ഗുവാഹത്തി: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുന്നതിനായി അസമിലെ പ്രതിപക്ഷ കക്ഷികൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാല സഖ്യം രൂപീകരിച്ചു. ‘അസം സോണ്മിലിതോ മോർച്ച’ (അസം ഐക്യ മുന്നണി) എന്ന് പേരിട്ട ഈ സഖ്യത്തിൽ കോൺഗ്രസിനൊപ്പം ഏഴ് പ്രധാന പ്രതിപക്ഷ കക്ഷികളാണ് അണിനിരന്നിരിക്കുന്നത്. നവംബർ 12Read More
പട്ന: ബിഹാറില്‍ പ്രതിപക്ഷ പ്രചാരണങ്ങളെയെല്ലാം മറികടന്ന് എന്‍ഡിഎയുടെ വമ്പന്‍ കുതിപ്പ്. രണ്ടു ഘട്ടത്തിലുമുണ്ടായ അഭൂതപൂര്‍വമായ വന്‍ പോളിങ്ങില്‍ ജനം ഭരണമാറ്റം വേണ്ടെന്ന് ഉറപ്പിച്ചുപറയുന്നതാണു കാണുന്നത്. ഭരണവിരുദ്ധ വികാരം എന്ന റിപ്പോര്‍ട്ടുകളെയെല്ലാം അസ്ഥാനത്താക്കിയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 160 സീറ്റിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ 90 സീറ്റും കടന്ന് ബിജെപി വന്‍ മുന്നേറ്റമാണു കാഴ്ചവയ്ക്കുന്നത്. മഹാസഖ്യം 70 സീറ്റുമായി ബഹുദൂരം പിറകിലാണ്. ആര്‍ജെഡിക്കു മാത്രമാണ് എന്‍ഡിഎ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനായത്. കോണ്‍ഗ്രസ് ഒരിക്കല്‍കൂടി അമ്പേ പരാജയമായി. [&Read More
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ വരുമ്പോൾ വൻ കുതിപ്പുമായി എൻഡിഎ. അവസാനം വിവരം ലഭിക്കുമ്പോൾ 151 സീറ്റിൽ എൻഡിഎ മുന്നേറുന്നു. മഹാസഖ്യം 84 സീറ്റിലാണ് മുന്നോട്ടുനിൽക്കുന്നത്. അതേസമയം, മഹാസഖ്യം നില മെച്ചപ്പെടുത്തിയപ്പോൾ ബഹുഭൂരിഭാഗവും സീറ്റും സ്വന്തമാക്കിയത് തേജസ്വി യാദവിൻ്റെ ആർജെഡിയാണ്. കോൺഗ്രസിന് കാര്യമായ ചലനമുണ്ടാക്കാൻ ആയിട്ടില്ല. 140 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 63 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത് വെറും 10 സീറ്റിലും. ഉപമുഖ്യമന്ത്രി സ്ഥാനം വരെ ഉറപ്പുലഭിച്ച [&Read More
പട്ന: ബിഹാറിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന സൂചനകള്‍ നല്കി 82 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. അതേസമയം, ജെഡിയു നില മെച്ചപ്പെടുത്തിയെങ്കിലും 68 സീറ്റിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. എല്‍ജെപി ഏഴിടത്തും എച്ച്എഎം രണ്ടിടത്തും മുന്നിട്ടുനില്‍ക്കുന്നു. മറുവശത്ത്, മഹാസഖ്യത്തില്‍ ആര്‍ജെഡി ഒറ്റയ്ക്ക് പൊരുതുകയാണ്. 140 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 63 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത് വെറും 10 സീറ്റിലും. ഉപമുഖ്യമന്ത്രി സ്ഥാനം വരെ ഉറപ്പുലഭിച്ച വിഐപിക്കും ഇടതു പാര്‍ട്ടികള്‍ക്കും ഒരു [&Read More
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഭൂട്ടാന് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷമാണ് പ്രധാനമന്ത്രി ലോക് നായക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് ഐ20 കാറില്‍ വന്‍ സ്ഫോടനം നടന്നത്. സംഭവം ഭീകരാക്രമണമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ 13 പേര് കൊല്ലപ്പെടുകയും 20 [&Read More
‘ഭീകരാക്രമണത്തിനിടെ മോദി തിരക്കിട്ട് ഭൂട്ടാനിൽ പോയത് അദാനിക്കുവേണ്ടി കരാർ ഉറപ്പിക്കാൻ’; ആഞ്ഞടിച്ച് പ്രിയങ്ക്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശനം നടത്തിയതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഡൽഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട പ്രിയ സുഹൃത്ത് അദാനിക്കുവേണ്ടി കരാർ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാർഗെയുടെ വിമർശനം. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ യാത്ര നടന്നത്. “ഡൽഹിയിലെ ഭീകരാക്രമണ പ്രതിസന്ധിക്കിടയിൽ പ്രധാനമന്ത്രി മോദി എന്തിനാണ് ഭൂട്ടാനിലേക്ക് പറന്നത്? അതിന്റെ ഉത്തരം ലളിതമാണ്. തന്റെ പ്രിയ സുഹൃത്ത് [&Read More
ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, പ്രതികളെയും സഹായികളെയും സ്പോൺസർമാരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണം ഊർജിതമാക്കാൻ കേന്ദ്ര കാബിനറ്റ് നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. കേസിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ20 കാർ വിറ്റ ഡീലറെ ഡൽഹി പോലീസ് [&Read More
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ നേരിയ മുൻതൂക്കത്തോടെ അധികാരം നിലനിർത്താൻ സാധ്യതയെന്ന് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലങ്ങൾ. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വോട്ടർമാർക്കിടയിൽ ഏറ്റവും കൂടുതൽ പിന്തുണ തേജസ്വി യാദവിനാണെന്നും (34%), സീറ്റ് നിലയിൽ രാഷ്ട്രീയ ജനതാ ദൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സർവേ പ്രവചിക്കുന്നു. 243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം അനുസരിച്ച്, എൻഡിഎ 121 [&Read More
ചെങ്കോട്ട സ്ഫോടനം: ‘ഒരു കുറ്റവാളിയെയും വെറുതെ വിടരുത്, പിന്തുടർന്ന് പിടികൂടണം; അന്വേഷണ ഏജൻസികൾക്ക്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന ചെങ്കോട്ട സ്ഫോടനക്കേസിലെ ഓരോ കുറ്റവാളിയെയും ‘വേട്ടയാടി പിടിക്കാൻ’ അന്വേഷണ ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർശന നിർദ്ദേശം നൽകി. സ്ഫോടനത്തിന് പിന്നിലുള്ള എല്ലാവർക്കെതിരെയും ശക്തമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗങ്ങൾ നടത്തിയതിന് ശേഷമാണ് അമിത് ഷാ എക്സ് പ്ലാറ്റ്ഫോമിലൂടെ തൻ്റെ പ്രതികരണം അറിയിച്ചത്. “സ്ഫോടനത്തിൽ ഉൾപ്പെട്ട എല്ലാവരും ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. ഓരോ കുറ്റവാളിയെയും വേട്ടയാടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ [&Read More
ഇൻഡോർ: മധ്യപ്രദേശിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാർക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ ‘അച്ചടക്ക നടപടി’ നേരിട്ട് രാഹുൽ ഗാന്ധി! സമയനിഷ്ഠ പാലിക്കാത്തതിനെത്തുടർന്ന്, രാഹുൽ ഗാന്ധിക്ക് ‘ശിക്ഷയായി’ 10 പുഷ്അപ്പുകൾ എടുക്കേണ്ടിവന്നു. പങ്കെടുക്കുന്നവരിൽ അച്ചടക്കവും കൃത്യനിഷ്ഠയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ക്യാമ്പിൽ ഏർപ്പെടുത്തിയ നിയമപ്രകാരമാണ് രാഹുൽ ഗാന്ധിക്ക് ഈ ‘പണിഷ്മെൻ്റ്’ ലഭിച്ചത്. മധ്യപ്രദേശിലെ പച്മറിയിലാണ് സംഭവം. കഴിഞ്ഞ ദിവസത്തെ സെഷനിൽ പങ്കെടുക്കാൻ ഏകദേശം 20 മിനിറ്റ് വൈകിയാണ് രാഹുൽ എത്തിയത്. ക്യാമ്പ് മേധാവിയായ സച്ചിൻ റാവു തമാശരൂപേണ വൈകി വരുന്നവർക്ക് ശിക്ഷയുണ്ടാകുമെന്ന് [&Read More