14/06/2026
[fontresizer_tawhidurrahmandear_widget]
World

‘പെട്ടെന്നൊരു ബോംബ് പൊട്ടിത്തെറിച്ച പോലെയായിരുന്നു; ഭൂമി കിടുങ്ങി, ആകാശം ഇരുണ്ടു’: എത്യോപ്യന്‍ അഗ്നിപർവതത്തെ

അഡിസ് അബാബ: ഏകദേശം 10,000 വർഷത്തോളം നിഷ്‌ക്രിയമായി കിടന്ന എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം ശക്തമായി പൊട്ടിത്തെറിച്ചതിന്‍റെ ആശങ്കയിലാണ് ലോകം. സംഭവം വന്‍ ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുകയും ചാരവും നിറഞ്ഞ ഒരു ബോംബ് പോലെയാണ് പൊട്ടിത്തെറിയെ അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ വിശേഷിപ്പിച്ചു. “പെട്ടെന്നൊരു ബോംബ് പൊട്ടുന്നത് പോലെ തോന്നി, ഭൂമി കിടുങ്ങുന്നതും ആകാശം ഇരുണ്ടുപോകുന്നതും പോലെയായിരുന്നു ആ അനുഭവം,” ഒരു ദൃക്‌സാക്ഷി പ്രതികരിച്ചു. സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ അഫാർ മേഖലയിൽ സ്ഥിതി [&Read More

Kerala

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാവി എന്താകും? ഡിസംബര്‍ എട്ടിനു വിധി പറയും

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരണ പൂര്‍ത്തിയായി. കേസില്‍ നിര്‍ണായകമായ വിധി ഡിസംബര്‍ എട്ടിനു പറയും. കേസിന്റെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തിലാണ് എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രഖ്യാപിക്കുന്ന തീയതി മാറ്റിയത്. നടന്‍ ദിലീപ് അടക്കം 10 പ്രതികളാണ് വിചാരണ നേരിട്ടത്. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടിയെ ഒരു സംഘം ആളുകള്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. [&Read More

Lifestyle

രാത്രി ലൈറ്റ് ഓണ്‍ ചെയ്ത് ഉറങ്ങുന്ന ശീലക്കാരാണോ? സൂക്ഷിക്കുക! ഹൃദയാഘാതം മുതല്‍ പക്ഷാഘാതം

ഉറങ്ങുന്ന സമയത്ത് ചുറ്റുമുള്ള വെളിച്ചം പൂർണമായും ഒഴിവാക്കി ഇരുട്ടിൽ കിടക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് പുതിയ പഠനം. ഉറക്കത്തിൽ ശരീരത്തിൽ വെളിച്ചം ഏൽക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നതായി ആരോഗ്യ ജേണലായ ‘ഹെല്‍ത്ത് ലൈന്‍’ റിപ്പോര്‍ട്ട് ചെയ്തു. വെളിച്ചം ഹൃദയത്തെ തകർക്കുന്നത് എങ്ങനെ? ഉറക്കത്തിനിടെ അന്തരീക്ഷത്തിലെ വെളിച്ചം തലച്ചോറിൽ സമ്മർദം (സ്ട്രെസ്) വർധിപ്പിക്കാൻ കാരണമാകും. ഈ സമ്മർദം ശരീരത്തിലുടനീളമുള്ള ധമനികളിൽ വീക്കം (Read More

Sports

‘ഗംഭീറിനെ പുറത്താക്കൂ; ടീമിനെ രക്ഷിക്കൂ’; ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൂന്നാം ദിവസം തകര്‍ന്നു തരിപ്പണമായതോടെ, പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ആദ്യ ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ ഉയര്‍ത്തിയ 489 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടലിനു പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 201 റണ്‍സിന് ആള്‍ഔട്ടായിരുന്നു. ആദ്യ ടെസ്റ്റിലെ ദയനീയമായ തോല്‍വിക്കു പിന്നാലെയാണ് രണ്ടാം ടെസ്റ്റിലും തോല്‍വി മുന്നില്‍ കാണുന്നത്. 549 എന്ന വിജയലക്ഷ്യം മുന്നില്‍ കണ്ട് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ടീമിന് 27 റണ്‍സിനിടെ രണ്ടു [&Read More

India

‘നൂറ്റാണ്ടുകളുടെ മുറിവുകള്‍ ഉണങ്ങുകയാണ്’ ; അയോധ്യ രാമക്ഷേത്രത്തില്‍ കാവിപ്പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര

ലക്‌നൗ: 500 വര്‍ഷം പഴക്കമുള്ള ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണവും ഹിന്ദു മൂല്യങ്ങളുടെ പ്രതീകവുമാണ് രാമക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെയുള്ള ധ്വജാരോഹണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണര്‍വിന്റെയും സമര്‍പ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും പ്രതീകമാണ് ഇവിടെ ഉയര്‍ന്ന പതാക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുറിവുകള്‍ ഇതോടെ ഉണങ്ങുന്നുവെന്നും മോദി പറഞ്ഞു. ‘ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സത്യത്തിന്റെയും നീതിയുടെയും വിജയത്തിന്റെയും പ്രതീകവുമാണ് ഈ പതാക. ഇത് ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ലോകത്തിന് പ്രഖ്യാപിക്കുന്ന ധര്‍മ്മ പതാകയാണ്. സത്യത്തിന്റെയും നീതിയുടെയും ശാശ്വത മൂല്യങ്ങള്‍ക്കുവേണ്ടിയാണ് [&Read More

India

‘എന്നെ ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കമുണ്ടായാല്‍ രാജ്യം കുലുങ്ങും’: എസ്‌ഐആറില്‍ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയില്‍ (എസ്‌ഐആര്‍) മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെയും അനുയായികളെയും ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കം നടന്നാല്‍ രാജ്യം മുഴുവന്‍ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭം നടത്തുമെന്ന് മമത പ്രഖ്യാപിച്ചു. ബിജെപി ഓഫീസില്‍ നിന്നു നല്‍കുന്ന പട്ടിക പ്രകാരമാണ് കമ്മീഷന്‍ തീരുമാനമെടുക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ‘ബംഗാളില്‍ നിങ്ങള്‍ എന്നെ ലക്ഷ്യം വെക്കുകയോ എന്റെ ജനങ്ങളെ ആക്രമിക്കുകയോ ചെയ്താല്‍ ഞാന്‍ അതിനെ വ്യക്തിപരമായ ആക്രമണമായി കണക്കാക്കും. രാജ്യത്തെ മുഴുവന്‍ പിടിച്ചുകുലുക്കും [&Read More

Main story

ബിഹാറിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി; 7 നേതാക്കളെ

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ അച്ചടക്ക നടപടികള്‍ക്കു തുടക്കമിട്ട് കോണ്‍ഗ്രസ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഏഴ് മുതിര്‍ന്ന നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. ആറ് വര്‍ഷത്തേക്കാണ് നടപടി. ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ബിപിസിസി) ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബിപിസിസി മുന്‍ വൈസ് പ്രസിഡന്റ് ഷക്കീലുര്‍ റഹ്മാന്‍, കോണ്‍ഗ്രസ് സേവാദള്‍ മുന്‍ വൈസ് പ്രസിഡന്റ് ആദിത്യ പാസ്വാന്‍, കിസാന്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ് കുമാര്‍ ശര്‍മ്മ, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് മുന്‍ [&Read More

Lifestyle

ബിഹാറില്‍ അമ്മമാരുടെ മുലപ്പാലില്‍ യുറേനിയം സാന്നിധ്യം! നടുക്കുന്ന കണ്ടെത്തലുമായി പഠന റിപ്പോര്‍ട്ട്

പട്‌ന: ബിഹാറിലെ ആറ് ജില്ലകളിലെ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ വിഷാംശമുള്ള യുറേനിയം (Read More

Tech

ആ ‘സീക്രട്ട് ഡിവൈസി’ന്‍റെ ആദ്യ രഹസ്യം പുറത്ത്; വെളിപ്പെടുത്തി സാം ആൾട്ട്മാനും ജോണി

സാന്‍ ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തെ അതികായരായ ഓപണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാനും ആപ്പിളിന്റെ മുന്‍ ഡിസൈന്‍ മേധാവി ജോണി ഐവും ചേര്‍ന്ന് വികസിപ്പിക്കുന്ന എഐ ഹാര്‍ഡ്വെയര്‍ ഉപകരണത്തെക്കുറിച്ചുള്ള ആദ്യ രഹസ്യങ്ങള്‍ പുറത്ത്. മനുഷ്യരാശിയുടെ കമ്പ്യൂട്ടിങ് രീതികളെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ ‘രഹസ്യ ഡിവൈസ്’. നിലവിലെ സ്മാര്‍ട്ട്ഫോണുകള്‍ സൃഷ്ടിക്കുന്ന അമിതാസക്തിയില്‍നിന്ന് ഉപയോക്താക്കള്‍ക്ക് മോചനം നല്‍കി, കൂടുതല്‍ ലളിതവും ശാന്തവുമായ അനുഭവം നല്‍കുക എന്നതാണ് ഈ ഉപകരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഐഫോണിലും ലളിതമായിരിക്കും ഈ ഡിവൈസ് എന്നാണ് [&Read More

Sports

അച്ഛനും പ്രതിശ്രുത വരനും ആശുപത്രിയില്‍; ഇന്‍സ്റ്റഗ്രാമിലെ വിവാഹ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് സ്മൃതി

സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന, സംഗീതജ്ഞന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം നിര്‍ത്തിവച്ചതിന് പിന്നാലെ, വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്ത് ക്രിക്കറ്റ് താരം സ്മൃതി മന്ദാന. സ്മൃതിയുടെ ഏറ്റവും അടുത്ത സുഹൃത്തും ഇന്ത്യന്‍ ടീമിലെ സഹതാരവുമായ ജെമീമ റോഡ്രിഗസും തന്റെ പ്രൊഫൈലില്‍ നിന്ന് വിവാഹനിശ്ചയ വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. സ്മൃതിയും പലാഷും നവംബര്‍ 23ന് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരാകാനിരിക്കുകയായിരുന്നു. [&Read More