04/09/2026
[fontresizer_tawhidurrahmandear_widget]
World

ഇമ്രാന്‍ ഖാന്‍ മരിച്ചിട്ടില്ല! ജയിലില്‍ ‘സുരക്ഷിതന്‍’; അഭ്യൂഹങ്ങള്‍ തള്ളി പാക് വൃത്തങ്ങള്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ്) ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍ സുരക്ഷിതനാണെന്ന് ജയില്‍ അധികൃതര്‍. ഇമ്രാന്‍ ഖാനെ ജയിലിനുള്ളില്‍ വധിച്ചെന്ന തരത്തില്‍ അഫ്ഗാന്‍, ബലൂചിസ്ഥാന്‍ മാധ്യമങ്ങളെയും സമൂഹ മാധ്യമങ്ങളെയും ഉദ്ധരിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് സ്ഥിരീകരണം. അതേസമയം, മൂന്നാഴ്ചയിലേറെയായി ജയിലിലുള്ള സഹോദരനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇമ്രാന്‍ ഖാന്റെ സഹോദരിമാരായ അലീമ ഖാന്‍, ഡോ ഉസ്മ ഖാന്‍, നൊറീന്‍ നിയാസി എന്നിവര്‍ ജയിലിന് പുറത്ത് കുത്തിയിരിപ്പ് സമരം [&Read More

Business

വീടിന്‍റെ ഷെഡില്‍ നിന്നു തുടക്കം, സൈക്കിളില്‍ വീടുതോറും കയറിയിറങ്ങി കച്ചവടം; ‘വാഷിങ് പൗഡര്‍

സ്വപ്നം കാണുക, അത് നേടിയെടുക്കുക… അതാണ് ലക്ഷ്യത്തിലേക്കുള്ള ഏക വഴി. അത്തരത്തില്‍ തടസങ്ങളൊക്കെ താണ്ടി വിജയപാത തീര്‍ത്ത ഒരു വ്യവസായിയെ പരിചയപ്പെടാം. ‘വാഷിങ് പൗഡര്‍ നിര്‍മ’ എന്ന പരസ്യം ആരും മറക്കാനിടയില്ല. അതെ, പറഞ്ഞുവരുന്നത് പ്രശസ്തമായ നിര്‍മ ഡിറ്റര്‍ജന്റ് ബ്രാന്‍ഡിന്റെ സ്ഥാപകന്‍ കര്‍സന്‍ഭായ് പട്ടേലിനെക്കുറിച്ചാണ്. സൈക്കിളില്‍ സോപ്പു പൊടികളുമായി വീടുകള്‍തോറും കയറിയിറങ്ങി വിറ്റിരുന്ന ഒരാള്‍… പില്‍ക്കാലത്ത് രാജ്യത്തെ മുന്‍നിര ഡിറ്റര്‍ജന്‍റ് കമ്പനിയുടെ അധിപരനായ, ശതകോടികള്‍ ആസ്തിയുള്ള മുന്‍നിര വ്യവസായിയായ കഥയാണു പറയുന്നത്. ആരാണ് കര്‍സന്‍ഭായ് പട്ടേല്‍? കര്‍സന്‍ഭായ് [&Read More

Lifestyle

ലിഫ്റ്റ് ബോയി, ചുമട്ടുതൊഴിലാളി… അങ്ങനെ എന്തെല്ലാം പണിയെടുത്തു! ഒടുവില്‍ ഫാഷന്‍ രാജാവായി മാറിയ

ലണ്ടനിലെ ഒരു സാധാരണ ഹോട്ടല്‍ പോര്‍ട്ടര്‍ പദവിയില്‍ നിന്ന് ലോകോത്തര ആഡംബര ബ്രാന്‍ഡായ ഗുച്ചിയുടെ സ്ഥാപകനിലേക്കുള്ള ഗുസ്സിയോ ഗുച്ചിയുടെ ജീവിതകഥ ഫാഷന്‍ ലോകത്തെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നാണ്. ദീര്‍ഘദര്‍ശനവും ടസ്‌കന്‍ കരകൗശല മികവും സമന്വയിപ്പിച്ചാണ് അദ്ദേഹം ലോകം അറിയുന്ന ആഡംബര സാമ്രാജ്യം കെട്ടിപ്പടുത്തത്. 1881ല്‍ ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ തുകല്‍ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ഗുസ്സിയോ, 18ാം വയസ്സില്‍ ഭാഗ്യം തേടി ലണ്ടനിലെത്തി. അവിടെ പ്രശസ്തമായ സാവോയ് ഹോട്ടലില്‍ ലിഫ്റ്റ് ബോയിയും പിന്നീട് പോര്‍ട്ടറുമായി ജോലി ചെയ്തു. ഈ [&Read More

Entertainment

‘ബാദുഷ ചാരിറ്റിയുടെ പേരിലും ലക്ഷങ്ങള്‍ വാങ്ങി; 20 ലക്ഷത്തിന്റെ കടം തിരിച്ചുചോദിച്ചപ്പോള്‍ സിനിമ

കോഴിക്കോട്: സിനിമാ നിര്‍മാതാവ് ബാദുഷയ്ക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി നടന്‍ ഹരീഷ് കണാരന്‍. കടമായി നല്‍കിയ 20 ലക്ഷം രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പുറമെ, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരിലും ബാദുഷ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയെന്ന് ഹരീഷ് കണാരന്‍ തുറന്നടിച്ചു. പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് തന്റെ സിനിമാ ജീവിതത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് ഒരു അഭിമുഖത്തിലാണ് തന്റെ ദുരിതത്തിന് പിന്നിലെ കാരണം ഹരീഷ് തുറന്നു പറഞ്ഞത്. ’20 ലക്ഷത്തിനു പുറമെ ചാരിറ്റി [&Read More

India

വില്‍ക്കാന്‍ വച്ച 8,136 ലിറ്റര്‍ വ്യാജ നെയ്യ് പിടിച്ചെടുത്ത് പോലീസ്; ദമ്പതിമാര്‍ അറസ്റ്റില്‍

ബെംഗളൂരു: വ്യാജ നന്ദിനി നെയ്യ് റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്മാരായ ദമ്പതികള്‍ പിടിയില്‍. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) ആണ് കഴിഞ്ഞ ദിവസം ഇവരുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ വ്യാജ നെയ്യ് കണ്ടെത്തിയത്. 8,136 ലിറ്റര്‍ വ്യാജ ‘നന്ദിനി നെയ്യ്’ ആണ് ഇവിടെനിന്നു പിടിച്ചെടുത്തത്. ദമ്പതിമാരായ ശിവകുമാര്‍, ഭാര്യ രമ്യ എന്നിവരാണ് പിടിയിലായത്. കര്‍ണാടക സഹകരണ പാല്‍ ഉല്‍പാദക ഫെഡറേഷന്റെ (കെഎംഎഫ്) ഉടമസ്ഥതയിലുള്ള നന്ദിനി ബ്രാന്‍ഡിന്റെ പേരില്‍ നിര്‍മാണ യൂണിറ്റ് നടത്തി വ്യാജ നെയ്യ് വില്‍ക്കുകയായിരുന്നു [&Read More

World

‘അഫ്ഗാനിസ്ഥാന്‍ ഭൂമിയിലെ നരകക്കുഴി’; ഡിസി നാഷണൽ ഗാർഡിന് നേരെ വെടിവപ്പിനു പിന്നാലെ അഫ്ഗാൻ

വാഷിങ്ടൺ: അഫ്ഗാൻ പൗരന്മാരുടെ എല്ലാ എമിഗ്രേഷൻ പ്രക്രിയകളും ഉടനടി അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ഉത്തരവിട്ട് യുഎസ് ഭരണകൂടം. വൈറ്റ് ഹൗസിന് സമീപം അഫ്ഗാൻ പൗരൻ നടത്തിയ വെടിവയ്പിൽ രണ്ട് നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതിനു പിന്നാലെയാണു നടപടി. നിലവിലുള്ള സുരക്ഷാ, പരിശോധനാ നടപടികൾ സമഗ്രമായി അവലോകനം ചെയ്യേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. താലിബാനിൽ നിന്ന് ഒളിച്ചോടിയ അഫ്ഗാൻ പൗരനെയാണ് രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ യു.എസ് സംശയിക്കുന്നത്. വിലയിരുത്തൽ പൂർത്തിയാകുന്നതുവരെ വിസ അപേക്ഷകൾ, അഭയ ക്ലെയിമുകൾ ഉൾപ്പെടെ [&Read More

India

‘ഒബിസി വോട്ടുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ജോലി പോകും’; ആത്മഹത്യ ചെയ്ത ബിഎല്‍ഒമാര്‍ക്ക് സമ്മര്‍ദമുണ്ടായെന്ന്

ലഖ്നൗ: ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ(ബിഎല്‍ഒ) ആത്മഹത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. ഒബിസി, ദലിത്, പിന്നാക്ക വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇതേതുടര്‍ന്നാണ് ബിഎല്‍ഒമാരുടെ ആത്മഹത്യയെന്ന് രാഹുല്‍ ആരോപിച്ചു. ഉത്തര്‍പ്രദേശിലും ബംഗാളിലും വ്യാപകമായി ബിഎല്‍ഒമാര്‍ ജീവനൊടുക്കിയ സംഭവത്തിലാണു ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ‘ഒബിസി വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിക്കളയാന്‍ സമ്മര്‍ദവും ഭീഷണികളുമുണ്ടായി. ഇതിനൊടുവിലാണ് ആത്മഹത്യ സംഭവിച്ചത്’Read More

India

2 കോടി പേരുടെ ആധാര്‍ ഐഡികള്‍ റദ്ദാക്കി; യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്

ന്യൂഡല്‍ഹി: ആധാര്‍ ഡാറ്റാബേസിന്റെ കൃത്യത നിലനിര്‍ത്തുന്നതില്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രവര്‍ത്തിയുടെ ഭാഗമായി മരിച്ച രണ്ട് കോടിയിലധികം പൗരന്‍മാരുടെ ആധാര്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കിയതായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ( യുഐഡിഎഐ ) അറിയിച്ചു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) പോലുള്ള കേന്ദ്ര ഏജന്‍സികളില്‍ നിന്ന് യുഐഡിഐഐ ഡാറ്റ ശേഖരിച്ചതിനെ തുടര്‍ന്നാണ് നീക്കമെന്ന് യുഐഡിഎഐ പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ 100 വയസ്സിനു മുകളില്‍ പ്രായമുള്ള ആധാര്‍ നമ്പര്‍ ഉടമകളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായി പങ്കുവെച്ച് [&Read More

Main story

നിലമ്പൂരില്‍ വീണ്ടും കാട്ടാന ആക്രമണം; ജാര്‍ഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരില്‍ വീണ്ടും കാട്ടാന ആക്രമണം. സംഭവത്തില്‍ അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശി ചാരു ഒറവോണ്‍ ആണ് കൊല്ലപ്പെട്ടത്. അകമ്പാടം മൂലെപ്പാടത്ത് ഇന്നു രാവിലെ 9:30ഓടെയാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. തല്‍ക്ഷണം തന്നെ മരിച്ചതായാണു വിവരം. പ്രദേശത്ത് ഇന്നലെ മുതല്‍ കാട്ടാന സാന്നിധ്യം ഉണ്ടായിരുന്നു. ഈ വര്‍ഷം മാത്രം ആറുപേരാണ് നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.Read More