ഹൈദരാബാദ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുസ്ലിം സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി വൈകുന്നേരത്തെ പ്രാർത്ഥനകൾക്കും നോമ്പ് തുറയ്ക്കും സൗകര്യമൊരുക്കുന്നതിനായാണ് ജീവനക്കാർക്ക് ഓഫീസിൽനിന്ന് നേരത്തെ ഇറങ്ങാൻ അനുമതി നൽകിയത്. ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിർദേശപ്രകാരം, മുസ്ലിം ജീവനക്കാർക്ക് റമദാൻ മാസത്തിൽ വൈകുന്നേരം നാലു മണിക്ക് ഓഫീസ് വിടാൻ അനുവാദമുണ്ടാകും. സാധാരണ പ്രവൃത്തി സമയത്തെക്കാൾ ഒരു മണിക്കൂർ നേരത്തെയാണിത്. സർക്കാർ [&Read More
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആണവായുധ സംഭരണ കേന്ദ്രം ഇന്ത്യ തകർത്തെന്ന് വെളിപ്പെടുത്തൽ. ലോകപ്രശസ്ത വ്യോമയാന ചരിത്രകാരൻ ടോം കൂപ്പറിന്റേതാണ് നിരീക്ഷണം. കിരാന ഹിൽസിലെ ആണവ കേന്ദ്രത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണമാണ് പാകിസ്ഥാനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യൻ വ്യോമസേന വാർത്ത ഔദ്യോഗികമായി നിഷേധിക്കുന്നുണ്ടെങ്കിലും, ആക്രമണം നടന്നതിന് നിരവധി തെളിവുകളുണ്ടെന്ന് കൂപ്പർ ഉറപ്പിച്ചു പറയുന്നു. ‘പാകിസ്ഥാൻ തകർന്നുപോയ നിമിഷമായിരുന്നു അത്,’ കൂപ്പർ പറഞ്ഞു. ‘ഞങ്ങൾക്ക് ആവശ്യമുള്ളിടത്ത്, എപ്പോൾ വേണമെങ്കിലും നിങ്ങളെ [&Read More
ന്യൂഡൽഹി: വിമാനത്താവളത്തിനുള്ളിലെ ഭക്ഷണവില സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്നു എന്ന പരാതിക്ക് ഇനി വിരാമം. വിമാനത്താവളത്തിനുള്ളിൽ വെറും 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സമൂസയും ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫേ ഇപ്പോൾ യാത്രക്കാർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. വിമാനത്താവളം എന്നാൽ ചായയ്ക്കും ലഘുഭക്ഷണങ്ങൾക്കും അമിതവില ഈടാക്കുന്ന ഒരിടം എന്ന പൊതുധാരണ തിരുത്തിക്കുറിക്കാനാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ഐഐടി ബോംബെയിലെ പൂർവ്വ വിദ്യാർത്ഥിയായ പിയൂഷ് ത്രിപാഠി പങ്കുവെച്ച [&Read More
ന്യൂഡല്ഹി: ഭാരത് മണ്ഡപത്തിൽ നടന്ന അന്താരാഷ്ട്ര ‘ഇന്ത്യ എഐ സമ്മിറ്റിൽ’ ചൈനീസ് നിർമിത റോബോട്ടിനെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ച് നോയിഡയിലെ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി. ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ചെടുത്ത അത്യാധുനിക റോബോഡോഗിന്റെ ലോഗോ മാറ്റി സ്വന്തം സ്റ്റിക്കർ പതിപ്പിച്ചാണ് സർവകലാശാല പ്രദർശനത്തിന് എത്തിച്ചത്. കള്ളത്തരം പിടിക്കപ്പെട്ടതോടെ കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം യൂണിവേഴ്സിറ്റിയെ സമ്മിറ്റിൽനിന്ന് പുറത്താക്കി. ഏകദേശം 15 ലക്ഷത്തോളം രൂപ വിലവരുന്ന ‘യൂണിട്രീ ഗോRead More
ലഖ്നൗ: ഹിന്ദു കുടുംബങ്ങൾ കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും വളർത്തുന്നത് പരിഗണിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ലഖ്നൗവിൽ നടന്ന സാമൂഹിക സൗഹാർദ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ നിരക്ക് കുറയുന്നത് സമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന ശാസ്ത്രീയ നിരീക്ഷണങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. വിവാഹം കേവലം വ്യക്തിപരമായ ആഗ്രഹപൂർത്തീകരണത്തിനല്ലെന്നും, സൃഷ്ടിയെ മുന്നോട്ട് കൊണ്ടുപോകുക എന്ന ഉത്തരവാദിത്തം കൂടിയാണെന്നും നവദമ്പതികളെ ബോധവാന്മാരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിലവിൽ നേരിട്ടുള്ള ഭീഷണികളില്ലെങ്കിലും [&Read More
‘മൗലികാവകാശത്തിനുമേലുള്ള കടന്നുകയറ്റം’; സ്വകാര്യ വസതിയിലെ നമസ്കാരം തടഞ്ഞ കലക്ടർക്കും എസ്പിക്കും അലഹബാദ് ഹൈക്കോടതിയുടെ
ലഖ്നൗ: സ്വകാര്യ വസതിയിൽ നമസ്കാരം നിർവഹിക്കുന്നത് തടഞ്ഞ സംഭവത്തിൽ ഇടപെട്ട് കോടതി. ഉത്തർപ്രദേശിലെ ബറേലി ജില്ലാ മജിസ്ട്രേറ്റിനും സീനിയർ സൂപ്രണ്ട് ഓഫ് പോലീസിനും അലഹബാദ് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വ്യക്തികളുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി നടപടി. ജസ്റ്റിസ് മനോജ് കുമാർ ഗുപ്ത, ജസ്റ്റിസ് ക്ഷിതിജ് ശൈലേന്ദ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ബറേലി ഡി.എം രവീന്ദ്ര കുമാർ, എസ്.എസ്.പി അനുരാഗ് ആര്യ എന്നിവർക്കെതിരെ നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ബറേലിയിലെ മുഹമ്മദ്ഗഞ്ച് ഗ്രാമത്തിൽ ഒരു സ്വകാര്യ വസതിയിൽ നടന്ന [&Read More
അഹമ്മദാബാദ്: മുൻ പാകിസ്ഥാൻ നായകൻ ഇമ്രാൻ ഖാന് ജയിലിൽ അർഹമായ ചികിത്സയും പരിഗണനയും ഉറപ്പാക്കണമെന്ന് ഇതിഹാസ താരങ്ങൾ ആവശ്യപ്പെട്ടു. രണ്ട് വർഷത്തിലേറെയായി തടവിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 14 മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാരാണ് പാകിസ്ഥാൻ സർക്കാരിന് സംയുക്ത കത്തയച്ചത്. സുനിൽ ഗവാസ്കർ, കപിൽ ദേവ്, ഓസ്ട്രേലിയൻ ഇതിഹാസം ഗ്രെഗ് ചാപ്പൽ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അപ്പീലിൽ ഒപ്പിട്ടിട്ടുണ്ട്. 800 ദിവസത്തിലേറെയായി തടവിലുള്ള ഇമ്രാന്റെ ആരോഗ്യത്തെക്കുറിച്ച് ജയിൽ അധികൃതർ അവഗണന [&Read More
ന്യൂഡൽഹി: ഇന്ത്യയുടെ സൈനികശക്തി വർദ്ധിപ്പിക്കാൻ വൻപദ്ധതികൾ. അയൽരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ നേരിടാൻ ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ആധുനികവൽക്കരണത്തിനാണ് രാജ്യം തുടക്കമിടുന്നത്. ഈ വർഷം തുടക്കത്തിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകരിച്ച 3.6 ട്രില്യൺ രൂപയുടെ പദ്ധതിയിലൂടെ പ്രതിരോധ മേഖലയിൽ വൻ നിക്ഷേപത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് 114 റഫാൽ മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനാണ് പ്രധാന തീരുമാനം. നിലവിൽ 29 സ്ക്വാഡ്രണുകൾ മാത്രമുള്ള വ്യോമസേനയുടെ വിടവ് നികത്താൻ നീക്കം [&Read More
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന സുപ്രധാന നീക്കവുമായി സിദ്ധരാമയ്യ സർക്കാർ. 2022Read More
ന്യൂഡൽഹി: 2014 മുതൽ 2026 വരെയുള്ള കാലയളവ് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുടെ ‘സുവർണ്ണ കാലഘട്ട’മാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി പോലീസിന്റെ 79ാമത് സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മാവോയിസ്റ്റ് ബാധിത മേഖലകൾ എന്നിവിടങ്ങളിലെ അക്രമസംഭവങ്ങളിൽ 80 ശതമാനം കുറവുണ്ടായതായി അദ്ദേഹം അവകാശപ്പെട്ടു. നഗര സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 857 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ‘സേഫ് സിറ്റി’ പദ്ധതിയുടെ ഒന്നാം ഘട്ടം അദ്ദേഹം ഉദ്ഘാടനം ചെയ്തു. [&Read More