റിയോ ഡി ജനീറോ: നവംബറിലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ടീമില്‍ ഇടം നേടിയില്ല. അതേസമയം, പരിക്കില്‍ നിന്ന് മുക്തരായി പ്രതിരോധതാരങ്ങളായ ഫാബിഞ്ഞോ, വിറ്റര്‍ റോക്ക്, മാര്‍ക്വിഞ്ഞോസ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. നവംബര്‍ 15ന് ലണ്ടനില്‍ സെനഗലിനെതിരെയും, 18ന് ലില്ലെയില്‍ തുനീഷ്യക്കെതിരെയും നടക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡാണ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചത്. ലിഗ്‌മെന്റ് പരിക്ക് കാരണം 2023 ഒക്ടോബറില്‍ ഉറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം ദേശീയ ടീമിനായി കളിച്ചിട്ടില്ല. [&Read More
ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടച്ച് കാനഡ. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകള്‍ക്ക് കാനഡ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. താല്‍ക്കാലിക കുടിയേറ്റം കുറയ്ക്കുന്നതിനും വിദ്യാര്‍ത്ഥി വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പരിഹരിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് കനേഡിയന്‍ സര്‍ക്കാര്‍ ഈ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയത്. ഇതിന്റെ ഫലമായി, 2024 ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പഠന പെര്‍മിറ്റ് അപേക്ഷകളില്‍ ഏകദേശം 74% നിരസിക്കപ്പെട്ടു. 2023 ഓഗസ്റ്റില്‍ ഇത് ഏകദേശം 32% [&Read More
ന്യൂയോർക്ക് സിറ്റി: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായും, ആദ്യ മുസ്‌ലിം, ദക്ഷിണേഷ്യൻ വംശജനായും 34 വയസ്സുകാരനായ മംദാനി ചരിത്രമെഴുതി. യുഎസ് രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കാൻ പോകുന്നതാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ മംദാനിയുടെ വിജയം. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, പ്രമുഖ ശതകോടീശ്വരൻമാർ, പ്രമുഖ ജൂത നേതാക്കൾ, വലതുപക്ഷ മാധ്യമങ്ങൾ എന്നിവരുടെയെല്ലാം കൊണ്ടുപിടിച്ച പ്രചാരണങ്ങളെ മറികടന്നാണ് മംദാനി [&Read More
ഇന്ത്യ അടുത്ത സൂപ്പർ പവർ, യു.എൻ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം അനിവാര്യം-ഫിന്നിഷ് പ്രസിഡൻ്റ് സ്റ്റബ്
ഹെൽസിങ്കി: അമേരിക്കയ്ക്കും ചൈനയ്ക്കും ഒപ്പം ലോകത്തിലെ അടുത്ത സൂപ്പർ പവർ ഇന്ത്യയായിരിക്കുമെന്ന് ഫിൻലന്‍ഡ് പ്രസിഡൻ്റ് അലക്സാണ്ടർ സ്റ്റബ്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ (യു.എൻ.എസ്.സി) ഇന്ത്യ സ്ഥിരാംഗമാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഫിൻലാൻ്റ് തലസ്ഥാനമായ ഹെൽസിങ്കിയിൽ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റബിന്‍റെ അഭിപ്രായ പ്രകടനം.. യു.എൻ രക്ഷാ കൗൺസിലിൽ ഇന്ത്യ സ്ഥിരാംഗമായി ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ഇല്ലെങ്കിൽ, യു.എൻ ദുർബലമായിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രക്ഷാസമിതിയുടെ ഘടന പുനഃസംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. കൗൺസിലിൻ്റെ അംഗസംഖ്യ കുറഞ്ഞത് [&Read More
‘ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചു, ഞങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ട് നടന്നില്ല’; വെളിപ്പെടുത്തലുമായി എ.പി
കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നതായി എ.പി അബ്ദുല്ലക്കുട്ടിയുടെ വെളിപ്പെടുത്തല്‍. ജയരാജനുമായി ചര്‍ച്ച നടത്തിയതായും, എന്നാല്‍ ബിജെപി ജയരാജനെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ പറഞ്ഞു. ഇ.പി ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി ജയരാജന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ ആളുകളെയും ബിജെപിയില്‍ ചേര്‍ക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര താല്‍പര്യമില്ലായിരുന്നു. ജയരാജന്‍ പ്രകാശ് [&Read More
‘സിആര്‍പിഎഫിനെ കൂട്ടാതെ ഒറ്റയ്ക്ക് വാ..; തിരിച്ചുപോകില്ല’- വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തില്‍ ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ, ബിജെപി നേതാക്കള്‍ക്കു മുന്നറിയിപ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്രസേനയെ ഇറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ കേന്ദ്രമന്ത്രി സുകാന്ത മജുംദാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് തൃണമൂല്‍ നേതാക്കള്‍ രംഗത്തെത്തിയത്. കേന്ദ്ര സേനയുടെ സുരക്ഷയില്ലാതെ വരാന്‍ ബിജെപി നേതാവ് സുവേന്ദു അധികാരിക്കും സുകാന്തയ്ക്കും ധൈര്യമുണ്ടോയെന്ന് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ചോദിച്ചു. അങ്ങനെ വന്നാല്‍ അവര്‍ക്ക് തിരികെ പോകാന്‍ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കല്യാണ്‍ ബാനര്‍ജി ബിജെപി നേതാക്കളെ [&Read More
ചാരവൃത്തി ഭീഷണി; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ചൈനീസ് കാറുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിച്ച് ഇസ്രയേല്‍
തെല്‍ അവീവ്: സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച നൂറുകണക്കിന് കാറുകള്‍ തിരിച്ചുവിളിച്ച് ഇസ്രയേല്‍. ഏകദേശം 700 ചൈനീസ് നിര്‍മിത കാറുകളാണു സുരക്ഷാ ഭീഷണികളെത്തുടര്‍ന്ന് തിരിച്ചുവിളിക്കാന്‍ ഉത്തരവ്. വാഹനങ്ങളിലെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി രഹസ്യ വിവരങ്ങള്‍ ചോരാനും ചാരവൃത്തി നടത്താനും സാധ്യതയുണ്ടെന്ന ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. 2022 മുതല്‍ ലെഫ്റ്റനന്റ് കേണല്‍മാര്‍ക്കും, കേണല്‍മാര്‍ക്കും നല്‍കിയിരുന്ന ഈ വാഹനങ്ങളില്‍ ഭൂരിഭാഗവും ചെറി ടിഗ്ഗോ 8 പ്രോ മോഡലാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉപയോഗിക്കാനായി നല്‍കിയിരുന്ന [&Read More
ദുബായ്: 35,000 അടി ഉയരത്തിൽ അതിവേഗ ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ ആദ്യ വിമാനം വിജയകരമായി പരീക്ഷണ പറക്കൽ നടത്തി സൗദിയ എയർലൈൻസ്. അതിവേഗ ഓൺബോർഡ് കണക്റ്റിവിറ്റി പരീക്ഷിക്കാനും യാത്രക്കാരുടെ ഫീഡ്‌ബാക്ക് ശേഖരിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം പരീക്ഷിച്ചത്. സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ നീക്കം വിമാനക്കമ്പനിയുടെ ഡിജിറ്റൽ പരിവർത്തനത്തിലും സൗദി അറേബ്യയുടെ വ്യോമയാന നവീകരണ അജണ്ടയിലും ഒരു പ്രധാന ചുവടുവയ്പ്പാണ്. പുതിയ സാങ്കേതികവിദ്യ തടസ്സമില്ലാത്ത ബ്രൗസിംഗ്, ലൈവ് സ്ട്രീമിംഗ്, വെർച്വൽ [&Read More
‘ദേശീയ തലത്തിൽ ഫയൽസിനും പൈൽസിനും ഒക്കെയാണ് അവാർഡ്, അവർ മമ്മൂട്ടിയെ അർഹിക്കുന്നില്ല- പ്രകാശ്
തിരുവനന്തപുരം: ദേശീയ അവാർഡ് വിവാദങ്ങളിൽ പ്രതികരിച്ച് നടൻ പ്രകാശ് രാജ്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ‘കോംപ്രമൈസ്ഡ്’ (ഒത്തുതീർപ്പാക്കപ്പെട്ടത്) ആയെന്ന് അദ്ദേഹം വിമർശിച്ചു. ദേശീയ അവാർഡ് ലഭിക്കാത്തത്, ഇപ്പോഴത്തെ ജൂറിയും ദേശീയ സർക്കാരും മമ്മൂട്ടിയെപ്പോലെ ഒരു നടനെ അർഹിക്കാത്തതുകൊണ്ടാണെന്നും പ്രകാശ് രാജ് പറഞ്ഞു. “അവിടെ ഇപ്പോൾ പൈൽസും ഫയൽസും ഒക്കെയാണ് അവാർഡുകൾ നേടുന്നത്. അതെന്താണെന്ന് നമുക്കറിയാം. അത്തരമൊരു ജൂറിയോ ദേശീയ സർക്കാരോ മമ്മൂക്കയെ അർഹിക്കുന്നില്ല”Read More