ഡാക്ക: മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷക്ക് വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ്. ഹസീനയ്ക്കും അസദുസ്സമാൻ ഖാനും എതിരെ ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചതിന്റെ പശ്ചാത്തലത്തിൽ, ശിക്ഷിക്കപ്പെട്ട ഈ പ്രതികളെ ഉടൻ തിരികെ അയച്ച് ബംഗ്ലാദേശിലെ കോടതികളിൽ ഹാജരാക്കാൻ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇടക്കാല സർക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചു. അടുത്ത സുഹൃദ് രാജ്യം എന്ന നിലയിൽ ഇന്ത്യ പൂർണ്ണ സഹകരണം നൽകുമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം [&Read More
ന്യൂഡല്‍ഹി: ചലച്ചിത്രതാരം കീർത്തി സുരേഷ് യൂനിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റു. കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയാണ് യൂനിസെഫ്. ബാല്യകാല പരിചരണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിലും കുട്ടികൾക്ക് സ്നേഹവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലുമാണ് കീർത്തി സുരേഷ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. “കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് അടിസ്ഥാനപരമായി സ്നേഹം നിറഞ്ഞ പരിചരണമാണ് ആവശ്യം. അത്തരത്തിൽ കുട്ടികളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന യൂനിസെഫ് ഇന്ത്യയുമായി കൈകോർക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു,”Read More
ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന് മറുപടി നല്‍കിയതില്‍ കൂടുതല്‍ വിശദീകരണവുമായി കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ഓപറേഷന്‍ സിന്ദൂര്‍ 88 മണിക്കൂര്‍ നീണ്ട ട്രെയിലര്‍ മാത്രമായിരുന്നു. യുദ്ധം നാലു മാസമോ നാലു വര്‍ഷമോ നീണ്ടുനിന്നാലും ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പാക്കിസ്താനെ പഠിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും മേധാവി ഓര്‍മ്മപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടന്ന ‘ചാണക്യ ഡിഫന്‍സ് ഡയലോഗ്’ വേദിയില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ ദ്വിവേദി. ഓപറേഷന്‍ സിന്ദൂറില്‍ നിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ചും [&Read More
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യമായി പാര്‍ലമെന്റ് അംഗത്തിന് ഔദ്യോഗികമായി മലയാളത്തില്‍ മറുപടി നല്‍കി. സിപിഎം നേതാവും രാജ്യസഭാ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് അയച്ച കത്തുകള്‍ക്ക് സാധാരണഗതിയില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ മറുപടി നല്‍കാറുണ്ടായിരുന്ന കീഴ്‌വഴക്കം തെറ്റിച്ചാണ് അമിത് ഷായുടെ അപ്രതീക്ഷിത നീക്കം. ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശത്തിലെ നിയമപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടാസ് ഒക്ടോബര്‍ 22ന് കത്തയച്ചത്. ഏഴ് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ [&Read More
മിലാന്‍: യുവതാരം എർലിംഗ് ഹാലണ്ടിന്റെ ഇരട്ട ഗോളുകളുടെ മികവിൽ നോർവേ ഫുട്‌ബോൾ ടീം രണ്ടര പതിറ്റാണ്ടിന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടി. കരുത്തരായ ഇറ്റലിയെ അവരുടെ ഹോം ഗ്രൗണ്ടിൽ തകർത്തെറിഞ്ഞുകൊണ്ടാണ് 1998Read More
ന്യൂഡല്‍ഹി: വാഹനപ്രേമികള്‍ ഏറെ കാത്തിരുന്ന ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ Read More
കരീബിയന്‍ കടലില്‍ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ വിന്യസിച്ചു; വെനസ്വേലയ്‌ക്കെതിരെ അമേരിക്ക യുദ്ധത്തിലേക്ക്?
വാഷിങ്ടണ്‍: അമേരിക്കയുടെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് കരീബിയന്‍ കടലില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് കടത്തുന്നതായി സംശയിക്കുന്ന കപ്പലുകള്‍ക്കെതിരെ സൈനിക ആക്രമണം നടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണിത്. എന്നാല്‍, ഈ നടപടി വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്കെതിരായ കടുത്ത സമ്മര്‍ദതന്ത്രമായാണ് ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നത്. ‘ഓപറേഷന്‍ സതേണ്‍ സ്പിയര്‍’ ദൗത്യത്തിന്റെ ഭാഗമായാണ് കപ്പലുകളുടെ വരവ്. മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡും മറ്റ് യുദ്ധക്കപ്പലുകളും കരീബിയന്‍ കടലില്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് യുഎസ് [&Read More
രാജ്യത്തെ ജനങ്ങൾക്കെതിരെ നടന്ന കൂട്ടക്കൊല, പീഡനം ഉൾപ്പെടെ അഞ്ചിലേറെ കുറ്റങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിരുന്നത്.Read More
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ലോക ബാങ്ക് വായ്പ വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണവുമായി പ്രശാന്ത് കിഷോറിൻ്റെ ‘ജൻ സുരാജ്’ പാർട്ടി. 14,000 കോടി രൂപയുടെ ഫണ്ട് ആണ് വകമാറ്റി ചെലവഴിച്ചതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാതെ പോയതിന് പിന്നാലെയാണ് പാർട്ടിയുടെ ദേശീയ പ്രസിഡൻ്റ് ഉദയ് സിംഗ് ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ജൂൺ മുതൽ ഏകദേശം 40,000 കോടി രൂപ സർക്കാർ ചെലവഴിച്ചു. [&Read More
‘ബിഹാർ തെരഞ്ഞെടുപ്പ് ഫലം അസ്വാഭാവികം; ജനങ്ങളുടെ പ്രതികരണം അറിയാൻ ഞങ്ങളുടെ സ്ഥാനാർഥികളും പ്രവർത്തകരും
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അസ്വാഭാവികമാണെന്ന് സി.പി.ഐ(എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ. ഭരണകക്ഷിയായ എൻ.ഡി.എയുടെ വിജയത്തിന് പിന്നിൽ മൂന്ന് ‘പരീക്ഷണങ്ങൾ’ സ്വാധീനം ചെലുത്തി എന്നും അദ്ദേഹം ആരോപിച്ചു. മഹാസഖ്യത്തിലെ ഘടകകക്ഷിയായ സി.പി.ഐ (എം.എൽ.) ലിബറേഷന് ഇത്തവണ 20 സീറ്റുകളിൽ മത്സരിച്ചതിൽ രണ്ടെണ്ണം മാത്രമാണ് നേടാനായത്. 2020Read More