23/07/2026
[fontresizer_tawhidurrahmandear_widget]
Main story

വൈറ്റ് ഹൗസ് കൂടിക്കാഴ്ച്‌ചയിൽ രൂക്ഷമായ് വാഗ്വാദം; ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ആകില്ലെന്ന് ട്രംപിനോട്

റിയാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ച സംഘര്‍ഷഭരിതമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലുമായി സൗദി അറേബ്യ ബന്ധം സാധാരണ നിലയിലാക്കുന്ന വിഷയത്തില്‍ (നോര്‍മലൈസേഷന്‍) എം.ബി.എസ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചതെന്ന് ‘ആക്‌സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ‘എബ്രഹാം ഉടമ്പടി’യില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിച്ച ട്രംപിനോട്, നിലവിലെ വ്യവസ്ഥകള്‍ സൗദി കിരീടാവകാശി തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഫലസ്തീന്‍ വിഷയത്തില്‍ വ്യക്തമായ ഇളവുകളോ ഉറപ്പുകളോ ഇല്ലാതെ ഉടമ്പടിയില്‍ ചേരാന്‍ [&Read More

Automobile

ജ്യൂസ് കടകള്‍ക്ക് പുതിയ കര്‍ശന നിയന്ത്രണങ്ങള്‍; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സൗദിയുടെ പുതിയ നിര്‍ദേശം

റിയാദ്: ജ്യൂസ് കടകളുടെയും കിയോസ്‌കുകളുടെയും പ്രവര്‍ത്തനത്തിന് പുതിയ കര്‍ശന നിയന്ത്രണം പുറത്തിറക്കി സൗദി മുനിസിപ്പാലിറ്റിയും ഭവന മന്ത്രാലയവും. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും തയ്യാറാക്കല്‍, സംഭരണം, വിളമ്പല്‍ മേഖലകളില്‍ ശുചിത്വനിലവാരം ഉയര്‍ത്തുകയും ചെയ്യുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. അംഗീകൃത വാണിജ്യ മേഖലകളിലോ നിലവിലുള്ള വ്യാപാര കേന്ദ്രങ്ങളിലോ മാത്രമേ ജ്യൂസ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. പ്രവേശന കവാടങ്ങള്‍ക്കും തിരക്കേറിയ സ്ഥലങ്ങള്‍ക്കും ആറു മീറ്ററില്‍ താഴെ ദൂരത്ത് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചു. മാളുകളുടെ പാര്‍ക്കിംഗ് മേഖലകളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ അനുമതി നിര്‍ബന്ധമാണ്. [&Read More

World

ട്രെയിന്‍ ട്രാക്കില്‍ 60 കി.മീറ്റര്‍ വേഗതയില്‍ ഓടും ബസ്! ലോകത്തെ ആദ്യ ഡ്യുവല്‍

ടോക്യോ: ലോകത്ത് ആദ്യമായി, ബസ് പോലെ സാധാരണ റോഡുകളിലൂടെയും ട്രെയിന്‍ പോലെ റെയില്‍വേ ട്രാക്കുകളിലൂടെയും ഓടാന്‍ കഴിയുന്ന ഡ്യുവല്‍ മോഡ് വെഹിക്കിള്‍ (ഡിഎംവി) പുറത്തിറക്കി ജപ്പാന്‍. സാങ്കേതിക വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്ന ഈ വാഹനം ഗതാഗത രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കമിടും. സ്വകാര്യ പൊതു റെയില്‍വേ കമ്പനിയായ ആസ കോസ്റ്റ് റെയില്‍വേയാണ് ഈ അത്ഭുത വാഹനം കൈകാര്യം ചെയ്യുന്നത്. ഡിഎംവിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ അതിവേഗത്തിലുള്ള രൂപമാറ്റമാണ്. ബസ് മോഡില്‍ നിന്ന് ട്രെയിന്‍ മോഡിലേക്ക് മാറാന്‍ [&Read More

Business

മുംബൈ തെരുവില്‍ ബാഗുകള്‍ വിറ്റുനടന്ന അച്ഛനും മകനും; ഇന്ന് 250 കോടി ആസ്തിയുള്ള

മുംബൈ: ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നുപോയ ഒരു അച്ഛനും മകനും, അവിടുന്ന് പാഠം പഠിച്ച് ഇന്ത്യയിലെ പ്രമുഖ ബാഗ് നിര്‍മ്മാണ കമ്പനികളിലൊന്നിന്റെ അമരക്കാരായ അവിശ്വസനീയമായ വിജയഗാഥയാണിത്. ‘ഹൈ സ്പിരിറ്റ് കൊമേഴ്സ്യല്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന 250 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയുടെ സ്ഥാപകരായ തുഷാര്‍ ജെയിന്‍, അദ്ദേഹത്തിന്റെ പിതാവ് മൂല്‍ചന്ദ് ജെയിന്‍ എന്നിവരുടെ അസാധാരണമായ പോരാട്ടവീര്യത്തിന്റെ കഥ കൂടിയാണത്. ജാര്‍ഖണ്ഡില്‍ ബിസിനസുകാരനായിരുന്ന മൂല്‍ചന്ദിന്റെയും മകന്‍ തുഷാറിന്റെയും സാമ്പത്തിക അടിത്തറ തകര്‍ത്തത് 1992Read More

Gulf

5 ലക്ഷം ദിർഹം വരെ പിഴയും തടവും!; യുഎഇ പ്രവാസികള്‍ സോഷ്യല്‍ മീഡിയ

അബുദാബി: അനുമതിയില്ലാതെ മരിച്ചവരുടെ ചിത്രങ്ങളോ, അപകട സ്ഥലങ്ങളിലെ ദൃശ്യങ്ങളോ, ശവസംസ്‌കാര ചടങ്ങുകളുടെ വീഡിയോകളോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്ക് യുഎഇയിൽ കടുത്ത ശിക്ഷ ഉറപ്പാക്കും. അന്തരിച്ച വ്യക്തികളുടെ അന്തസ്സും സ്വകാര്യതയും ലംഘിച്ച് ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. കുടുംബങ്ങൾക്ക് കടുത്ത മാനസികാഘാതം നൽകുന്ന സാഹചര്യത്തിലാണ് നിയമനടപടികൾ ശക്തമാക്കുന്നത്. യുഎഇയുടെ സൈബർ കുറ്റകൃത്യ നിയമപ്രകാരമാണ് നിയമലംഘകർക്ക് കനത്ത ശിക്ഷ ലഭിക്കുക. ലംഘിക്കുന്നവര്‍ക്ക് 1,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം. [&Read More

Kerala

‘മുസ്‌ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തതു കൊണ്ടാണ് മുസ്‌ലിം മന്ത്രി ഇല്ലാത്തത്’; രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്: കേന്ദ്ര മന്ത്രിസഭയില്‍ മുസ്‌ലിം പ്രാതിനിധ്യം ഇല്ലാത്തതിന് കാരണം ബിജെപിക്ക് മുസ്‌ലിംകള്‍ വോട്ട് ചെയ്യാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വോട്ട് ചെയ്യാതെ എങ്ങനെ മുസ്‌ലിം എം.പി ഉണ്ടാകുമെന്നും, എം.പി ഇല്ലെങ്കില്‍ മന്ത്രിയാകില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുസ്‌ലിംകള്‍ ബിജെപിക്ക് വോട്ട് നല്‍കുന്നില്ല. പിന്നെ എന്തിനാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത്? കോണ്‍ഗ്രസിന് വോട്ട് നല്‍കിയതുകൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണം കിട്ടുമോ?’ രാജീവ് ചന്ദ്രശേഖര്‍ [&Read More

India

എസ്ബിഐ ശാഖയിലേക്കു കയറാന്‍ ഏണി; കൈപിടിച്ചു കയറ്റാന്‍ ജീവനക്കാര്‍, ഒഡീഷയിലെ ‘ഹൈ ടെക്’

ഭുവനേശ്വർ: ഒഡീഷയില്‍ എസ്ബിഐ ശാഖയിലേക്ക് പ്രവേശിക്കാൻ ഉപഭോക്താക്കളും ജീവനക്കാരും ഗോവണി കയറുന്ന ദൃശ്യങ്ങള്‍ ദേശീയതലത്തിൽ വൈറലായിരിക്കുകയാണ്. ഭദ്രക് ജില്ലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണു സംഭവം. ബാങ്കിന്റെ പ്രവേശന കവാടം പൊളിച്ചുമാറ്റിയതിനെ തുടർന്ന്, ആളുകൾ ട്രാക്ടറിൽ സ്ഥാപിച്ച ഗോവണി ഉപയോഗിച്ചാണ് കെട്ടിടത്തിലേക്ക് കയറുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ജില്ലാ ഭരണകൂടം നടത്തിയ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിലാണ് എസ്ബിഐയ്ക്ക് ഇത്തരമൊരു പണികിട്ടിയത്. ചരംപ മാർക്കറ്റ് മുതൽ ഭദ്രക് റെയിൽവേ സ്റ്റേഷൻ വരെയുള്ള അനധികൃത നിർമ്മാണങ്ങൾ [&Read More

India

ബിജെപിക്ക് എന്നെ രാഷ്ട്രീയമായി തോല്‍പിക്കാന്‍ കഴിയില്ല; അതുകൊണ്ട് എസ്‌ഐആര്‍ ആയുധമാക്കുന്നു-മമത ബാനര്‍ജി

കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ്‌ഐആര്‍) പ്രക്രിയയെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആക്രമണം കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത നഷ്ടപ്പെടുത്തി ‘ബിജെപി കമ്മീഷന്‍’ ആയി മാറിയെന്ന് മമത ആരോപിച്ചു. എന്നെ ബിജെപിക്ക് രാഷ്ട്രീയമായി തോല്‍പിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് എസ്‌ഐആര്‍ ആയുധമാക്കുന്നതെന്നും മമത ആരോപിച്ചു. 2026Read More

Lifestyle

അന്നനാള കാന്‍സര്‍: നിശബ്ദമായി വളരുന്ന രോഗം; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അന്നനാളം കാന്‍സര്‍ പലപ്പോഴും ഗുരുതരമായ ഘട്ടത്തില്‍ എത്തുമ്പോള്‍ മാത്രമാണ് ലക്ഷണങ്ങള്‍ പ്രകടമാക്കുന്നത്. അതിനാല്‍, പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുന്നത് രോഗനിര്‍ണയത്തിനും ഫലപ്രദമായ ചികിത്സയ്ക്കും നിര്‍ണായകമാണ്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, അന്നനാള കാന്‍സറിന്റെ പ്രധാനപ്പെട്ട നാല് മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ഇവയാണ്: ഈ ലക്ഷണങ്ങള്‍ മറ്റ് ദോഷകരമല്ലാത്ത അവസ്ഥകള്‍ മൂലമാകാം. എന്നിരുന്നാലും, മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍, പ്രത്യേകിച്ച് അവ മാറാതെ നില്‍ക്കുകയോ വഷളാവുകയോ ചെയ്യുകയാണെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. നേരത്തെയുള്ള [&Read More

Main story

‘ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ടുള്ള പാക് ആക്രമണശ്രമം സിഐഎസ്എഫ് ജവാന്മാര്‍ തകര്‍ത്തു’: നാട്ടുകാരടക്കം

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിനു പിന്നാലെ ജമ്മു കശ്മീരിലെ ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണത്തിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍, വലിയ ദുരന്തം സൃഷ്ടിക്കാനിടയുള്ള ആക്രമണ ശ്രമം സിഐഎസ്എഫ് ജവാന്മാരുടെ അതിവേഗത്തിലുള്ളതും ധീരവുമായ ഇടപെടലിലൂടെ പൂര്‍ണമായും പരാജയപ്പെടുത്തിയതായാണു പുതിയ വെളിപ്പെടുത്തല്‍. രക്ഷാപ്രവര്‍ത്തനത്തിലൂടെ 250Read More