കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി തടഞ്ഞു. സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, സർവേയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ബജറ്റ് വിഹിതമോ ആവശ്യമായ ധനകാര്യ അനുമതിയോ ഇല്ലാതെയാണ് സർവേ നടത്തുന്നതെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവെച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജനറൽ സെക്രട്ടറി മുബാസ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 20 കോടി രൂപ ചെലവഴിച്ച് നടത്തുന്ന സർവേ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടിയുള്ളതാണെന്നും പൊതുഖജനാവിലെ പണം ഇതിനായി ഉപയോഗിക്കുന്നത് [&Read More
തിരുവനന്തപുരം: സർക്കാരിനെതിരെയുള്ള സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ (പിആർഡി) പ്രത്യേക സംവിധാനം ഒരുങ്ങുന്നു. സർക്കാരിനും മന്ത്രിമാർക്കുമെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ ക്യാപ്സ്യൂൾ സംഘത്തെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഇടതുപക്ഷ അനുകൂല നിലപാടുള്ള ജീവനക്കാരെ ഉൾപ്പെടുത്തി ഡയറക്ടറേറ്റിലാണ് സംഘം പ്രവർത്തനം തുടങ്ങിയത്. ജില്ലാടിസ്ഥാനത്തിൽ ഫാക്ട് ചെക്ക് ഐഡികൾ വഴിയാണ് മറുപടികൾ നൽകുന്നത്. പിആർഡി ജില്ലാ ഓഫീസുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പ്രിസം ടീമിനാണ് ഇതിന്റെ ചുമതല. സോഷ്യൽ മീഡിയയിലെ വാർത്തകളും [&Read More
കോഴിക്കോട്: കടയിൽ മോഷണം നടക്കുന്നത് മൊബൈൽ ഫോണിലൂടെ തത്സമയം കണ്ട ഉടമ നൽകിയ വിവരത്തെത്തുടർന്ന് കള്ളൻ പിടിയിലായി. കർണാടക തുമകൂരു സ്വദേശി ഉദയകുമാറിനെയാണ് (32) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി വലിയങ്ങാടിയിലെ പൂട്ടിക്കിടന്ന ഹാർഡ്വെയർ കടയിലായിരുന്നു സംഭവം. കടയുടെ ഉള്ളിലൂടെ ആരോ നടന്നുപോകുന്ന ദൃശ്യങ്ങൾ ഉടമയുടെ ഫോണിലെ സിസിടിവി ആപ്പിൽ തെളിയുകയായിരുന്നു. ഉടൻതന്നെ വിവരം പോലീസിനെയും സമീപത്തെ വ്യാപാരികളെയും അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ മേൽക്കൂരയിലെ ഷീറ്റും ഓടും കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. [&Read More
പാലക്കാട് വോട്ടർപട്ടികയിൽ വൻ ക്രമക്കേട്; ഒഴിവാക്കിയവർ വീണ്ടും പട്ടികയിൽ, നീക്കം ബി.എൽ.ഒമാർ അറിയാതെ
പാലക്കാട്: ജില്ലയിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി പരാതി. കരട് പട്ടികയിൽ നിന്ന് ബി.എൽ.ഒ.മാർ കൃത്യമായ പരിശോധന നടത്തി ഒഴിവാക്കിയ നൂറുകണക്കിന് ആളുകളെ, ഉദ്യഗസ്ഥർ അറിയാതെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ.) തലത്തിൽ നടത്തിയ കൂട്ടിച്ചേർക്കലുകളിലാണ് ഈ അട്ടിമറി നടന്നതെന്നാണ് ആരോപണം. സ്ഥലം മാറിപ്പോയവർ, മരണപ്പെട്ടവർ, മറ്റ് വാർഡുകളിൽ വോട്ടുള്ളവർ എന്നിങ്ങനെ ബി.എൽ.ഒ.മാർ നേരിട്ട് പരിശോധന നടത്തി നീക്കം ചെയ്ത എ.എസ്.ഡി. (Read More
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ചുമതല ഊരാളുങ്കൽ സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള ഐഐഐസിക്ക് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നതായി ആലോചനായോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ ദേവസ്വം മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. അക്രഡിറ്റഡ് ഏജൻസിയായതിനാൽ ടെൻഡർ നടപടികളില്ലാതെയാണ് ഊരാളുങ്കലിന് കരാർ നൽകിയത്. സെപ്റ്റംബർ 20ന് നടന്ന സംഗമത്തിൽ പ്രതിനിധികൾക്ക് പാസ് വിതരണം ചെയ്തതടക്കമുള്ള കാര്യങ്ങൾ നിർവ്വഹിച്ചത് ഊരാളുങ്കൽ ടാഗ് ധരിച്ച ജീവനക്കാരായിരുന്നു. അതേസമയം, സംഗമത്തിന്റെ ചെലവ് സംബന്ധിച്ച് [&Read More
‘ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടികളുണ്ടാക്കി അധികാരക്കസേരകളിൽ അടയിരിക്കുന്നു’- വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മുസ്ലിം ലീഗിനും സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷ മതവിഭാഗങ്ങൾ സ്വന്തമായി രാഷ്ട്രീയ പാർട്ടികളുണ്ടാക്കി അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടി ഇരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിന്റെ മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ ഈ തുറന്നടിക്കൽ. ‘അധികാര പങ്കാളിത്തം ഔദാര്യമല്ല’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ, ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പുകളെല്ലാം ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് പിന്നാക്കഅധഃസ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുസ്ലിം, ക്രിസ്ത്യൻ [&Read More
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.Read More
വീടിന്റെ തറയ്ക്കടിയിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം; ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം
തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീടിന്റെ തറയ്ക്കടിയിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി. പാടശേഖരത്തിന് സമീപത്തെ വീടിന്റെ പിറകിലെ ചായ്പ്പിന്റെ നിലം പൊളിക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുണിയുടെയും പായയുടെയും അവശിഷ്ടങ്ങളും അസ്ഥികൂടത്തിനൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് വർഷം മുമ്പ് വരെ ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഒരു കുടുംബത്തെയുമാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. നിലവിൽ വീട് കൈമാറ്റം ചെയ്യപ്പെടുകയും അറ്റകുറ്റപ്പണികൾ നടന്നു വരികയുമാണ്. ഇന്നലെ വൈകീട്ടോടെയാണ് നിർമ്മാണത്തൊഴിലാളികൾ [&Read More
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ വേദിയിൽ വയോധികൻ പെൻഷൻ തുക സംഭാവന നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ബാലുശ്ശേരി മണ്ഡലത്തിൽ നടന്ന സ്വീകരണത്തിനിടെ മൊയ്തീൻ എന്ന വയോധികൻ സ്റ്റേജിലെത്തി എം.വി ഗോവിന്ദന് 2,000 രൂപ കൈമാറുകയായിരുന്നു. എന്നാൽ, ഇത് പാർട്ടി മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു ‘നാടകമാണെന്ന്’ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. ഇതോടെ, വയോധികൻ തന്നെ പറഞ്ഞതു തിരുത്തി രംഗത്തെത്തിയിട്ടുണ്ട്. ജാഥാ വേദിയിലെത്തിയ [&Read More
പൊന്ന് തിരഞ്ഞ് മലയാളികളും ഗൂഡല്ലൂരിലേക്ക് ഒഴുകുന്നു; 100ലേറെ തുരങ്കങ്ങൾ നിർമിച്ച് വൻ അനധികൃത
ഗൂഡല്ലൂർ: സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ദേവാല, കാട്ടിമട്ടം മേഖലകളിൽ അനധികൃത സ്വർണഖനനം വീണ്ടും സജീവമാകുന്നു. വനമേഖലയിലും തേയിലത്തോട്ടങ്ങളിലുമായി പുതുതായി നിർമിച്ച നൂറിലധികം തുരങ്കങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. തമിഴ്നാട് സ്വദേശികൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള യുവാക്കളും സ്വർണം തേടി ഈ മേഖലയിലേക്ക് എത്തുന്നതായാണ് വിവരം. ഗൂഡല്ലൂർ ഡി.എഫ്.ഒ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പ്രദേശത്ത് വ്യാപകമായ റെയ്ഡ് നടത്തി. കാട്ടിമട്ടം ഭാഗത്ത് കണ്ടെത്തിയ അമ്പതോളം പുതിയ കുഴികൾ വനംവകുപ്പ് താൽക്കാലികമായി അടപ്പിച്ചു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ [&Read More