14/06/2026
[fontresizer_tawhidurrahmandear_widget]
Kerala

കൊച്ചി കോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച്

കൊച്ചി: കോന്തുരുത്തിയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മൃതദേഹത്തിന് തൊട്ടടുത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വീട്ടുടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളിയാണെന്നും സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ജോര്‍ജ് സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ജോര്‍ജിന്റെ മൊഴി. ശനിയാഴ്ച രാവിലെ വീടിന് മുന്നിലെ വഴിയില്‍ അര്‍ധനഗ്‌നമായ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ ഹരിത കര്‍മ്മസേനാംഗങ്ങളാണ് ആദ്യം കണ്ടത്. [&Read More

Main story

സംസ്ഥാനത്ത് മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളില്‍ ഇന്ന് (നവംബര്‍ 22, 2025) യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് [&Read More

Kerala

കൊച്ചിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം; സമീപത്ത് മദ്യലഹരിയില്‍ വീട്ടുടമ

കൊച്ചി: കോന്തുരുത്തിയില്‍ പാതയോരത്ത് ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോന്തുരുത്തി സ്വദേശിയായ ജോര്‍ജ് താമസിക്കുന്ന വീടിന് മുന്നിലാണ് അര്‍ധനഗ്‌നയായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് തൊട്ടടുത്തായി ജോര്‍ജും മദ്യലഹരിയില്‍ കിടക്കുകയായിരുന്നു. ഇയാളെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇന്നു രാവിലെ ആറരയോടെയാണ് ഹരിത കര്‍മസേനാംഗങ്ങള്‍ മൃതദേഹം കണ്ടത്. ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. വീട്ടുവളപ്പില്‍ പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞ് രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ചുനടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. അടുത്തുള്ള [&Read More

India

ഇന്ത്യയില്‍ എഐ തട്ടിപ്പുകള്‍ തകര്‍ക്കാന്‍ ഗൂഗിള്‍; ‘സേഫ്റ്റി ഫസ്റ്റ്’ എഐ റോഡ്‍മാപ്പ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കുട്ടികള്‍, കൗമാരക്കാര്‍, പ്രായമായവര്‍ എന്നിവരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സംരക്ഷണ പരിധിയിലെത്തിക്കാന്‍ ഗൂഗിള്‍ രംഗത്ത്. ഇന്ത്യയ്ക്കായി സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന വിശാലമായ റോഡ് മാപ്പ് ടെക്‌നോളജിയാണ് യുഎസ് ടെക് ഭീമന്‍ ഇന്നലെ അവതരിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് എഐ വഴി കൂടുതല്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ ഡിവൈസ് റിയല്‍ടൈം ആന്റിസ്‌കാം ടൂളുകള്‍, ടെക്സ്റ്റ് വാട്ടര്‍മാര്‍ക്കിംഗ്, ഡിജിറ്റല്‍ സാക്ഷരതാ പ്രോഗ്രാമുകള്‍ എന്നിവ പുറത്തിറക്കിയത്. ജെമിനി നാനോ നല്‍കുന്ന സ്‌കാം ഡിറ്റക്ഷന്‍, കോളുകള്‍ തത്സമയം വിശകലനം ചെയ്യുന്നതിനും, [&Read More

World

‘ലബനാനില്‍ ഇസ്രയേല്‍ നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു’; പുതിയ തെളിവുകള്‍ പുറത്ത്

ബെയ്‌റൂത്ത്: ഇസ്രയേല്‍ ലബനാനുമായി വ്യാപകമായി നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. 13 മാസം നീണ്ടുനിന്ന യുദ്ധത്തിനിടെയാണ് ഇസ്രയേല്‍ കൂട്ടനശീകരണായുധം ഉപയോഗിച്ചതെന്ന് ‘ദി ഗാര്‍ഡിയന്‍’ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലി നിര്‍മിത ക്ലസ്റ്റര്‍ ബോംബുകളുടെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന തെക്കന്‍ ലബനാനിലെ മൂന്ന് വനപ്രദേശങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് ഗാര്‍ഡിയന്‍ പുറത്തുവിട്ടത്. 155Read More

World

‘റെഡ് കാര്‍പറ്റി’ല്‍ സ്വീകരണം; 35.52 ലക്ഷത്തിന്‍റെ സര്‍പ്രൈസ് ചെക്ക്!യുഎസില്‍ മക്‌ഡൊണാൾഡ്‌സിൽ 40 വര്‍ഷം

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ഫുഡ് ശൃംഖലയിൽ, പുകയും ചൂടും തിരക്കുമെല്ലാം സഹിച്ച് നീണ്ട നാല് പതിറ്റാണ്ടുകൾ… ഒരേ സ്ഥാപനത്തിനായി സമർപ്പിച്ച ഒരു ജീവിതം. മസാച്യുസെറ്റ്‌സില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജന്‍ ബൽബീർ സിങ്ങിനെ കുറിച്ചാണു പറഞ്ഞുവരുന്നത്. മക്‌ഡൊണാൾഡ്‌സുമായുള്ള 40 വർഷത്തെ ബന്ധം പൂർത്തിയാക്കിയ ദിവസം, സ്ഥാപനം അദ്ദേഹത്തെ ശരിക്കും ഞെട്ടിച്ചു; ലക്ഷങ്ങളുടെ ചെക്കും റെഡ് കാര്‍പറ്റ് സ്വീകരണവുമൊരുക്കി. അമേരിക്കൻ മണ്ണിലേക്ക് കുടിയേറിയതിനു തൊട്ടുപിന്നാലെയാണ് ബൽബീർ മസാച്യുസെറ്റ്‌സിലെ സൗഗസിലുള്ള മക്‌ഡൊണാൾഡ്‌സ് ശാഖയിൽ ജോലിക്ക് പ്രവേശിക്കുന്നത്. അന്ന് മുതൽ [&Read More

Main story

ദുബൈ എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റിന് വീരമ്യത്യു

ദുബൈ: ഇന്ത്യന്‍ നിര്‍മ്മിത തേജസ് യുദ്ധവിമാനം ദുബൈ എയര്‍ഷോയ്ക്കിടെ തകര്‍ന്നു വീണു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് കൊല്ലപ്പെട്ടു. ദുബൈ അല്‍ മക്തൂം വിമാനത്താവളത്തിന് സമീപം പ്രാദേശിക സമയം 3.30ഓടെയാണ് ദാരുണമായ സംഭവം. വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്കിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സംഘമായുള്ള പ്രകടനത്തിനു ശേഷം ഒറ്റയ്ക്ക് അഭ്യാസം നടത്തുന്നതിനിടെയാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. വിമാനം തീഗോളമായി മാറിയതിനെ തുടര്‍ന്ന് ആകാശത്തേക്ക് കറുത്ത പുക ഉയര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദുബൈ [&Read More

World

ഇസ്രയേല്‍ സൈന്യത്തിലും ഇറാന്‍ ചാരന്‍; സൈനിക താവളങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയയാള്‍

ടെല്‍ അവീവ്: ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ആശയവിനിമയം നടത്തിയെന്ന സംശയത്തില്‍ ഇസ്രായേലി പൗരന്‍ അറസ്റ്റില്‍. നിര്‍ബന്ധിത സൈനിക സേവനത്തിനിടെ ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ റാഫേല്‍ റുവേനി (22) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഇന്നലെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തി. സെപ്റ്റംബര്‍ മുതല്‍ ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്റുമായി റുവേനി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വീടിനടുത്തുള്ള പാര്‍ക്ക്, നഗരത്തിലെ ബസ് സ്‌റ്റേഷന്‍, ഷോപ്പിംഗ് മാള്‍ എന്നിവയുടെ വീഡിയോകളും ചിത്രങ്ങളും എടുക്കുന്നതിനായി ഹാന്‍ഡ്‌ലര്‍ ഇയാളെ റിക്രൂട്ട് ചെയ്യതിരുന്നു. റുവേനി സേവനമനുഷ്ഠിച്ചിരുന്ന [&Read More

India

പാകിസ്താന് ചൈനീസ് അന്തർവാഹിനികള്‍ ഇന്ത്യൻ നാവികസേന പ്രതിരോധം ശക്തമാക്കുന്നുവെന്ന്; സേനാ ഉപമേധാവി

ന്യൂഡൽഹി: പാകിസ്താന് ചൈന യുദ്ധക്കപ്പലുകളും അത്യാധുനിക അന്തർവാഹിനികളും നൽകുന്ന സാഹചര്യത്തിൽ സുരക്ഷാ ഭീഷണികളെ നേരിടാൻ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ നാവികസേന. ചൈനയുടെ ഓരോ നീക്കവും അതീവ സൂക്ഷ്മതയോടെ നിരീക്ഷിച്ച് വരികയാണെന്നും, പ്രതിരോധശേഷി ശക്തമാക്കുന്നതിന്റെ ഭാഗമായി അന്തർവാഹിനി വിരുദ്ധ യുദ്ധസജ്ജീകരണങ്ങൾ ഒരുക്കുകയാണെന്നും നാവികസേനാ ഉപമേധാവി വൈസ് അഡ്മിറൽ സഞ്ജയ് വാത്സയൻ അറിയിച്ചു. നിലവിൽ ഭാവിയിലെ സൈനികോപകരണങ്ങളുടെ ഉൾപ്പെടുത്തലുകൾ പുനഃക്രമീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈന പാകിസ്താന്‍റെ ഏറ്റവും വലിയ ആയുധ വിതരണക്കാരായി മാറിയിരിക്കുകയാണ്. നിലവിൽ പുരോഗമിക്കുന്ന ‘ഹാങ്ഗർ ക്ലാസ്’ [&Read More