14/06/2026
[fontresizer_tawhidurrahmandear_widget]
Gulf

ദുബൈയില്‍ കാണാതായ രാകേഷിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 6 ലക്ഷം പാരിതോഷികം; കുടുംബത്തിന് പ്രതീക്ഷയായി

ദുബൈ: രണ്ട് വര്‍ഷത്തിലധികമായി ദുബൈയില്‍ കാണാതായ രാജസ്ഥാന്‍ സ്വദേശിയായ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി. 39കാരന്‍ രാകേഷ് കുമാര്‍ ജാംഗിദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് ദുബൈയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായി കല്‍പേഷ് കിനരിവാല 25,000 ദിര്‍ഹം (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളുടെ പിതാവായ രാകേഷിന്റെ കുടുംബം അനുഭവിക്കുന്ന വേദനയെക്കുറിച്ചുള്ള ഒരു പത്രവാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് കിനരിവാലയുടെ ഈ മനുഷ്യത്വപരമായ ഇടപെടല്‍. ‘എനിക്ക് 12 വയസ്സുള്ളപ്പോഴാണ് എന്റെ [&Read More

India

‘വികസനം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെയാണ് ഇന്ത്യയിലെ ജനങ്ങള്‍വിശ്വസിക്കുന്നത്’ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രധാനമന്ത്രി

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ജനങ്ങളുടെ ഉയര്‍ന്ന പ്രതീക്ഷകള്‍ വീണ്ടും തെളിയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആറാമത് രാംനാഥ് ഗോയങ്കെ പ്രഭാഷണത്തില്‍ സംസാരിക്കുമ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്. നല്ല ഉദ്ദേശ്യത്തോടെയും വികസനത്തെ മുന്‍നിര്‍ത്തിയും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയാണ് ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരായാലും പ്രാദേശിക പാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളായാലും വികസനം തന്നെ പ്രാഥമിക ലക്ഷ്യമായിരിക്കണമെന്ന് മോദി വ്യക്തമാക്കി. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യകരമായ മത്സര മനോഭാവം [&Read More

India

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസ് അൽ ഫലാഹ് സര്‍വകലാശാലയില്‍ ഇ.ഡിയുടെ വന്‍ റെയ്ഡ്; സ്ഥാപകന്റെ

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അല്‍ഫലാഹ് സര്‍വകലാശാലാ ആസ്ഥാനത്തും ഡല്‍ഹിRead More

India

‘ബിഹാറിലെ ദരിദ്രരെ സേവിക്കാനാണ് ഞാന്‍ ശ്രമിച്ചത് , തോല്‍വിയുടെ 100% ഉത്തരവാദിത്തം എനിക്ക്’

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ മോശം പ്രകടനത്തിന്റെ നൂറു ശതമാനം ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് തലവന്‍ പ്രശാന്ത് കിഷോര്‍. ബിഹാറിലെ ജനങ്ങളെ സേവിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഞങ്ങള്‍ നടത്തിയ സത്യസന്ധമായ ശ്രമം പൂര്‍ണമായും പരാജയപ്പെട്ടു. ഇത് സമ്മതിക്കുന്നതില്‍ ഒരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ആദ്യ പ്രതികരണമാണിത്. പട്‌നയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ, ബിഹാറിലെ ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും, അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും കിഷോര്‍ വ്യക്തമാക്കി. ജനങ്ങളിലേക്ക് സന്ദേശം [&Read More

Sports

‘ഐപിഎല്ലില്‍ ക്രിക്കറ്റിനെക്കുറിച്ച് ഒരു അറിവുമില്ലാത്തവരുടെ ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്നു; സമ്മര്‍ദം കാരണം മാനസികമായി തളര്‍ന്നുപോയിരുന്നു’;

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) ക്യാപ്റ്റന്‍മാര്‍ നേരിടുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ കെ.എല്‍ രാഹുല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാരന്‍ അനുഭവിക്കുന്നതിനേക്കാള്‍ വലുതാണ് ഐപിഎല്ലിലെ സമ്മര്‍ദ്ദമെന്നാണ് തരത്തിന്റെ വെളിപ്പെടുത്തല്‍. ഹ്യൂമന്‍സ് ഓഫ് ബോംബെക്ക് വേണ്ടി ജതിന്‍ സപ്രുവുമായി സംസാരിക്കവേയാണ് രാഹുല്‍ തന്റെ അനുഭവം പങ്കുവെച്ചത്. ഐപിഎല്‍ സീസണ്‍ അവസാനിക്കുമ്പോള്‍ 10 മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചതിനേക്കാള്‍ താന്‍ മാനസികമായും ശാരീരികമായും തളര്‍ന്നുപോയതായി അദ്ദേഹം പറഞ്ഞു. ഫ്രാഞ്ചൈസി ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ടീമിന്റെ പ്രകടനത്തെയും [&Read More

Tech

എഡിറ്റിങ് ഇനി പുഷ്പം പോലെ എളുപ്പം!; കിടിലന്‍ എഐ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍

ന്യൂഡല്‍ഹി: ഉത്സവ സീസണിന് മുന്നോടിയായി എഐ സങ്കേതങ്ങള്‍ സംയോജിപ്പിച്ച് കിടിലന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ്. ജനപ്രിയ ജനറേറ്റീവ് എഐ മോഡലായ നാനോ ബനാനയുടെ (Read More

Main story

മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

വിശാഖപട്ടണം: മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയെ സുരക്ഷാ സേന വധിച്ചത്. സുരക്ഷാ സേനകള്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ 26 സായുധ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി സൈന്യം ആരോപിക്കുന്ന മാവോയിസ്റ്റ് നേതാവാണ്. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ട്രൈജങ്ഷന്‍ മേഖലയോട് ചേര്‍ന്നാണ് സൈനിക ഓപറേഷന്‍ നടന്നത്. ഇവിടെ ഏറ്റുമുട്ടലില്‍ ഹിദ്മ ഉള്‍പ്പെടെ ആറ് വിമതരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഓപറേഷന്‍ തുടരുകയാണെന്നും ഉന്നത സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. [&Read More

Main story

എസ്ഐആർ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

തദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ നടപടിക്രമങ്ങൾ നിർത്തിവയ്ക്ക്ണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയാണ് ഹർജി നൽകിയത് തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണ നടപടികളായ എസ്ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. എസ്ഐആര്‍ നടപടികളും തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകളും ഒരേസമയം മുന്നോട്ട് കൊണ്ടുപോവുകയാണെങ്കില്‍ സംസ്ഥാനത്തെ ഭരണസംവിധാനം പൂര്‍ണമായും സ്തംഭിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. [&Read More

Kerala

‘കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചില്ല’; പാലത്തായി പോക്സോ കേസിൽ കെ.കെ

കണ്ണൂർ : പാലത്തായി പോക്സോ കേസിൽ പ്രതിക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച വിധിന്യായത്തിൽ, മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ തലശ്ശേരി ജില്ലാ പോക്സോ കോടതിയുടെ വിമർശനം. ഇരയായ കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ മന്ത്രി എന്ന നിലയിൽ നടപടിയെടുക്കാതിരുന്നതിനാണ് കോടതിയുടെ വിമർശനം. ​കൗൺസലിങ്ങിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയ കൗൺസലർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ മാതാവ് അന്നത്തെ മന്ത്രിയായിരുന്ന കെ.കെ ശൈലജക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കോടതി [&Read More

Kerala

കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; അങ്കം കുറിക്കാൻ റിജിൽ മാക്കുറ്റിയും

കണ്ണൂർ: ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കണ്ണൂർ കോർപറേഷനിലെ 56 ഡിവിഷനുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസും മുസ്‍ലിം ലീഗും തമ്മിലുണ്ടായിരുന്ന സീറ്റ് തർക്കങ്ങൾ കെ. സുധാകരൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലോടെ പരിഹരിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള പ്രമുഖര് മത്സരരംഗത്തുണ്ട്. പുതിയ ധാരണ പ്രകാരം കോൺഗ്രസ് 38 സീറ്റുകളിലും മുസ്‍ലിം ലീഗ് 18 സീറ്റുകളിലും മത്സരിക്കും. കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട ലീഗും [&Read More