22/07/2026
[fontresizer_tawhidurrahmandear_widget]
India

2026 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ് ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി’; തനിച്ചു മത്സരിക്കാന്‍ ടിവികെ

ചെന്നൈ: സ്ഥാപകനും നടനുമായ വിജയിയെ 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി’ അവതരിപ്പിച്ച് തമിഴക വെട്രി കഴകം(ടിവികെ). തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, സഖ്യങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം വിജയ്ക്ക് മാത്രമായിരിക്കുമെന്നും, പാര്‍ട്ടി സ്വന്തം മുന്നണിക്ക് നേതൃത്വം നല്‍കുമെന്നും മമല്ലാപുരത്ത് ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പ്രഖ്യാപിച്ചു. കരൂരില്‍ സെപ്റ്റംബര്‍ 27Read More

Kerala

‘നിരന്തരം ജാമ്യവ്യവസ്ഥ ലംഘിക്കുന്നു’ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കടുപ്പിച്ച് കോടതി; നേരിട്ട് ഹാജരാകാന്‍ കര്‍ശന

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ‘മറുനാടന്‍ മലയാളി’ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയോട് കടുപ്പിച്ച് കോടതി. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. തന്റെ വീഡിയോകളിലൂടെ സ്ത്രീകളെ അങ്ങേയറ്റം മോശമായ ഭാഷയില്‍ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കര്‍ശന നിര്‍ദേശം. ഷാജന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയയുടെ [&Read More

Tech

ഇന്ത്യക്കാര്‍ക്ക് ഓപണ്‍എഐയുടെ സമ്മാനം; 5,000 രൂപയുടെ ‘ചാറ്റ്ജിപിടി ഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം!

ന്യൂഡൽഹി: ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായരായ ഓപണ്‍എഐ. ചാറ്റ്ജിപിടി ഗോ സബ്സ്ക്രിപ്ഷൻ പ്ലാൻ ഇന്ത്യൻ ഉപയോക്താക്കൾക്ക് 12 മാസത്തേക്ക് പൂർണമായും സൗജന്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇന്നലെ മുതൽ ഈ പ്രമോഷൻ കാല ഓഫര്‍ പ്രാബല്യത്തിൽ വന്നു. ഇന്ത്യയിലെ എഐ പ്രേമികൾക്കും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പ്രീമിയം എഐ ടൂളുകൾ ഉപയോഗിക്കാനുള്ള വലിയ അവസരമാണിത് തുറക്കുന്നത്. ആർക്കൊക്കെ ആനുകൂല്യം? പുതിയതായി ചാറ്റ്ജിപിടിയിൽ സൈൻ അപ്പ് ചെയ്യുന്നവർ, നിലവിലെ സൗജന്യ പ്ലാൻ ഉപയോക്താക്കൾ, നിലവിലെ ഗോ [&Read More

Kerala

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; അമ്മൂമ്മ ആശുപത്രിയില്‍

കൊച്ചി: അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്റണിRead More

India

‘ഞങ്ങളും പല തെരഞ്ഞെടുപ്പിലും തോറ്റിട്ടുണ്ട്; എന്നാല്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടില്ല’-രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ‘വോട്ട് മോഷണം’ (വോട്ട് ചോരി) ആരോപണങ്ങള്‍ക്കെതിരെ കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഞങ്ങളും പല തെരഞ്ഞെടുപ്പിലും തോറ്റിട്ടുണ്ട്; എന്നാല്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടില്ലെന്ന് റിജിജു പരിഹസിച്ചു. രാഹുല്‍ ഗാന്ധി ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്ന ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മറ്റ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പോലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും റിജിജു ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ [&Read More

Sports

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വിക്ടറി പരേഡില്ല; ചാംപ്യന്‍ സംഘത്തെ ഇന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച വനിതാ ക്രിക്കറ്റ് ടീമിന് പൊതു വിക്ടറി പരേഡ് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകീട്ട് ഡൽഹിയിൽ വെച്ച് ടീമിനെ ആദരിക്കും. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ചത്. സുരക്ഷാ ആശങ്കകളും ഗതാഗതപരമായ വെല്ലുവിളികളും കാരണമാണ് പൊതു പരേഡ് ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു. ഈ വർഷം ആദ്യം ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് [&Read More

India

തൃണമൂല്‍ റാലിയില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മമത; സാമുദായിക ഐക്യത്തിന്റെ സന്ദേശവുമായി മതമേലധ്യക്ഷന്മാര്‍

കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയുടെ ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ പ്രക്രിയക്കെതിരായ പ്രതിഷേധ റാലി ഭരണഘടനാ അവകാശങ്ങളുടെ വിളംബരം കൂടിയായി. റെഡ് റോഡില്‍ നിന്ന് ജോറാസങ്കോ താക്കൂര്‍ ബാരിയിലേക്ക് നീങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രകടനം നയിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം മുന്‍നിരയില്‍ കൈകോര്‍ത്ത് നിന്ന വിവിധ മതമേലധ്യക്ഷന്മാരായിരുന്നു റാലിയുടെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന സമുദായങ്ങളിലെ പ്രമുഖരെ മുന്‍നിരയില്‍ അണിനിരത്തി, ബിജെപിയുടെ ന്യൂനപക്ഷ പ്രീണന [&Read More

India

എസ്ഐറിനെതിരെ കൊല്‍ക്കത്തയില്‍ തൃണമൂലിന്‍റെ പടുകൂറ്റന്‍ റാലി; മുന്നില്‍നിന്നു നയിച്ച് മമത

കൊല്‍ക്കത്ത: മുംബൈയിലെ പ്രതിപക്ഷ മാര്‍ച്ചിനു പിന്നാലെ ബംഗാളിലും എസ്‌ഐആറിനും തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ വന്‍ പ്രതിഷേധം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ കൂറ്റന്‍ റാലി നടന്നത്. വോട്ടര്‍ പട്ടികയുടെ തീവ്രപരിശോധനയിലും വോട്ട് തട്ടിപ്പ് നീക്കങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളുടെ സൂചനാ റാലിയായാണ് ഇന്ന് തൃണമൂലിന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രകടനം സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് ഒഴുകിയെത്തിയത്. റെഡ് റോഡിലെ ഡോ. ബി.ആര്‍ അംബേദ്കറുടെ [&Read More

India

‘ഹരിയാനയില്‍ 25 വോട്ടുകള്‍ കൊള്ളയടിച്ചു; ബിജെപിയും തെര. കമ്മീഷനും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു’-പുതിയ

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നുവെന്ന് രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകളുമായാണ് ഒരു സംസ്ഥാനം കോണ്‍ഗ്രസില്‍നിന്നു തട്ടിയെടുത്തതെന്ന് രാഹുല്‍ ആരോപിച്ചു. 19 ലക്ഷത്തിലധികം പേര്‍ക്ക് ബള്‍ക്ക് വോട്ടും അഞ്ചു ലക്ഷത്തിലേറെ ഡ്യൂപ്ലിക്കേറ്റ് വോട്ടുകളുമുണ്ടെന്ന് രാഹുല്‍ വാദിച്ചു. ബ്രസീലിയന്‍ മോഡലിന് സംസ്ഥാനത്ത് വിവിധ ബൂത്തുകളിലായി 22 വോട്ടുകളുണ്ട്. ഒരു സ്ത്രീ നൂറു വോട്ട് ചെയ്തതായും രാഹുല്‍ ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ പുതിയ ആരോപണങ്ങള്‍. ഹരിയാനയില്‍ 25 ലക്ഷം [&Read More

Kerala

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മില്‍മ പാല്‍ വില കൂടും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില ഉടന്‍ വര്‍ധിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സൂചന നല്‍കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം വില വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി നേരിയ വര്‍ധന വരുത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പാണുള്ളതെന്നും മന്ത്രി അറിയിച്ചു. മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്ന് [&Read More