13/06/2026
[fontresizer_tawhidurrahmandear_widget]
World

അമേരിക്കയ്ക്ക് പ്രതിഭാ ദാരിദ്ര്യമുണ്ട്; പുറത്തുനിന്ന് ആളെ എത്തിക്കേണ്ട സ്ഥിതിയാണ് എച്ച് 1 ബി

​വാഷിങ്ടൺ: എച്ച്1ബി വിസാ പദ്ധതിയെക്കുറിച്ചുള്ള തൻ്റെ മുൻ നിലപാടിൽ അയവ് വരുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചില നിർണായക മേഖലകളിൽ അമേരിക്കയ്ക്ക് വിദേശ പ്രതിഭകളെ ആവശ്യമുണ്ടെന്നും, രാജ്യത്ത് ‘പ്രതിഭാ ദാരിദ്ര്യം’ നിലനിൽക്കുന്നുണ്ടെന്നും ട്രംപ് തുറന്നു സമ്മതിച്ചു. കുടിയേറ്റ വിഷയങ്ങളിൽ കർശന നിലപാട് സ്വീകരിച്ചിരുന്ന ട്രംപ് ആണ് ഇപ്പൊൾ നയം മാറ്റുന്നതെന്നത് ശ്രദ്ധേയമായ കാര്യമാണ്. ​​എച്ച്1ബി വിസകൾക്ക് മുൻഗണന നൽകുന്നതിനെക്കുറിച്ചുള്ള ഫോക്സ് ന്യൂസ് അവതാരകൻ ലോറ ഇംഗ്രാഹാമുമായുള്ള അഭിമുഖത്തിനിടെയാണ് ട്രംപിൻ്റെ പ്രതികരണം. യുഎസ്സിൽ ചില വിദഗ്ധ ശേഷികൾ [&Read More

India

ചെങ്കോട്ട സ്ഫോടനം: ‘ഒരു കുറ്റവാളിയെയും വെറുതെ വിടരുത്, പിന്തുടർന്ന് പിടികൂടണം; അന്വേഷണ ഏജൻസികൾക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന ചെങ്കോട്ട സ്ഫോടനക്കേസിലെ ഓരോ കുറ്റവാളിയെയും ‘വേട്ടയാടി പിടിക്കാൻ’ അന്വേഷണ ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർശന നിർദ്ദേശം നൽകി. സ്‌ഫോടനത്തിന് പിന്നിലുള്ള എല്ലാവർക്കെതിരെയും ശക്തമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ​സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗങ്ങൾ നടത്തിയതിന് ശേഷമാണ് അമിത് ഷാ എക്സ് പ്ലാറ്റ്‌ഫോമിലൂടെ തൻ്റെ പ്രതികരണം അറിയിച്ചത്. “സ്‌ഫോടനത്തിൽ ഉൾപ്പെട്ട എല്ലാവരും ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. ഓരോ കുറ്റവാളിയെയും വേട്ടയാടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ [&Read More

India

കോൺഗ്രസ് പരിശീലന ക്യാമ്പിൽ എത്താൻ വൈകി ; ‘പണിഷ്മെൻ്റ്’ ആയി 10 പുഷ്

ഇൻഡോർ: മധ്യപ്രദേശിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാർക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ ‘അച്ചടക്ക നടപടി’ നേരിട്ട് രാഹുൽ ഗാന്ധി! സമയനിഷ്ഠ പാലിക്കാത്തതിനെത്തുടർന്ന്, രാഹുൽ ഗാന്ധിക്ക് ‘ശിക്ഷയായി’ 10 പുഷ്അപ്പുകൾ എടുക്കേണ്ടിവന്നു. പങ്കെടുക്കുന്നവരിൽ അച്ചടക്കവും കൃത്യനിഷ്ഠയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ക്യാമ്പിൽ ഏർപ്പെടുത്തിയ നിയമപ്രകാരമാണ് രാഹുൽ ഗാന്ധിക്ക് ഈ ‘പണിഷ്മെൻ്റ്’ ലഭിച്ചത്. മധ്യപ്രദേശിലെ പച്മറിയിലാണ് സംഭവം. കഴിഞ്ഞ ദിവസത്തെ സെഷനിൽ പങ്കെടുക്കാൻ ഏകദേശം 20 മിനിറ്റ് വൈകിയാണ് രാഹുൽ എത്തിയത്. ക്യാമ്പ് മേധാവിയായ സച്ചിൻ റാവു തമാശരൂപേണ വൈകി വരുന്നവർക്ക് ശിക്ഷയുണ്ടാകുമെന്ന് [&Read More

India

‘അസംബന്ധം; കള്ളക്കഥകൾ മെനയുന്ന സ്ഥിരം അടവ്, പ്രതീക്ഷ തെറ്റിച്ചില്ല’ ഇസ്ലാമാബാദ് സ്ഫോടനത്തിൽ പാകിസ്താൻ്റെ

​ന്യൂഡൽഹി: ഇസ്ലാമാബാദിൽ നടന്ന ചാവേർ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളി. അടിസ്ഥാനരഹിതവും അസംബന്ധവുമായ ഈ ആരോപണങ്ങൾ പ്രതീക്ഷിച്ചതാണെന്നുംപാകിസ്താൻ്റെ സ്ഥിരം അടവാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. അന്താരാഷ്ട്ര സമൂഹം പാകിസ്ഥാന്റെ വഴിതിരിച്ചുവിടൽ ശ്രമങ്ങളിൽ വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.​ഇസ്ലാമാബാദിലെ കോടതി വളപ്പിന് പുറത്ത് നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആരോപണവുമായി രംഗത്തെത്തിയത്. ‘ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്ക്’ [&Read More

Tech

‘ഐഫോൺ പോക്കറ്റ്’ ; ആപ്പിളിന്റെ പുതിയ ഫാഷൻ ട്രെൻഡ്!

​കാലിഫോർണിയ: സാങ്കേതികവിദ്യയുടെ ലോകത്ത് മാത്രമല്ല, ഫാഷൻ രംഗത്തും തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ഇത്തവണ ഒരു പുതിയ സാങ്കേതിക ഉൽപ്പന്നം കൊണ്ടല്ല, മറിച്ച് പ്രമുഖ ജാപ്പനീസ് ഫാഷൻ ഹൗസായ ഇസെ മിയാകെയുമായി (Read More

India

ബിഹാർ പോളിങ് അവസാനിച്ചതിന് പിന്നാലെ കോൺഗ്രസ് വിട്ട് മുതിർന്ന നേതാവ് ഷക്കീൽ അഹ്മദ്

പട്ന: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. പാർട്ടിയിലെ ചില ഉന്നതരുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.​സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയാക്കി മണിക്കൂറുകൾക്കകമാണ് രാജി സമർപ്പിച്ചത്. താൻ ഈ തീരുമാനം അതിയായ വേദനയോടെയാണ് എടുക്കുന്നതെന്നും, താൻ കാരണം പാർട്ടിക്ക് ഒരു വോട്ട് പോലും നഷ്ടപ്പെടരുത് എന്ന നിർബന്ധമുള്ളതിനാലാണ് പോളിങ് അവസാനിക്കുന്നതുവരെ കാത്തിരുന്നതെന്നും അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കയച്ച കത്തിൽ വ്യക്തമാക്കി. [&Read More

Kerala

അബു അരീക്കോടിന്റെ മരണത്തിൽ ദുരൂഹത ശബ്ദം ; സോഷ്യൽ മീഡിയയിൽ പരസ്പരം പോരുമായി

അരീക്കോട്: ഇടതു സൈബര്‍ ഇടത്തിലെ സജീവസാന്നിധ്യമായിരുന്ന അബു അരീക്കോടിന്റെ മരണത്തില്‍ ദുരൂഹത ശക്തമാകുന്നു. ലോണ്‍ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്കു നയിച്ചതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍, ചാരിറ്റി പ്രവര്‍ത്തനത്തിന്‍രെ മറവിലുള്ള തട്ടിപ്പുമായി ബന്ധപ്പെടുത്തിയും ഗുരുതര ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇടത് സൈബര്‍ ലോകത്ത് സജീവമായി ഇടപെടുന്ന രണ്ട് ചാരിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പ്രധാനമായും ആരോപണമുയരുന്നത്. മിറര്‍ കേരള എന്ന ഫേസ്ബുക്ക് പേജ് അഡ്മിന്‍ സലീല്‍ ബിന്‍ കാസിം, കാസര്‍കോട് സ്വദേശി ഹൈദര്‍ മധൂര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായാണ് മറ്റൊരു ചാരിറ്റി പ്രവര്‍ത്തകനായ [&Read More

India

‘അമിത് ഷാ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രി’, ‘മോദിയുടെ രഹസ്യങ്ങൾ അറിയുന്നത് കൊണ്ട്

ചെങ്കോട്ട, സ്ഫോടനത്തിൽ കടന്നാക്രമിച്ച് പ്രിയങ്ക് ഖാർഗെ ബെംഗളൂരു: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ വീഴ്ച സമ്മതിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. രാജ്യത്തിന്റെ ചരിത്രത്തില്‍ ആഭ്യന്തര മന്ത്രി പദവി വഹിച്ചതില്‍ ഏറ്റവും കഴിവുകെട്ട വ്യക്തിയാണ് അമിത് ഷായെന്നും സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഖാര്‍ഗെ തുറന്നടിച്ചു. ഇനിയും എത്ര പേര്‍ മരിച്ചാലാണ് അമിത് ഷാ പദവിയില്‍നിന്നു രാജിവയ്ക്കുയെന്നും അദ്ദേഹം ചോദിച്ചു. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 12 [&Read More

Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയാണ് ഇദ്ദേഹം. സ്വര്‍ണം പൂശിയ ക്ഷേത്രത്തിലെ കട്ടിളപ്പാളികള്‍ സംബന്ധിച്ച രേഖകളില്‍ തിരിമറി നടത്തിയെന്നതാണ് വാസുവിനെതിരായ പ്രധാന ആരോപണം. 2019 മാര്‍ച്ച് 18Read More