ജീവനക്കാരും ചേർന്ന് തീ ഉടൻ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. രാവിലെ ഏകദേശം 9.30ഓടെയാണ് സംഭവം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കനത്ത പുക ആശുപത്രി പരിസരമാകെ വ്യാപിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താഴത്തെ നിലകളിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും വേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടിത്തമുണ്ടായ [&Read More

Kerala

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; വടകര DySPക്കെതിരെ കേസെടുക്കും

വടകര: ലൈംഗിക പീഡന ആരോപണത്തിൽ വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഉടൻ കേസെടുത്തേക്കും. നിയമനടപടി പെട്ടന്ന് സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചെർപ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണമുന്നയിച്ചത്. അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു സിഐയുടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാനപ്പെട്ട ആരോപണം. കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകിയിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് യുവതി മൊഴിയിൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. [&Read More

Main story

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കി; പ്രതി എഴുതിയ കത്തിൽ കൂടുതൽ പേജുകൾ കൂട്ടിച്ചേർത്തു’;

കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിൽ 21 പേജുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ജയിൽ സൂപ്രണ്ടിന്റെ മൊഴി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ നാലുപേജ് എഴുതിച്ചേർത്തെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിൽ നൽകിയ സുപ്രധാന വെളിപ്പെടുത്തൽ. പ്രതി എഴുതിയത് 21 പേജാണെന്ന് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി. 2013 ജൂലായ് 20ന് പെരുമ്പാവൂർ ഡിവൈഎസ്പി പ്രതിയെ ജയിലിൽ എത്തിച്ചപ്പോൾ ദേഹപരിശോധനയിൽ 21 പേജുള്ള കത്ത് [&Read More

India

വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി ഗൂഢാലോചന; എസ്‌ഐആര്‍ തട്ടിപ്പ് ചെറുക്കാന്‍ എന്‍.ഡി.എ

ലഖ്നൗ: വോട്ടര്‍ പട്ടികയില്‍ നിന്നും ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് സമാജ്വാദി പാര്‍ട്ടി(എസ്.പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. ഈ ഗുരുതരമായ നീക്കത്തെ ചെറുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും എന്‍.ഡി.എ സഖ്യകക്ഷികളായ നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. (Read More

Sports

ഗംഭീര്‍ തുടരും; ദയനീയ തോൽവിയിലും ഉറച്ച പിന്തുണയുമായി ബിസിസിഐ

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോൽവിക്ക് പിന്നാലെ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ശക്തമായിരിക്കെ, അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബിസിസിഐ. 2027 ഏകദിന ലോകകപ്പ് വരെ മൂന്ന് ഫോർമാറ്റുകളിലും ഗംഭീർ തന്നെ പരിശീലകനായി തുടരുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യ പരമ്പര 0Read More

Main story

ബിജെപി നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് ശിവസേനയുടെ ‘കൗണ്ടര്‍ സ്‌ട്രൈക്ക്’; മഹാരാഷ്ട്രയില്‍ ‘മഹായുതി’ സഖ്യത്തില്‍ പോര്

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ പോര് മുറുകുന്നു. സേന നേതാക്കളെ ചാക്കിട്ടുപിടിച്ച് ബിജെപി തുടക്കമിട്ട പോരിന് ശിവസേന തന്നെ തിരിച്ചടിയുമായി കളത്തിലിറങ്ങിയിരിക്കുകയാണിപ്പോള്‍. സമീപ കാലത്തായി തങ്ങളുടെ നിരവധി കൗണ്‍സിലര്‍മാരെ ബി.ജെ.പി പാളയത്തിലെത്തിച്ചതിനു പിന്നാലെയാണ്, എതിരാളികളുടെ തട്ടകത്തില്‍ നിന്ന് അംഗങ്ങളെ തിരികെ കൊണ്ടുവന്ന് ശിവസേന ശക്തി തെളിയിച്ചത്. (Read More

Kerala

ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യഹരജി നൽകി രാഹുൽ മാങ്കൂട്ടത്തിൽ; ഒളിവിലെന്ന് പോലീസ്

തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യഹരജി നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി ഹരജി ഫയൽ ചെയ്തത്. യുവതി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസിൽ താൻ നിരപരാധിയാണെന്നും ജാമ്യഹരജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നൽകിയത്. ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ [&Read More

Main story

‘നിരപരാധികളുടെ വീടുകള്‍ തകര്‍ക്കുന്നതെന്തിന്? ഇരകള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിച്ചുകൊടുക്കണം’-ബുള്‍ഡോസര്‍ രാജിനെതിരെ വീണ്ടും ജസ്റ്റിസ്

ന്യൂഡല്‍ഹി: ‘ബുള്‍ഡോസര്‍ രാജിനെ’തിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. ഒരു കേസ് കോടതിയില്‍ തീര്‍പ്പാകുന്നതിനുമുമ്പ് ഭരണകൂടം തന്നെ വിധി നടപ്പാക്കുന്നത് ഭരണകൂടത്തിന്റെ അതിരുകടന്ന ഇടപെടലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബുള്‍ഡോസര്‍ നടപടികള്‍ ഭീകരമായ ഭരണകൂട അതിക്രമമാണെന്നും, നീതിന്യായ വ്യവസ്ഥയുടെ ഉത്തരവാദിത്തം ഭരണകൂടം ഏറ്റെടുക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഗവായ് നിലപാട് വ്യക്തമാക്കിയത്. ”ഇത്തരം നിയമവിരുദ്ധമായ നടപടികള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന നീതിക്കും നിയമവാഴ്ചയ്ക്കും എതിരാണ്. അന്യായമായി [&Read More

World

ധാക്കയിലെ ചേരി തീപിടിത്തത്തില്‍ എരിഞ്ഞമര്‍ന്നത് 1,500 കുടിലുകള്‍ കുടിയും കിടപ്പാടവുമില്ലാതെ ആയിരങ്ങള്‍ തെരുവില്‍

ധാക്ക: ബംഗ്ലാദേശിലെ കൊറൈൽ ചേരിപ്രദേശത്തുണ്ടായ തീപിടുത്തത്തിൽ 1,500 കുടിലുകൾ നശിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരം പൊട്ടിപ്പുറപ്പെട്ട തീ അണയ്ക്കാൻ 16 മണിക്കൂർ വേണ്ടിവന്നുവെന്ന് അഗ്‌നിശമന വകുപ്പിലെ ഡ്യൂട്ടി ഓഫീസർ റാഷിദ് ബിൻ ഖാലിദ് പറഞ്ഞു. ദുരന്തത്തിൽ ആയിരക്കണലധികം ആളുകൾ ഭവനരഹിതരായതായും ഫയർ സർവീസ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് താജുൽ ഇസ്ലാം ചൗധരി സ്ഥിരീകരിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം കാലാവസ്ഥാ ദുരന്തങ്ങൾ മൂലം കുടിയിറക്കപ്പെട്ടവരിൽ പലരും 65 ഹെക്ടർ (160 ഏക്കർ) വിസ്തൃതിയുള്ള ചേരിപ്രദേശത്ത് തിങ്ങിപ്പാർക്കുന്നുണ്ട്. ഏകദേശം [&Read More