ജയ്പ്പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുണ്ടായ രാജ്യത്തെ മതേതര മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവവും അതേത്തുടർന്ന് ഗ്രാമവാസികൾ ഉയർത്തിയ സ്നേഹത്തിന്റെ പ്രതിരോധവുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബിജെപി നേതാവും മുൻ എംപിയുമായ സുഖ്ബീർ സിങ് ജൗനാപുരിയ വിതരണം ചെയ്ത പുതപ്പുകൾ മുസ്ലിം സ്ത്രീകളിൽനിന്ന് തിരികെ വാങ്ങിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഇപ്പോൾ ടോങ്ക് ജില്ലയിലുള്ള കരേഡ ബുസുർഗ് എന്ന ഗ്രാമം ഒന്നാകെ ബിജെപി നേതാവിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അവഗണന നേരിട്ട മുസ്ലിം സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാട് ഒറ്റക്കെട്ടായി നിൽക്കുകയാണെന്ന് [&Read More
മുംബൈ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന കേസിൽ വിചാരണ നേരിടുന്ന അരീബ് മജീദിനെ സമീപിച്ച് കേസ് ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം നൽകിയ രണ്ട് പേരുടെ നടപടിയിൽ മുംബൈ പ്രത്യേക കോടതി എൻഐഎയോട് വിശദീകരണം തേടി. സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയവരാണ് മജീദിനെ സമീപിച്ചത്. നീതിന്യായ വ്യവസ്ഥയിലുള്ള ഗുരുതരമായ ഇടപെടലാണിതെന്ന് നിരീക്ഷിച്ച കോടതി, എൻഐഎയ്ക്കും താനെ പോലീസിനും നോട്ടീസ് അയച്ചു. കഴിഞ്ഞ ഫെബ്രുവരി 21Read More
ന്യൂഡൽഹി: സബ്സിഡി വിരുദ്ധ അന്വേഷണവുമായി സഹകരിക്കാത്തതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് യുഎസ് വാണിജ്യ വകുപ്പ് 126 ശതമാനം ഇറക്കുമതി തീരുവ (Read More
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ 100 ദശലക്ഷം (10 കോടി) ഫോളോവേഴ്സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവെന്ന ചരിത്ര നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. 2014ൽ ഇൻസ്റ്റഗ്രാമിൽ അംഗമായ മോദിക്ക് നിലവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്സ് ഉണ്ട്. ലോകത്തെ മറ്റ് പ്രമുഖ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ ജനപ്രീതി ഏറെ മുന്നിലാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡൊണാൾഡ് ട്രംപിന് 43.2 ദശലക്ഷം [&Read More
മുംബൈ: വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന പഴങ്ങളിൽ മാരകമായ എലിവിഷം പുരട്ടിയ സംഭവത്തിൽ മുംബൈയിൽ രണ്ട് തെരുവ് കച്ചവടക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മലാഡ് വെസ്റ്റ് സ്വദേശികളായ മനോജ് സംഗംലാൽ കേസർവാനി (42), രാഹുൽ സദൻലാൽ കേസർവാനി (25) എന്നിവരാണ് പിടിയിലായത്. മലാഡിലെ രാജൻപാഡ പ്രദേശത്ത് കച്ചവടം നടത്തുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. ഇന്നലെ പ്രദേശവാസി നൽകിയ പരാതിയുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവരുടെ പക്കൽ നിന്ന് മഞ്ഞ ഫോസ്ഫറസ് [&Read More
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി ഡൽഹി, ഹിമാചൽ പ്രദേശ് പോലീസ് സേനകൾ തമ്മിൽ ഹൈവേയിൽ നാടകീയമായ ഏറ്റുമുട്ടൽ. ട്രാൻസിറ്റ് റിമാൻഡ് ഉൾപ്പെടെയുള്ള നിയമനടപടികൾ പാലിക്കാതെ പ്രതികളെ കൊണ്ടുപോകാൻ ശ്രമിച്ച ഡൽഹി പോലീസ് സംഘത്തെ ഹിമാചൽ പോലീസ് തടയുകയും അവർക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കുകയും ചെയ്തു. ഷിംലയിലെ റിസോർട്ടിൽ നിന്ന് സിവിൽ വേഷത്തിലെത്തിയ ഡൽഹി പോലീസ് സംഘം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലമായി പിടിച്ചുകൊണ്ടുപോയതാണ് തർക്കത്തിന് ആധാരം. [&Read More
ഭോപ്പാൽ: ഏകദേശം 109 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് സർക്കാർ ഒരു ഇന്ത്യൻ ബിസിനസുകാരനിൽ നിന്ന് വാങ്ങിയ കടം പലിശ സഹിതം തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നു. മധ്യപ്രദേശിലെ സെഹോർ സ്വദേശിയായ വിവേക് റുത്തിയയാണ് തന്റെ മുത്തച്ഛൻ നൽകിയ വായ്പ വീണ്ടെടുക്കാൻ ബ്രിട്ടീഷ് സർക്കാരിന് നിയമപരമായ നോട്ടീസ് അയക്കാൻ ഒരുങ്ങുന്നത്. 1917ൽ ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ, ഭോപ്പാൽ നാട്ടുരാജ്യത്തെ പ്രമുഖ വ്യവസായിയായിരുന്ന സേത്ത് ജുമ്മലാൽ റുത്തിയയിൽ നിന്നാണ് അന്നത്തെ ഭരണകൂടം 35,000 രൂപ വായ്പയെടുത്തത്. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി [&Read More
‘ബീഫ് കഴിച്ചാൽ രാജ്യദ്രോഹിയാക്കി തല്ലിക്കൊല്ലും; അപ്പുറത്ത് പോയി ബീഫ് കയറ്റുമതിക്കാരുടെ കോടികളുടെ സംഭാവനയും
ബെംഗളൂരു: ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികളിൽനിന്ന് ബിജെപി കോടികളുടെ ഫണ്ട് സ്വീകരിച്ച റിപ്പോർട്ടിൽ കടുത്ത വിമർശനവുമായി കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. ഇന്ത്യയിലെ പ്രമുഖ ബീഫ് കയറ്റുമതിക്കാരായ ‘അല്ലാന ഗ്രൂപ്പി’ൽനിന്ന് 2024Read More
ഹൈദരാബാദ്: വിദ്വേഷം പടർത്താൻ ശ്രമിക്കുന്നവർക്കിടയിൽ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പുതിയ ചരിത്രം കുറിക്കുകയാണ് തെലങ്കാനയിലെ ഒരു ഹൈന്ദവ വ്യവസായി. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലുള്ള കൊഹീർ മണ്ഡലത്തിൽ അക്രമികൾ തകർത്ത മസ്ജിദ് പുനർനിർമിക്കാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്ന പ്രാദേശിക വ്യവസായി ലക്ഷ്മൺ റെഡ്ഡിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഉത്തരാഖണ്ഡിൽ മുസ്ലിം വയോധികന് ഹിന്ദുത്വ സംഘത്തിൽനിന്നു കാവലൊരുക്കിയ ദീപക് കുമാറിനെപ്പോലെ, ലക്ഷ്മൺ റെഡ്ഡിയും ഇന്ത്യയുടെ മതസൗഹാർദ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ ഒരു പള്ളിക്ക് [&Read More
ലഖ്നൗ: മുതിർന്ന ഉദ്യോഗസ്ഥന്റെ സന്ദർശനത്തിനായി പുറപ്പെടുവിച്ച വിചിത്രമായ ഓഫീസ് ഉത്തരവ് വിവാദമായതോടെ ബിഎസ്എൻഎൽ ഡയറക്ടറുടെ പ്രയാഗ്രാജ് യാത്ര റദ്ദാക്കി. ബിഎസ്എൻഎൽ ബോർഡ് ഡയറക്ടർ (സിഎഫ്എ) വിവേക് ബൻസലിന്റെ ഫെബ്രുവരി 25, 26 തീയതികളിലെ സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ ഉത്തരവാണ് സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് കാരണമായത്. ഡയറക്ടർക്കും സംഘത്തിനും ആവശ്യമായ അടിവസ്ത്രങ്ങൾ, ഹെയർ ഓയിൽ, ചീപ്പ്, ടവൽ, കണ്ണാടി തുടങ്ങിയ വ്യക്തിഗത വസ്തുക്കൾ ഒരുക്കാൻ മാത്രം 50 ഓളം ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പുണ്യസ്നാനത്തിനായി എത്തുന്ന സംഘത്തിന് ബോട്ട് സവാരിയും [&Read More