14/06/2026
[fontresizer_tawhidurrahmandear_widget]
India

‘അമിത് ഷായുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടും’; കുമാരസ്വാമിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍

ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി താന്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന ജനതാദള്‍ (സെക്യുലര്‍) നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ആരോപണം തെളിയിച്ചാല്‍ ഉടന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഡി.കെ ശിവകുമാര്‍ കുമാരസ്വാമിയെ വെല്ലുവിളിച്ചു. ‘ഞാന്‍ അമിത് ഷായുമായി ബന്ധപ്പെട്ടതിന് ഏതെങ്കിലും തെളിവുകള്‍ അദ്ദേഹം പുറത്തുവിടൂ.. ഒരു നിമിഷം പോലും വൈകാതെ ഞാന്‍ പൊതുജീവിതം അവസാനിപ്പിക്കുകയും രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്യും,’Read More

Main story

പെഷവാർ ആക്രമണത്തിന് പിന്നാലെ പാക് വ്യോമാക്രമണം: അഫ്ഗാനിസ്ഥാനിൽ 9 കുട്ടികളടക്കം 10 പേർ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലുള്ള അർദ്ധസൈനിക ആസ്ഥാനത്ത് നടന്ന ചാവേർ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെ, അഫ്ഗാനിസ്ഥാനിൽ വന്‍ വ്യോമാക്രമണവുമായി പാകിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഗുർബുസ് ജില്ലയിൽ നടന്ന ബോംബാക്രമണത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാൻ സ്ഥിരീകരിച്ചു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാറിനിടെ വീണ്ടും ഉടലെടുത്ത ഈ ശത്രുത, ഇരു രാജ്യങ്ങളും തമ്മിൽ പുതിയൊരു സംഘർഷത്തിന് വഴിവച്ചേക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അർദ്ധരാത്രിയോടെ നടന്ന വ്യോമാക്രമണം താലിബാന്‍ നേതാവായ [&Read More

Main story

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം; പണം ഉപയോഗിച്ച് ആഡംബര

തിരുവനന്തപുരം: ചലച്ചിത്രനടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാര്‍ തട്ടിയത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. മൂന്നു ജീവനക്കാരികള്‍ ചേര്‍ന്നാണ് 66 ലക്ഷം രൂപ തട്ടിയെടുത്തത്. ജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവുമാണ് കേസിലെ പ്രതികള്‍. സ്ഥാപനത്തിലെ ക്യൂആര്‍ കോഡിന് പകരം പ്രതികള്‍ തങ്ങളുടെ സ്വകാര്യ ക്യൂആര്‍ കോഡ് നല്‍കി പണം തട്ടിയെടുക്കുകയായിരുന്നു. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിന്‍, രാധാകുമാരി എന്നിവരും വിനിതയുടെ ഭര്‍ത്താവ് ആദര്‍ശുമാണ് കേസിലെ പ്രതികള്‍. എല്ലാ പ്രതികളും ആഡംബര ജീവിതത്തിനായി പണം [&Read More

Kerala

മുറിയില്‍ ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി കഴുത്തിൽ വെട്ടി; മലപ്പുറം പൂക്കോട്ടൂരില്‍ സഹോദരനെ കൊന്ന

പൂക്കോട്ടൂര്‍: മലപ്പുറം പൂക്കോട്ടൂരില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ ഹുസൈന്‍ (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മുറിയില്‍ ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണര്‍ത്തി കഴുത്തില്‍ വെട്ടുകയായിരിന്നു. വീട്ടിലെ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ജുനൈദിനെ (28) മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തിക്കൊന്ന ശേഷം ഇയാള്‍ തന്നെ ബൈക്കില്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ച് കീഴടങ്ങുകയായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതകളും സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് [&Read More

India

എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ചുമായി പ. ബംഗാളിലെ ബിഎല്‍ഒമാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടര്‍പട്ടിക പുതുക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍(എസ്.ഐ.ആര്‍) പ്രക്രിയയുടെ ഭാഗമായുള്ള അമിത ജോലിഭാരത്തില്‍ പ്രതിഷേധിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) കൊല്‍ക്കത്തയുടെ തെരുവിലിറങ്ങി. ബി.എല്‍.ഒമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. സാധാരണഗതിയില്‍ രണ്ട് വര്‍ഷം വേണ്ടിവരുന്ന ജോലി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കുന്ന അപ്രായോഗിക നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ബിഎല്‍ഒ അധികാര്‍ രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ കോളേജ് സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച പ്രകടനം, [&Read More

Main story

‘അഹങ്കാരമായിരുന്നു രാവണന്റെ പതനത്തിന് കാരണം’; ബിജെപിക്കെതിരെ ഒളിയമ്പുമായി ഷിന്‍ഡെ

മുംബൈ: അഹങ്കാരമാണ് ലങ്കാധിപതിയായ രാവണന്റെ പതനത്തിന് കാരണമായതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ. ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷിന്‍ഡെ പ്രസ്താവന നടത്തിയത്. ശിവസേന എംഎല്‍എമാരെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പുരാണത്തിലെ രാവണന്റെ അതേ ദുര്‍ഗതിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദഹാനുവില്‍ സംസാരിക്കുകയായിരുന്നു ഏകനാഥ് ഷിന്‍ഡെ. ‘രാവണന്റെ അഹങ്കാരത്തിനെതിരെ ജനം വോട്ട് ചെയ്യണം. സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യത്തിനുമെതിരെ പോരാടാനാണ് ഞങ്ങള്‍ ഇവിടെ ഒരുമിച്ചിരിക്കുന്നത്,’ ദഹാനു നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് [&Read More

Lifestyle

എന്നും രാവിലെ കറുത്ത ഉപ്പ് ചേര്‍ത്ത് നാരങ്ങാ നീര് കുടിച്ചുനോക്കൂ ; ഈ

ഒരു ഗ്ലാസ് നാരങ്ങാനീരില്‍ ഒരു നുള്ള് കറുത്ത ഉപ്പ് (കാലാ നമക്) ചേര്‍ത്ത് ദിവസം തുടങ്ങുന്നത് ആരോഗ്യകരമായ പുത്തന്‍ ട്രെന്‍ഡായി മാറുകയാണ്. ദഹനം മെച്ചപ്പെടുത്തുന്നത് മുതല്‍ ശരീരത്തിന് ജലാംശം നല്‍കുന്നത് വരെ നിരവധി ഗുണങ്ങള്‍ ലളിതമായ പാനീയത്തിനുണ്ട്. ദശാബ്ദങ്ങളായി പലരും പിന്തുടരുന്ന ഈ വീട്ടുവൈദ്യം എങ്ങനെയാണ് നമ്മുടെ ആരോഗ്യ ദിനചര്യയ്ക്ക് മുതല്‍ക്കൂട്ടാകുന്നതെന്ന് നോക്കാം. പ്രധാന 10 ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍: ദഹനത്തെ ഉത്തേജിപ്പിക്കുകയും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഈ മിശ്രിതം ആരോഗ്യകരമായ ദിനചര്യയ്ക്ക് മികച്ച തുടക്കം നല്‍കുന്നു. എന്നിരുന്നാലും, [&Read More

Kerala

‘വൈകിയേ വരികയുള്ളൂവെന്ന് ഭാര്യയോടു പറഞ്ഞു; വൈകീട്ട് കോഴിക്കോട് ബീച്ചില്‍ കണ്ടു’; മാമി തിരോധാനക്കേസില്‍

കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ മുഹമ്മദ് (56) എന്ന മാമിയുടെ തിരോധാനക്കേസ് ആദ്യമായി അന്വേഷിച്ച ലോക്കല്‍ പോലീസ് സംഘത്തിന് തെളിവുശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായി പൊലീസ് റിപ്പോര്‍ട്ട്. 2023 ഓഗസ്റ്റ് 21നാണ് മാമി അവസാനമായി വീട്ടില്‍നിന്നിറങ്ങിയത്. വൈകിയേ വരുകയുള്ളൂവെന്ന് മാമി അന്ന് ഭാര്യയോടു പറഞ്ഞിരുന്നു. കോഴിക്കോട് ബീച്ചില്‍ മാമി ഉണ്ടായിരുന്നതായി കെട്ടിട ഉടമ നടക്കാവ് പോലീസിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍, മാമിയെ കാണാതാവുന്ന സിഡി ടവറിനു സമീപവും ബീച്ചിലെ കോഫിഷോപ്പിനു സമീപവുമുള്ള രണ്ട് സിസിടിവികള്‍ മാത്രമാണ് [&Read More

India

ഭാരതീയ വൈജ്ഞാനിക പൈതൃകം സംരക്ഷിക്കാന്‍; 100 കോടി പ്രഖ്യാപിച്ച് ഗൗതം അദാനി

അഹമ്മദാബാദ്: ഇന്ത്യന്‍ ചരിത്രവും നാഗരികതയും സംസ്‌കാരവും പഠിക്കുന്ന ഇന്തോളജി മിഷന് (ഭാരതീയ പഠന സംരംഭം) 100 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) യുഗത്തില്‍ ഇന്ത്യയുടെ പൗരാണിക വൈജ്ഞാനിക പൈതൃകം സംരക്ഷിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായി നിര്‍മ്മിക്കുന്ന ‘ഭാരത് നോളജ് ഗ്രാഫ്’ എന്ന ഡിജിറ്റല്‍ ഫ്രേംവര്‍ക്ക് രൂപീകരണത്തിനാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്ത്യന്‍ നോളജ് സിസ്റ്റംസ് (ഐകെഎസ്) വിഭാഗവുമായി സഹകരിച്ചാണ് ഇന്തോളജിയുടെ ആഗോള [&Read More