14/06/2026
[fontresizer_tawhidurrahmandear_widget]
India

SIR തുണയായി; 37 വര്‍ഷം മുന്‍പ് കാണാതായ മകന്‍ വീട്ടില്‍ തിരിച്ചെത്തി!

കൊൽക്കത്ത: 37 വർഷങ്ങൾക്ക് മുമ്പ് കാണാതായ മകനെ തേടിയുള്ള പശ്ചിമ ബംഗാളിലെ പുരുലിയയിലെ ഒരു കുടുംബത്തിന്റെ കാത്തിരിപ്പിന് മധുരമായ അന്ത്യം. വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) ആണ് ഈ അപ്രതീക്ഷിത പുനഃസമാഗമത്തില്‍ വഴിത്തിരിവായത്. കുടുംബത്തിലെ മൂത്ത മകനായ വിവേക് ചക്രവർത്തി 1988Read More

World

ബെയ്റൂത്തില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ ഉന്നത സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ഉന്നത സൈനിക കമാൻഡർ ഹൈഥം അലി തബാതബാഇ കൊല്ലപ്പെട്ടു. ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയയിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിലുണ്ടായ ആക്രമണത്തിൽ തബാതബാഇ ഉൾപ്പെടെ അഞ്ച് പേർ മരണപ്പെട്ടതായി ഹിസ്ബുല്ല ഔദ്യോഗികമായി സ്ഥിരീകരിച്ചു. തബാതബാഇയുടെ മരണം മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഒരു വർഷം മുമ്പ് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഇസ്രയേൽ വധിക്കുന്ന ഏറ്റവും മുതിർന്ന ഹിസ്ബുല്ല കമാൻഡറാണ് തബാതബാഇ. ഹിസ്ബുല്ലയുടെ സായുധ വിഭാഗം ചീഫ് ഓഫ് [&Read More

Sports

ഇത് ചരിത്രം; ഇന്ത്യയ്ക്ക് പ്രഥമ വനിതാ ബ്ലൈൻഡ് ടി20 കിരീടം

കൊളംബോ: പ്രഥമ ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. കൊളംബോയിലെ പി. സാറ ഓവലിൽ നടന്ന ആവേശകരമായ ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യന്‍ വനിതാ സംഘം കന്നിക്കിരീടം നേടിയത്. ടോസ് നേടിയ ഇന്ത്യൻ ടീം ബൗളിംഗ് തിരഞ്ഞെടുത്തു. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനേ നേപ്പാളിന് കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 117 റൺസ് നേടി വിജയലക്ഷ്യം [&Read More

World

അതിസമ്പന്നര്‍ക്കുള്ള നികുതിയില്‍ പ്രതിഷേധം; യുകെ ജീവിതം മതിയാക്കി ശതകോടീശ്വരന്‍ ലക്ഷ്മി മിത്തല്‍ ഇനി

ലണ്ടൻ: പതിറ്റാണ്ടുകളായി യുകെയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുന്‍നിരയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ രാജ്യം വിട്ടു. സമ്പന്നരെ ലക്ഷ്യമിട്ട് ലേബർ സർക്കാർ കൂടുതൽ നികുതി പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നതിനിടയിലാണ് അദ്ദേഹം യുകെ ജീവിതം മതിയാക്കിയിരിക്കുന്നത്. ദുബൈയിലേക്കും സ്വിറ്റ്സര്‍ലന്‍ഡിലുമായിരിക്കും ഇനി അദ്ദേഹം കഴിയുക. ദി സൺഡേ ടൈംസ് അതിസമ്പന്ന പട്ടികയില്‍ എട്ട് തവണ ഒന്നാം സ്ഥാനക്കാരനായിരുന്നു മിത്തൽ. മുപ്പത് വർഷത്തിലേറെയായി മിത്തൽ യുകെയിലെ ബിസിനസ് രംഗത്തും സാമൂഹിക മേഖലയിലും സജീവമായിരുന്നു. ഈ കാലയളവിൽ അദ്ദേഹം ലണ്ടനിൽ [&Read More

World

ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്കെതിരെ വ്യാജവാര്‍ത്ത; പാക് ചാനല്‍ ‘ജിയോ ന്യൂസി’ന്റെ കള്ളം പൊളിച്ച്

പാരിസ്: ഓപറേഷന്‍ സിന്ദൂറില്‍ പാക് വാര്‍ത്താ ചാനലിനെതിരെ ഫ്രഞ്ച് സേന. വാര്‍ത്താ ചാനലായ ജിയോ ന്യൂസും അവതാരന്‍ ഹമീദ് മിറും ഇന്ത്യയ്‌ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഫ്രഞ്ച് നാവികസേന തുറന്നടിച്ചു. കഴിഞ്ഞ ദിവസം പരിപാടിയില്‍ മുതിര്‍ന്ന ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥന്‍ പാകിസ്ഥാന്‍ വ്യോമസേനയെ ഇന്ത്യന്‍ വ്യോമസേനയെക്കാള്‍ മികച്ചതാണെന്ന് വിശേഷിപ്പിച്ചതായും റാഫേല്‍ യുദ്ധവിമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായുമുള്ള ചാനലിന്റെയും അവതാരകന്റെ അവകാശിവാദങ്ങള്‍ തള്ളിയാണ് ഫ്രാന്‍സിന്റെ ഔദ്യോഗിക വിശദീകരണം വരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള യുദ്ധം പാക്സ്ഥാന്‍ മികച്ച രീതിയില്‍ കൈകാര്യം [&Read More

Entertainment

ഇന്ത്യന്‍ സിനിമയുടെ ‘ഹീ മാന്‍’ ധര്‍മ്മേന്ദ്ര വിടവാങ്ങി

മുംബൈ: ഇതിഹാസ ബോളിവുഡ് താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ഇന്ന് മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഈ മാസം ആദ്യം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90ാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ സിനിമയുടെ ‘ഹീ മാന്‍’ എന്നറിയപ്പെടുന്ന ധര്‍മ്മേന്ദ്രയുടെ വിയോഗം. 1960ല്‍ ദില്‍ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഷോലെ, യാദോന്‍ കി ബറാത്, ചുപ്‌കെ ചുപ്‌കെ തുടങ്ങി [&Read More

Kerala

‘3,000 പേർക്ക് അനുമതിയുള്ള പരിപാടിയിൽ ടിക്കറ്റ് വാങ്ങി അകത്തു കയറ്റിയത് പതിനായിരത്തോളം പേരെ’

ഹനാൻ ഷായുടെ സംഗീത പരിപാടിയിലെ തിക്കും തിരക്കിലും സംഘാടകർക്കെതിരെ നടപടി കാസര്‍കോട്: ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 16 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അഞ്ചു സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഷഹ്‌സമാന്‍, നവാലുര്‍റഹ്മാന്‍, ഹാരിസ് അബൂബക്കര്‍, ഖാലിദ് ഇ.എം., ജുവൈദ് എന്നിവരാണ് പ്രതികള്‍. മനുഷ്യജീവനും പൊതുസുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് കേസ്. 3000 പേര്‍ക്ക് മാത്രം അനുമതി നല്‍കിയിരുന്ന പരിപാടിയില്‍ സംഘാടകര്‍ പതിനായിരത്തോളം പേരെ പ്രവേശിപ്പിച്ചതാണ് അപകടകാരണം. ഇതോടെ ഗ്രൗണ്ടിലും പുറത്തും വലിയ തിക്കുംതിരക്കുണ്ടാവുകയും നഗരത്തില്‍ [&Read More

India

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജ. സൂര്യകാന്ത് ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന അഞ്ചു കോടിയിലധികം കേസുകള്‍ കുറയ്ക്കുന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലമായി തീര്‍പ്പാകാത്ത പ്രധാനപ്പെട്ട കേസുകള്‍ കേള്‍ക്കുന്നതിനായി അടുത്ത ഏതാനും [&Read More

World

ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ മഞ്ഞുരുകുന്നു; സമഗ്ര സാമ്പത്തിക പങ്കാളിത്ത ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ധാരണ:

ജോഹന്നാസ്ബര്‍ഗ്: സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യയും കാനഡയും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ പുതിയ സൂചനയാണിത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തീരുമാനിച്ചതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ഉഭയകക്ഷി ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും സ്വാഗതം [&Read More

Main story

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ, ഇന്ന് (നവംബർ 24) ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ​തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ [&Read More