14/06/2026
[fontresizer_tawhidurrahmandear_widget]
Main story

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ കസ്റ്റഡിയിൽ

കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.ഇന്നലെ രാത്രി 8:00 മണിയോടുകൂടിയാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ബണ്ടി ചോറിനെ പിടികൂടിയത്. പോലീസ് നിരീക്ഷണ പട്ടികയിലുള്ള ആളാണ് ഇയാൾ. മുൻപ് കേരളത്തിൽ ഒരു വലിയ മോഷണക്കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ബണ്ടി ചോർ. ഈ സാഹചര്യത്തിൽ [&Read More

India

‘എനിക്കുമേല്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല; റിട്ടയര്‍മെന്റിനുശേഷം ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കില്ല’; നിലപാട്

ന്യൂഡല്‍ഹി: ഔദ്യോഗിക ജീവിതത്തെക്കുറിച്ചും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരുമായി തുറന്നു സംസാരിച്ച് വിരമിക്കലിനൊരുങ്ങുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. തന്റെ ഔദ്യോഗിക കാലയളവില്‍ യാതൊരു സമ്മര്‍ദങ്ങളും ഉണ്ടായിട്ടില്ലെന്നും, വിരമിച്ച ശേഷം ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്കുമേല്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല. തന്റെ കരിയറില്‍ യാതൊരു ഖേദവുമില്ല. ജഡ്ജി നിഷ്പക്ഷത തെളിയിക്കാന്‍ എല്ലായ്‌പ്പോഴും സര്‍ക്കാരിന് എതിരായി വിധി പറയേണ്ട കാര്യമില്ല. ഈ പ്രസ്താവനയിലൂടെ, നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത സംബന്ധിച്ച പൊതുചര്‍ച്ചകള്‍ക്ക് അദ്ദേഹം മറുപടി [&Read More

Main story

‘വോട്ടെടുപ്പിന്റെ ദിവസങ്ങള്‍ക്കു മുന്‍പ് 3.35 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തു; ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പുതിയ ആരോപണങ്ങളുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകര്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ ഡാറ്റയിലെ സുതാര്യതയില്ലായ്മയും സ്ഥിരതയില്ലായ്മയും ചോദ്യം ചെയ്താണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ബിഹാറിലെ മൊത്തം വോട്ടര്‍മാരുടെയും തെരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെയും കണക്കുകള്‍ കമ്മിഷന്‍ ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇനിയും ആരെങ്കിലും കണക്കുള്‍ ചോദ്യംചെയ്തു രംഗത്തെത്തിയാല്‍ ഇനിയും കണക്കുകള്‍ മാറാന്‍ സാധ്യതയുണ്ടെന്നും പറക്കാല ആരോപിച്ചു. എസ്‌ഐആറിന്റെ അന്തിമ പട്ടിക പൂര്‍ത്തിയായ [&Read More

World

‘2 തവണ കരണം മറിഞ്ഞ് പൈലറ്റ് രക്ഷപ്പെടാന്‍ നോക്കി; മൂന്നാം തവണ വിമാനം

ദുബൈ: ദുബൈ എയര്‍ഷോയുടെ പരിശീലന പറക്കലിനിടെ തകര്‍ന്ന തേജസ് യുദ്ധവിമാനത്തിന്റെ അപകടത്തില്‍, പൈലറ്റ് വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ അവസാന നിമിഷം രക്ഷപ്പെടാന്‍ നടത്തിയ സാഹസിക ശ്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരിശീലനത്തിനിടെ വിമാനം പൂര്‍ണമായും നിയന്ത്രണം വിട്ട് തകരുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനം ആകാശത്ത് വെച്ച് രണ്ട് തവണ കരണം മറിയാന്‍ ശ്രമിച്ചതായും അതിനുശേഷം നിയന്ത്രണം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിലം [&Read More

India

‘ഡി.എം.കെ കവര്‍ച്ചക്കാര്‍; കുടുംബ രാഷ്ട്രീയത്തെ തൂത്തെറിയും’; ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് വിജയ് വീണ്ടും പൊതുവേദിയില്‍

ചെന്നൈ: കരൂര്‍ ദുരന്തത്തിനു ശേഷം വീണ്ടും പൊതുപരിപാടികളില്‍ സജീവമായി തമിഴക വെട്രി കഴകം(ടി.വി.കെ) പ്രസിഡന്റും നടനുമായ വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജില്‍ നടന്ന, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമായി സംഘടിപ്പിച്ച പൊതുസമ്പര്‍ക്ക പരിപാടിയില്‍ വിജയ് പങ്കെടുത്തു. ഡി.എം.കെ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളോടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് അഴിമതിയും കുടുംബ രാഷ്ട്രീയവുമാണെന്ന് വിജയ് ആരോപിച്ചു. ഇതിനെതിരെ ടി.വി.കെ ശക്തമായി പോരാടും. അണ്ണാദുരൈയുടെ ആദര്‍ശങ്ങളില്‍നിന്ന് ഡി.എം.കെ വ്യതിചലിച്ചിരിക്കുകയാണ്. വിജയ് ചുമ്മാ ഒന്നും [&Read More

Main story

‘വോട്ട് വാങ്ങാന്‍ പണം വിതരണം ചെയ്താല്‍ ക്ഷേമമാകില്ല’; വിമര്‍ശനവുമായി മുരളി മനോഹര്‍ ജോഷി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍ഡിഎ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് 10,000 രൂപ വീതം വിതരണം ചെയ്ത നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണം വിതരണം ചെയ്യുന്നത് യഥാര്‍ത്ഥ ജനക്ഷേമമല്ലെന്നും, അത് വോട്ട് വാങ്ങാനുള്ള തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയത്തിന് വഴിവെച്ചത് ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം നല്‍കിയതാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് മുതിര്‍ന്ന നേതാവിന്റെ [&Read More

World

ട്രംപ് ഫാസിസ്റ്റ് ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്ന് റിപ്പോര്‍ട്ടര്‍; ഉണ്ടെന്ന് പറഞ്ഞേക്കെന്ന് മംദാനിയോട്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്റാൻ മംദാനിയും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച അമേരിക്കയിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിക്കുകയാണ്. മുൻപ് പരസ്പരം രൂക്ഷമായി വിമർശിച്ചിരുന്ന ഇരുനേതാക്കളും വൈറ്റ് ഹൗസിലെ ചർച്ചയിലൂടനീളം വളരെ സൗഹൃദത്തിലായിരുന്നു സംസാരിച്ചതും ഇടപഴകിയതും. ഇതിനിടെ ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യത്തോള്ള ട്രംപിൻ്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ ഭവനപ്രശ്നം, വിലക്കയറ്റം തുടങ്ങിയ പൊതുവിഷയങ്ങളിൽ ഇരുവർക്കും ഒരേ അഭിപ്രായമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കി. [&Read More

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി ജയറാമിന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം മുറുകുന്നു. കേസില്‍ നടന്‍ ജയറാമിന്റെ മൊഴിയെടുക്കും. താരത്തിന്റെ മൊഴിയെടുക്കാന്‍ സമയം തേടുമെന്ന് എസ്‌ഐടി അറിയിച്ചു. സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ ദ്വാരപാലക പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയിരുന്നു. 2019ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗായകന്‍ വീരമണി ഉള്‍പ്പെടെയുള്ളവര്‍ പൂജയില്‍ പങ്കെടുത്തിരുന്നു. ജയറാമിനെയും വീരമണിയെയും പോലുള്ള പ്രമുഖരെ ഉള്‍പ്പെടെ പോറ്റി കബളിപ്പിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. കേസില്‍ ജയറാം സാക്ഷിയാകുമെന്നും എസ്‌ഐടി അറിയിച്ചു. അതിനിടെ, കേസില്‍ മുന്‍ ദേവസ്വം [&Read More

Kerala

മഴ ഇന്നും ശക്തമായി തുടരും; 7 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവില്‍ വടക്ക് കിഴക്കന്‍ തുലാവര്‍ഷം സജീവമായി [&Read More

India

‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധിന്യായം ബുള്‍ഡോസര്‍ രാജിനെതിരായ ഉത്തരവ്’; യാത്രയയപ്പ് വേദിയില്‍

ന്യൂഡല്‍ഹി: തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധിന്യായം ‘ബുള്‍ഡോസര്‍ രാജി’നെതിരായ ഉത്തരവാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. വിരമിക്കുന്നതിന് മുന്നോടിയായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിച്ച വിധിന്യായമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ‘ഒരാള്‍ ഏതെങ്കിലും ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായതിന് അയാളുടെ കുടുംബവും മാതാപിതാക്കളും എന്തു പിഴച്ചു? നിയമവാഴ്ചയുടെ മൗലികതത്വത്തിന് എതിരാണ് ബുള്‍ഡോസര്‍ നടപടികള്‍,’ ജസ്റ്റിസ് ഗവായ് പറഞ്ഞു. ഒരാള്‍ കുറ്റാരോപിതന്‍ മാത്രമാണെങ്കില്‍ പോലും [&Read More