ബ്യൂണസ് ഐറിസ്: കേരളത്തിലെ മെസി ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന വാര്‍ത്ത. അര്‍ജന്റീന ടീം അടുത്ത മാസം കേരളത്തില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീന മാധ്യമമായ ലാ നാസിയോണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. അര്‍ജന്റീനയുടെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. അടുത്ത ഫിഫ വിന്‍ഡോയില്‍ (നവംബര്‍ 1018) നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ സൗഹൃദമത്സരക്രമങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്. അംഗോളയ്ക്ക് പുറമെ കേരളത്തില്‍ നടക്കേണ്ട മത്സരം മൊറോക്കോ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെ നടത്താനാണ് നീക്കം നടക്കുന്നത്. താരങ്ങളുടെ ജോലി ഭാരവും ദീര്‍ഘമായ [&Read More
ബൊഗോട്ട: വീണ്ടും ഗസ്സയെ ചേര്‍ത്തുപിടിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. മയക്കുമരുന്ന് സംഘങ്ങളില്‍നി്ന്നു പിടിച്ചെടുത്ത സ്വര്‍ണം ഗസ്സയിലെ പുനര്‍നിര്‍മാണത്തിനും പരിക്കേറ്റ ഫലസ്തീന്‍ കുട്ടികളുടെ ചികിത്സയ്ക്കുമായി ഉപയോഗിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. എക്‌സ് ഹാന്‍ഡിലിലൂടെയാണ് പെട്രോ ഇക്കാര്യം അറിയിച്ചത്. ‘മയക്കുമരുന്ന് ശൃംഖലകളില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം ഗസ്സയില്‍ പരിക്കേറ്റ കുട്ടികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ ഞാന്‍ നാഷണല്‍ ഏജന്‍സി ഫോര്‍ അസറ്റ് മാനേജ്‌മെന്റിനോട് ഉത്തരവിട്ടിട്ടുണ്ട്’Read More
‘മനുഷ്യരെ നാടുകടത്താനുള്ള സ്ഥലമല്ല ബുര്‍ക്കിന ഫാസോ’; ട്രംപിന്റെ ആവശ്യം തള്ളി ഇബ്രാഹിം ട്രൗറെ
വാഗദുഗു: അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന മനുഷ്യരെ സ്വീകരിക്കില്ലെന്നു വ്യക്തമാക്കി പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോ. രാജ്യത്തെ സൈനിക ഭരണകൂടമാണ് നയം പ്രഖ്യാപിച്ചത്. പൗരന്മാരുടെ പുനരധിവാസത്തിനായി ശരിയായ നടപടിക്രമങ്ങളും സുരക്ഷാ സംവിധാനങ്ങളും യുഎസ് ഭരണകൂടം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബുര്‍ക്കിനാ ഫാസോയുടെ ഈ കടുത്ത തീരുമാനം. മനുഷ്യരെ നാടുകടത്താനുള്ള സ്ഥലമല്ല ബുര്‍ക്കിന ഫാസോ എന്ന് ഭരണാധികാരി ഇബ്രാഹിം ട്രൗറെ വ്യക്തമാക്കി. നീചവും അനുചിതവുമാണ് യുഎസ് ആവശ്യം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആളുകളെ പുറന്തള്ളാനുള്ള അവസരമായി ബുര്‍ക്കിന ഫാസോയുടെ ആതിഥ്യമര്യാദയെ ഒരു രാജ്യവും [&Read More
‘അന്ന് രാജ്യദ്രോഹക്കുറ്റം; ഇന്ന് താലിബാന്‍ നേതാക്കള്‍ക്ക് യുപി പൊലീസ് സുരക്ഷ’; വിമര്‍ശിച്ച് സംഭല്‍
ലഖ്നോ: അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് ചോദ്യംചെയ്ത് സംഭല്‍ എംപി സിയാവുറഹ്മാന്‍ ബര്‍ഖ്. ഇപ്പോൾ താലിബാൻ നേതാവിന് ചുവപ്പുപരവതാനി വിരിക്കുന്ന യുപി പൊലീസ് മുമ്പ് സംഭല്‍ മുൻ എംപിയായിരുന്ന ഡോ. ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖിനെതിരെ കേസെടുത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം. ‘ഇപ്പോള്‍ അതേ താലിബാന്‍ മന്ത്രി ആഗ്രയിലെ താജ്മഹലും ദയൂബന്ദും സന്ദര്‍ശിക്കും. യുപി പൊലീസ് പൂര്‍ണസുരക്ഷ നല്‍കും. എന്തുകൊണ്ട് ഈ ഇരട്ടത്താപ്പ്?’Read More
ലഖ്നോ: സമാജ്വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇതെന്ന് എസ്.പി ആരോപിച്ചു. 80 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പേജാണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ അപ്രത്യക്ഷമായത്. സർക്കാരിൻ്റെ പോരായ്മകൾ ജനങ്ങളുമായി പങ്കുവെക്കാനും പിന്തുണക്കാരുമായി സംവദിക്കാനുമുള്ള യാദവിൻ്റെ പ്രധാന വേദിയായിരുന്നു ഈ അക്കൗണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് ഈ നടപടിക്ക് പിന്നിലെന്നും എസ്.പി. നേതൃത്വം കുറ്റപ്പെടുത്തി.Read More
ബിഹാറില്‍ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി; ജെഡിയു മുന്‍ എംപിയും മുന്‍ എംഎല്‍എയും ആര്‍ജെഡിയില്‍
പട്ന: ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി പരത്തി ജെഡിയു നേതാക്കളുടെ കൂട്ടരാജി. മുന്‍ എംപിയും മുന്‍ എംഎല്‍എയും അടക്കം അഞ്ച് പ്രമുഖ നേതാക്കളാണ് രാഷ്ട്രീയ ജനതാദളില്‍(ആര്‍ജെഡി) ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെയാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍നിന്നു നേതാക്കളുടെ കൂടുമാറ്റമെന്നത് ഭരണകക്ഷിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജെഡിയു മുന്‍ എംപി സന്തോഷ് കുശ്‌വാഹ, മുന്‍ എംഎല്‍എ രാഹുല്‍ ശര്‍മ, ജെഡിയു ബങ്ക എംപി ഗിരിധരി പ്രസാദ് യാദവിന്റെ മകന്‍ ചാണക്യ പ്രസാദ് തുടങ്ങിയവരാണ് ആര്‍ജെഡിയില്‍ ചേര്‍ന്നത്. ഇവര്‍ക്കു [&Read More
‘ഇന്ത്യയില്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നത് വന്‍തോതിലുള്ള നുഴഞ്ഞുകയറ്റം കാരണം’; വിദ്വേഷ പരാമര്‍ശവുമായി അമിത്
ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ജനസംഖ്യയിലുണ്ടായിട്ടുള്ള വര്‍ധനയ്ക്കു കാരണം വലിയ തോതിലുള്ള നുഴഞ്ഞുകയറ്റമാണെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയല്‍രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഈ ജനസംഖ്യാമാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നും, ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമിത് ഷാ ആരോപിച്ചു. ഡല്‍ഹിയില്‍ ‘ദൈനിക് ജാഗരണ്‍’ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ”പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഹിന്ദു ജനസംഖ്യ കുറയുന്നത് മതപരിവര്‍ത്തനം കാരണമല്ല. അവരില്‍ പലരും ഇന്ത്യയില്‍ അഭയം തേടിയതുകൊണ്ടാണ്. മറുവശത്ത്, [&Read More
ദുബൈ: പുസ്തകപ്രേമികളെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. നവംബര്‍ അഞ്ചു മുതല്‍ 16 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് മേള നടക്കുക. പുസ്തകമേളയുടെ 44Read More
ഓസ്ലൊ: ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ 2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയെ ആണു പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും സ്വേച്ഛാധിപത്യത്തില്‍നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനുമായി നടത്തിയ പോരാട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്നാണ് നൊബേല്‍ കമ്മിറ്റി അറിയിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാധാന നൊബേലിന് നിരന്തരം അവകാശവാദം ഉന്നയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെയും ഇതേ വാദം അദ്ദേഹം ആവര്‍ത്തിച്ചു. എട്ട് യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിച്ചയാളാണ് താനെന്നാണ് [&Read More
ബെംഗളൂരു: ബിഗ്ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടി കർണാടക സർക്കാർ. മലിനീകരണ നിയന്ത്രണ ബോർഡ് ആണ് ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്‌മെന്റ് പാർക്കിൽ സജ്ജമാക്കിയ സ്റ്റുഡിയോ പൂട്ടി സീൽ ചെയ്തത്. ബിഗ് ബോസിൻ്റെ കന്നഡ പതിപ്പിൻ്റെ ചിത്രീകരണം ആണ് ഇവിടെ നടക്കുന്നത്. ഹരിതമേഖലയിൽ പ്രവർത്തിക്കുന്ന പാർക്ക് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേകാനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പരിസ്ഥിതിമാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. മാലിന്യനിർമാർജനം അടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വ്യക്തമായെന്നും ബോർഡ് അധികൃതർ [&Read More