തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണാ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസ് നേരിട്ട് ഇടപെട്ടതിന്റെ നിർണായക തെളിവുകൾ പുറത്ത്. വൈഷ്ണയ്ക്കെതിരായ പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത, മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി പരിശോധന നടത്തിയത്. ഇവർ അവിടെയുള്ള താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ട് നീക്കം ചെയ്യാൻ മേയറുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്ന [&Read More
മലപ്പുറം: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന. അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്. കെഎഫ്‌സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍)യില്‍ നിന്ന് 12 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് രാവിലെയാണ് പരിശോധയ്ക്കായി ഇഡി സംഘം അന്‍വറിന്റെ വീട്ടില്‍ എത്തിയത്. നേരത്തെയും കെഎഫ്‌സി വായ്പയുമായി ബന്ധപ്പട്ട് അന്‍വറിന്റെ വീട്ടില്‍ ഇഡി പരിശോധന [&Read More
ന്യൂഡൽഹി: ഭക്ഷണയാത്രാ ഗൈഡ് ടേസ്റ്റ് അറ്റ്‌ലസ് നടത്തിയ സര്‍വേയില്‍ ലോകത്തിലെ പ്രശസ്ത ചിക്കന്‍ വിഭവങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ ബട്ടര്‍ ചിക്കന്‍ ഉയര്‍ന്ന സ്ഥാനം നേടി. വടക്കേ ഇന്ത്യയില്‍ ഏറെ പ്രിയപ്പെട്ട വിഭവമായ ബട്ടര്‍ ചിക്കന്‍, ലോകത്തിലെ ഏറ്റവും ജനപ്രിയ 5 ചിക്കന്‍ വിഭവങ്ങളിലാണ് ഇടം നേടിയത്. ക്രീമും വെണ്ണയും ചേര്‍ന്ന ബട്ടര്‍ ചിക്കന്‍ സാധാരണയായി ചൂടുള്ള നാനിനോടൊപ്പമാണ് കഴിക്കാറ്. ഇന്ത്യയുടെ മറ്റൊരു പ്രിയപ്പെട്ട ചിക്കന്‍ വിഭവമായ തന്തൂരി ചിക്കനും അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടി, മാംസാഹാര വിഭാഗത്തില്‍ [&Read More
കേരളത്തെ കുറിച്ച് പ്രചരിക്കുന്നത് പച്ചക്കള്ളം; കുറിപ്പുമായി ക്രിക്കറ്റ് കമൻ്റേറ്റർ ഗുർകീരത് സിങ് ഗിൽ;
കൊച്ചി: കേരളത്തെക്കുറിച്ചുള്ള ഉത്തരേന്ത്യൻ മുൻവിധികളെ തിരുത്തിക്കുറിച്ചുകൊണ്ട് പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററും പോഡ്‌കാസ്റ്റ് അവതാരകനുമായ ഗുർകീരത് സിങ് ഗില്ലിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് നടത്തിയ റോഡ് യാത്രയ്ക്ക് ശേഷമാണ് അദ്ദേഹം കേരളത്തിലെ പൗരബോധത്തെയും ഭക്ഷണത്തെയും പുകഴ്ത്തി രംഗത്തെത്തിയത്. “കഴിഞ്ഞ ആഴ്ച അവധിക്കാലത്ത് പത്ത് ദിവസത്തോളം ഞാൻ കേരളത്തിലുണ്ടായിരുന്നു. തിരുവനന്തപുരം മുതൽ കൊച്ചി വരെ ഞാൻ കാറോടിച്ചാണ് യാത്ര ചെയ്തത്. ഇന്ത്യയിൽ ഞാൻ സന്ദർശിച്ചിട്ടുള്ള മറ്റേതൊരു സ്ഥലത്തെക്കാളും മികച്ച പൗരബോധവും സാമൂഹിക മര്യാദയും കേരളത്തിലാണുള്ളതെന്ന് എനിക്ക് [&Read More
കേരളത്തിലെ എല്ലാ സംഘ്‌പരിവാർ പ്രവർത്തകരും എന്നെ കൊല്ലാൻ നിൽക്കുന്നവരാണ്; വായനയും ചുറ്റുമുള്ളവരുടെ പ്രാര്‍ഥനയും
കൊച്ചി: സാമൂഹിക പ്രതിബദ്ധതയില്ലാത്ത കലാകാരന്‍ മോശം കലാകാരനാണെന്നും, ഇന്ത്യയുടെ രൂഢമൂലമായ തിന്മ ജാതിയാണെന്നും റാപ്പ് ഗായകനും സംഗീതജ്ഞനുമായ വേടന്‍. വേടന്‍ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടികജാതിക്കാരന്‍ മാത്രമാണ്. കേരളത്തിലെ എല്ലാ സംഘ്പരിവാര്‍ പ്രവര്‍ത്തകരും എന്നെ കൊല്ലാന്‍ നില്‍ക്കുന്നവരാണ്. എന്റെ വായനയും ചുറ്റും നില്‍ക്കുന്നവരുടെ പ്രാര്‍ഥനയും കൊണ്ടാണ് അതിജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളസമൂഹത്തിലും സംഗീതത്തിലും നിലനില്‍ക്കുന്ന ജാതിയെക്കുറിച്ചും താന്‍ നേരിടുന്ന സംഘ്പരിവാര്‍ ഭീഷണികളെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് വേടന്റെ പ്രതികരണം. ”കേരളത്തില്‍ ജാതി മൃദുവായിട്ടുള്ള [&Read More
വാഷിംഗ്ടൺ: ‘ഓപറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിനിടെ ഇന്ത്യക്ക് മൂന്ന് യുദ്ധവിമാനങ്ങള്‍ നഷ്ടമായതായി യുഎസ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ നഷ്ടങ്ങള്‍ സ്ഥിരീകരിക്കുന്നതിനൊപ്പം, ഫ്രഞ്ച് നിര്‍മിത റാഫേല്‍ വിമാനങ്ങള്‍ തകര്‍ന്നു എന്ന പാകിസ്ഥാന്റെ തെറ്റായ പ്രചാരണങ്ങളെ ഈ പുതിയ യുഎസ് റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. വിവിധ പ്രതിരോധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൂന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങളാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ദൗത്യത്തിനിടെ നഷ്ടപ്പെട്ടത്. എന്നാല്‍, പാകിസ്ഥാന്‍ നേരത്തെ പ്രചരിപ്പിച്ചതുപോലെ നാലോ അതിലധികമോ വിമാനങ്ങള്‍ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട വിമാനങ്ങള്‍ റാഫേല്‍ ആണെന്ന [&Read More
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുതരായ ചോദ്യങ്ങളുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പരകാല പ്രഭാകർ. “ബിഹാർ അത്ഭുതം ഡീകോഡ് ചെയ്യുന്നു” (Read More
ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്മെൻ്റ് സെൽ നോർത്തേൺ റെയിൽവേ (Read More
റിയാദ്: തൊഴില്‍ നിയമത്തിലെ ചട്ടങ്ങള്‍, നിയമലംഘനങ്ങള്‍ പിഴ എന്നിവ പുതുക്കി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിയമം അനുസരിച്ച്, ലൈസന്‍സില്ലാതെ സൗദി പൗരന്മാരെ ജോലിക്കെടുക്കെടുത്താല്‍ 200000 റിയാല്‍ പിഴ ഈടാക്കും. കൂടാതെ, ഒരു തൊഴിലാളിയെ മറ്റൊരാള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ നല്‍കുന്നത് 10,000 മുതല്‍ 20,000 റിയാല്‍ വരെ പിഴയ്ക്ക് കാരണമാകും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള പ്രസവാവധി വ്യവസ്ഥകള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കുള്ള പിഴകളും പുതുക്കിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരം നിയമലംഘനത്തിന് 1000 റിയാല്‍ [&Read More
മുംബൈ: ബോളിവുഡിന്റെ ‘കിങ് ഖാൻ’ ഷാരൂഖ് ഖാൻ പഠനത്തിലും മിടുക്കനായിരുന്നുവെന്ന് തെളിയിക്കുന്ന കോളജ് മാർക്ക് ഷീറ്റ് ഓൺലൈനിൽ ചോർന്നു. ഡൽഹി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ഹൻസ്‌രാജ് കോളേജിൽ പഠിച്ചിരുന്ന ഷാരൂഖിൻ്റെ മാർക്ക് ഷീറ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സിനിമയുടെ രാജാവ് അക്കാദമിക് രംഗത്തും മിടുക്കനായിരുന്നുവെന്നത് ആരാധകർക്ക് പുതിയ അറിവാണ്. മാർക്ക് ഷീറ്റിലെ വിവരങ്ങൾ പ്രകാരം ഷാരൂഖിൻ്റെ പിതാവിൻ്റെ പേര് മിർ താജ് മുഹമ്മദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് വിഷയങ്ങളിലായി 92, 51, 78, 78 എന്നിങ്ങനെ മികച്ച [&Read More