17/06/2026
[fontresizer_tawhidurrahmandear_widget]
Tech

ഷാർജയിലും ബൈക്കുകൾക്ക് സ്പീഡ് ലൈനുകളിൽ വിലക്ക്; നവംബർ 1 മുതൽ പ്രാബല്യത്തില്‍

ഷാർജ: ദുബായ്ക്ക് പിന്നാലെ ഷാർജയിലും മോട്ടോർസൈക്കിളുകൾക്ക് (ബൈക്കുകൾ) അതിവേഗ പാതകളിൽ (സ്പീഡ് ലൈനുകൾ) വിലക്ക് ഏർപ്പെടുത്തി. നവംബർ 1 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഷാർജ പോലീസ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (Read More

Gulf

സൗദി ടൂറിസം നിയമലംഘനങ്ങൾക്ക് 25,000 റിയാൽ വരെ പിഴ

റിയാദ്: സൗദിയിലെ ടൂറിസ്റ്റ് മാർഗനിർദ്ദേശ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് 25,000 സൗദി റിയാൽ വരെ പിഴ ചുമത്തും. ടൂർ ഗൈഡിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴ ഷെഡ്യൂളിലെ ഭേദഗതികൾക്ക് ടൂറിസം മന്ത്രാലയം അംഗീകാരം നൽകി. പിഴ ഈടാക്കുന്നത് ടൂർ ഗൈഡിംഗുമായി ബന്ധപ്പെട്ട ഗുരുതരമായ ലംഘനങ്ങൾക്കാണ്. പുതിയ ഭേദഗതി അനുസരിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ലംഘനങ്ങൾ ഇവയാണ്: ഈ ലംഘനങ്ങളെല്ലാം ഗുരുതരമായ നിയമലംഘനങ്ങളായി കണക്കാക്കപ്പെടും.Read More

Main story

‘കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി കാത്തിരിക്കുന്നു’; പരിഹസിച്ച് സാറാ ജോസഫ്

തൃശൂര്‍: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ(എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എഴുത്തുകാരിയുടെ വിമര്‍ശനം. ‘കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി’ എന്നായിരുന്നു കുറിപ്പ്. മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ഡല്‍ഹിയിലെത്തി പദ്ധതിയില്‍ ഒപ്പുവച്ചത്. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു നടപടി. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് ഇന്നലെ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സിപിഐയെ [&Read More

India

ബിഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ മുസ്‌ലിം-ദലിത് വിഭാഗങ്ങളില്‍നിന്നും ഉപമുഖ്യമന്ത്രിമാര്‍-പപ്പു യാദവ്

പാട്‌ന: ബിഹാറില്‍ ‘ഇന്‍ഡ്യ’ സഖ്യം അധികാരത്തില്‍ വന്നാല്‍ ദലിത്, മുസ്‌ലിം സമുദായങ്ങളില്‍നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുമെന്ന് സ്വതന്ത്ര എംപിയായ പപ്പു യാദവ് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ബിഹാറില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി തീര്‍ച്ചയായും ദലിത്, മുസ്‌ലിം സമുദായങ്ങളില്‍നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കും. എല്ലാ സമൂഹത്തിനും ഉചിതമായ പ്രാതിനിധ്യം നല്‍കണമെന്നത് അദ്ദേഹത്തിന്റെ നിലപാടാണ്’Read More

India

അലന്ദ് വോട്ട് തട്ടിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദാംശങ്ങള്‍ തേടി കര്‍ണാടക എസ്‌ഐടി

ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ട് തട്ടിപ്പ് സംബന്ധിച്ച അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സാങ്കേതിക വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. 2023ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 6,018 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങളുടെ പോര്‍ട്ടുകള്‍, ഐപി അഡ്രസ്സുകള്‍, ഒടിപി വിവരങ്ങള്‍ എന്നിവയാണ് എസ്‌ഐടി ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് സംഘം. അലന്ദിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് എസ്‌ഐടിയുടെ പ്രാഥമിക കണ്ടെത്തലുകള്‍. കലബുറഗി [&Read More

Main story

‘ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ഗസ്സ പുനര്‍നിര്‍മിക്കും’; ദൗത്യം തുര്‍ക്കി ഏറ്റെടുത്തെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ഗള്‍ഫ് രാജ്യങ്ങളുമായി കൈക്കോര്‍ത്ത് ഗസ്സ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് തുര്‍ക്കി. ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന് തുര്‍ക്കി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. സംഘര്‍ഷം അവസാനിക്കുന്നതോടെ ഗസ്സയെ വീണ്ടും കെട്ടിപ്പടുക്കുന്നതിനും പ്രദേശത്ത് ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിനും ആവശ്യമായ സുപ്രധാനമായ നടപടികള്‍ക്കായി തുര്‍ക്കി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സഹകരണത്തിലൂടെ ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാനും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. ഈ ഐക്യത്തിലൂടെ മേഖലയിലെ [&Read More

Magazine

ചാണകവും ഇനി മാരുതിക്ക് ഇന്ധനമാകും; ബയോ ഗ്യാസ് എന്‍ജിനില്‍ വരുന്നു, വിക്ടോറിസ്

മാരുതി സുസുക്കി അടുത്തിടെ വിപണിയിലെത്തിച്ച സാങ്കേതികമായി ഏറെ മുന്നിലുള്ള എസ്‌യുവിയാണ് വിക്ടോറിസ്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി എന്നീ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്ക് പുറമെ, ഇനി കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) വേരിയന്റും അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നു. വിക്ടോറിസിന്റെ ഈ പുതിയ സിബിജി മോഡല്‍ 2025ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പ്രോട്ടോടൈപ്പ് ആയി പ്രദര്‍ശിപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഈ മോഡലിന്റെ ലോഞ്ച് തീയതി സംബന്ധിച്ച് നിലവില്‍ സ്ഥിരീകരണമൊന്നുമില്ല. നിലവിലുള്ള സിഎന്‍ജി പതിപ്പിലെ 1.5 ലിറ്റര്‍ കെ15 നാച്ചുറലി [&Read More

World

‘ഫലസ്തീന്‍ രാഷ്ട്രമാണ് നിങ്ങളുടെ ആവശ്യമെങ്കില്‍, പോയി മരുഭൂമിയില്‍ ഒട്ടകത്തെ മേച്ചുനടന്നോളൂ’; സൗദിക്കെതിരെ അധിക്ഷേപവുമായി

തെല്‍ അവീവ്: സൗദി അറേബ്യയ്‌ക്കെതിരെ അധിക്ഷേപവുമായി ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. ഇസ്രയേലുമായി ബന്ധം സാധാരണവല്‍ക്കരിക്കുന്നതിന് പകരമായി ഫലസ്തീന്‍ രാജ്യം വേണമെന്നാണ് ആവശ്യമെങ്കില്‍, ‘പോയി മരുഭൂമിയില്‍ ഒട്ടകത്തെ മേച്ചുനടന്നോളൂ’ എന്നാണ് പറയാനുള്ളതെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം. ജറുസലേമില്‍ നടന്ന ഒരു സമ്മേളനത്തിലാണ് സ്‌മോട്രിച്ച് വിവാദ പരാമര്‍ശം നടത്തിയത്. ‘ഇസ്രയേലുമായി ബന്ധം സാധാരണവല്‍ക്കരിക്കാന്‍ സൗദി അറേബ്യ ആവശ്യപ്പെടുന്നത് ഫലസ്തീന്‍ രാഷ്ട്രമാണെങ്കില്‍, കൂട്ടുകാരേ, ഒന്നും പറയാനില്ല. സൗദി മരുഭൂമിയിലെ മണലില്‍ ഒട്ടകങ്ങളെയും മേച്ചുനടന്നോളൂ’Read More