ന്യൂഡൽഹി: കോടതി വിധിയിലൂടെ രാഷ്ട്രീയ കരുത്ത് വീണ്ടെടുത്ത ആം ആദ്മി പാർട്ടി വൻ ആവേശത്തോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് സജീവമാകുന്നു. ഇതിന്റെ ഭാഗമായി മാർച്ച് ഒന്നിന് ഡൽഹി ജന്തർ മന്തറിൽ പാർട്ടി മെഗാ റാലി സംഘടിപ്പിക്കുമെന്ന് എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് അറിയിച്ചു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാളിന് ലഭിച്ച വിധി ചരിത്രപരമാണെന്നും ഇത് പാർട്ടിയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജോലി നഷ്ടപ്പെട്ട മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ, നഴ്സുമാർ, പത്തായിരത്തോളം ബസ് മാർഷലുകൾ തുടങ്ങിയവർ [&Read More
‘ഡൽഹിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തൂ; ബിജെപി 10 സീറ്റ് നേടിയാൽ രാഷ്ട്രീയം വിടും’-വെല്ലുവിളിയുമായി
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി 10Read More
ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദിന്റെ മൂന്നാം നമ്പർ കവാടത്തിന് മുന്നിൽ വൈകുന്നേരങ്ങളിൽ ഇപ്പോൾ തിരക്കേറുന്നത് പ്രാർത്ഥനയ്ക്കായി മാത്രമല്ല, മനുഷ്യത്വത്തിന്റെ വലിയൊരു വിരുന്നിൽ പങ്കുചേരാൻ കൂടിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി റമദാൻ മാസത്തിൽ ദിവസവും മുന്നൂറിലധികം പേർക്ക് സൗജന്യമായി നോമ്പുതുറ വിരുന്നൊരുക്കുകയാണ് നേഹ ഭാരതി എന്ന യുവതിയും കുടുംബവും. ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം നേടിയ നേഹ, സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണവുമായാണ് എല്ലാ ദിവസവും വൈകുന്നേരം പള്ളിക്ക് മുന്നിലെത്തുന്നത്. തൊഴിലാളികൾ, വിദ്യാർത്ഥികൾ, യാത്രക്കാർ തുടങ്ങി [&Read More
എപ്സ്റ്റീൻ ഫയൽസ് വിവാദം: കേന്ദ്രമന്ത്രി ഹർദീപ് പുരിക്ക് ആഭ്യന്തര പരിശോധനയിൽ ക്ലീൻ ചിറ്റ്
ന്യൂഡൽഹി: ആഗോളതലത്തിൽ ചർച്ചയായ ‘എപ്സ്റ്റീൻ ഫയൽസിൽ’ പേര് പരാമർശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് കേന്ദ്ര സർക്കാരിന്റെ ക്ലീൻ ചിറ്റ്. വിഷയത്തിൽ സർക്കാർ നടത്തിയ ആഭ്യന്തര പരിശോധനയിൽ മന്ത്രിക്കെതിരെ ആക്ഷേപകരമായ കണ്ടെത്തലുകളോ ക്രിമിനൽ ഇടപെടലുകളോ കണ്ടെത്താനായില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമായി എടുത്ത സർക്കാർ അദ്ദേഹത്തിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. യുഎസ് നീതിന്യായ വകുപ്പിന്റെ ഫയലുകളിൽ പുരിയുടെ പേര് ഒന്നിലധികം തവണ പരാമർശിക്കുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളാണ് വിവാദത്തിന് വഴിവെച്ചത്. [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലും സമീപ ജില്ലകളിലും അതിശക്തമായ ഭൂചലനം. ഇന്ന് ഉച്ചയോടെയാണ് വൻ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അയൽരാജ്യമായ ബംഗ്ലാദേശാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഉച്ചയ്ക്ക് 1:22Read More
മദ്യനയക്കേസിൽ കുറ്റവിമുക്തൻ; കോടതിയിൽ പൊട്ടിക്കരഞ്ഞ് കെജ്രിവാൾ, സിസോദിയ അടക്കം 23 പ്രതികളെയും വെറുതെ
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയുമടക്കം 23 പ്രതികളെയും കോടതി വെറുതെ വിട്ടു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ കോടതിയിൽ വെച്ച് അരവിന്ദ് കെജ്രിവാൾ വികാരാധീനനായി പൊട്ടിക്കരഞ്ഞു. അരികിലുണ്ടായിരുന്ന മനീഷ് സിസോദിയ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു. തനിക്കെതിരായ നടപടി കേന്ദ്രസർക്കാരിന്റെ വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. ആം ആദ്മി പാർട്ടിയെ തകർക്കാൻ അഞ്ച് മുതിർന്ന നേതാക്കളെയാണ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതെന്ന് അദ്ദേഹം [&Read More
ഹൈദരാബാദ്: പ്രണയ നൈരാശ്യത്തെത്തുടർന്ന് കുവൈറ്റിലുള്ള അമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശമയച്ച് മുൻ യൂട്യൂബറായ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശിനിയും ബിഎസ്സി ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ ബോണു കൊമാലി (20) ആണ് മണികൊണ്ടയിലെ വാടക ഫ്ലാറ്റിൽ ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊമാലിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് പുലർച്ചെ 1:30Read More
‘ഇവിടെ ഈദും ദീപാവലിയും ഒരുമിച്ച്; ഈ സാഹോദര്യം തകർക്കാൻ ആരെയും അനുവദിക്കില്ല’-അപമാനം നേരിട്ട
ജയ്പ്പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുണ്ടായ രാജ്യത്തെ മതേതര മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവവും അതേത്തുടർന്ന് ഗ്രാമവാസികൾ ഉയർത്തിയ സ്നേഹത്തിന്റെ പ്രതിരോധവുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബിജെപി നേതാവും മുൻ എംപിയുമായ സുഖ്ബീർ സിങ് ജൗനാപുരിയ വിതരണം ചെയ്ത പുതപ്പുകൾ മുസ്ലിം സ്ത്രീകളിൽനിന്ന് തിരികെ വാങ്ങിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഇപ്പോൾ ടോങ്ക് ജില്ലയിലുള്ള കരേഡ ബുസുർഗ് എന്ന ഗ്രാമം ഒന്നാകെ ബിജെപി നേതാവിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അവഗണന നേരിട്ട മുസ്ലിം സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാട് ഒറ്റക്കെട്ടായി നിൽക്കുകയാണെന്ന് [&Read More
മുംബൈ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന കേസിൽ വിചാരണ നേരിടുന്ന അരീബ് മജീദിനെ സമീപിച്ച് കേസ് ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം നൽകിയ രണ്ട് പേരുടെ നടപടിയിൽ മുംബൈ പ്രത്യേക കോടതി എൻഐഎയോട് വിശദീകരണം തേടി. സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയവരാണ് മജീദിനെ സമീപിച്ചത്. നീതിന്യായ വ്യവസ്ഥയിലുള്ള ഗുരുതരമായ ഇടപെടലാണിതെന്ന് നിരീക്ഷിച്ച കോടതി, എൻഐഎയ്ക്കും താനെ പോലീസിനും നോട്ടീസ് അയച്ചു. കഴിഞ്ഞ ഫെബ്രുവരി 21Read More
ന്യൂഡൽഹി: സബ്സിഡി വിരുദ്ധ അന്വേഷണവുമായി സഹകരിക്കാത്തതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് യുഎസ് വാണിജ്യ വകുപ്പ് 126 ശതമാനം ഇറക്കുമതി തീരുവ (Read More