തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്ററിന്റെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ‘കേരളീയം’ പുരസ്കാരം പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം.പി മുഹമ്മദ് കോയയ്ക്കാണ് പുരസ്കാരം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.മലപ്പുറം ജില്ലയിലെ തിരുന്നാവായ സ്വദേശിയാണ് മുഹമ്മദ് കോയ. ഖിദ്മത്ത് കോളജ് ചെയര്മാന് കൂടിയാണ്. നവംബര്‍ ഒന്നിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര സമര്‍പ്പണം നടക്കും. വൈകീട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, [&Read More
‘അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിന്റെ മറവില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നു’; ആരോപണവുമായി
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിൽ എത്തിക്കുന്നുവെന്ന പ്രചാരണത്തിൻ്റെ മറവിൽ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈഡന് എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണത്തിൻ്റെ പേരിലുള്ള ഇടപാടുകളിലും എംപി ദുരൂഹത ആരോപിച്ചു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്പോണ്‍സറും തമ്മിലുണ്ടാക്കിയ കരാര്‍ പുറത്തുവിടണമെന്നും ഹൈബി ആവശ്യപ്പെട്ടു. ‘കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ക്രിക്കറ്റ് അപ്രത്യക്ഷമായി. കേരള ബ്ലാസ്റ്റേഴ്സും കൊച്ചി വിട്ടുപോകുകയാണെന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഹോംഗ്രൗണ്ട് എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സ് നല്‍കിയിരുന്ന വാടകയായിരുന്നു [&Read More
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ‘മോന്‍താ’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമാകുന്നത്. 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നു തീവ്ര ന്യൂനമര്‍ദമാകും. ഞായറാഴ്ച ഇതു ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്കുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുമെന്നാണു പ്രവചനം. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ടുബാധിക്കില്ലെങ്കിലും കനത്ത മഴ തുടരും. 27, 28 തിയതികളില്‍ സംസ്ഥാനത്തെങ്ങും വ്യാപക മഴ [&Read More
‘ഇത് ഇടതുനയം നടപ്പാക്കുന്ന സർക്കാരല്ല; കുത്തക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഭാഗം’; വിചിത്രവാദവുമായി ഗോവിന്ദന്
തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടതിൽ വിവാദം കൊഴുക്കുന്നതിനിടെ വിചിത്രവാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത് ഇടതുനയം നടപ്പാക്കാനുള്ള സർക്കാരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇടതുനയം നടപ്പാക്കുന്ന സർക്കാർ ആണ് ഇതെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്? കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വർഗഘടനയുടെയും ഭാഗമായി നിൽക്കുന്ന സർക്കാരാണിത്.”Read More
‘കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി കാത്തിരിക്കുന്നു’; പരിഹസിച്ച് സാറാ ജോസഫ്
തൃശൂര്‍: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ(എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എഴുത്തുകാരിയുടെ വിമര്‍ശനം. ‘കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി’ എന്നായിരുന്നു കുറിപ്പ്. മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ഡല്‍ഹിയിലെത്തി പദ്ധതിയില്‍ ഒപ്പുവച്ചത്. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു നടപടി. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് ഇന്നലെ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സിപിഐയെ [&Read More
‘അടിച്ചത് സിഐ അഭിലാഷ് ഡേവിഡ്; ഗുണ്ടാബന്ധത്തിന് പിരിച്ചുവിട്ടിട്ടും ഇപ്പോഴും സര്‍വീസില്‍’; ആരോപണവുമായി ഷാഫി
കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. തന്നെ അടിച്ചത് സിഐ അഭിലാഷ് ഡേവിഡാണെന്ന് എംപി പറഞ്ഞു. ഗുണ്ടാബന്ധത്തിന്റെ പേരില്‍ 2023 ജനുവരിയില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥരിലൊരാളാണ് അഭിലാഷ് എന്നും എന്നാല്‍ ഇദ്ദേഹം ഇപ്പോഴും സര്‍വീസില്‍ തുടരുന്നുവെന്നും ഷാഫി പറഞ്ഞു. പേരാമ്പ്ര സംഘര്‍ഷം പൊലീസ് ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും അതിന് രാഷ്ട്രീയനിര്‍ദേശമുണ്ടായിരുന്നുവെന്നത് ഉറപ്പാണെന്നും ഷാഫി പറമ്പില്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിരിച്ചുവിട്ടെന്ന് മാധ്യമങ്ങളോടും നിയമസഭയിലും പറയുക. എന്നിട്ട് അവരെ രഹസ്യമായി തിരിച്ചെടുത്തശേഷം സിപിഎമ്മിന്റെ [&Read More
തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ എംഎൽഎക്കെതിരെ അധിക്ഷേപവുമായി മുഖ്യമന്ത്രി. പ്രതിപക്ഷ അംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹം. ‘എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ’ എന്ന പ്രയോഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസം. “എന്റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. വാച്ച് ആൻഡ് വാർഡിന് ആക്രമിക്കാൻ പോവുകയായിരുന്നു. [&Read More
വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വൈകീട്ട് അഞ്ച് മണിക്ക് കെപിസിസി ആസ്ഥാനത്ത് വച്ചാകും അദ്ദേഹം മാധ്യമങ്ങളെ കാണുക. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കവേ ആന്റണിയുടെ ഭരണകാലത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് സൂചിപ്പിച്ചിരുന്നു. ഇതില്‍ ആന്റണി വിശദമായ മറുപടി പറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.Read More
അമിതവേഗതയിലൂടെ വിദ്യാര്‍ഥികള്‍ സീബ്ര ഏറ്റുകൂടുമ്പോള്‍ ബസ് ഓടിച്ചത്; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസൻസ് ആറുമാസം
അമിതവേഗതയില്‍ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്ക് വിധേയനായത്. കഴിഞ്ഞമാസം 25ന് പെരിന്തല്‍മണ്ണ താഴെക്കോടാണ് നടപടിക്ക് ആസ്പദമായ സംഭവം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാര്‍ഥികള്‍ക്കു മുന്നിലൂടെ ട്രാഫിക് പോലിസിന്റെ നിര്‍ദ്ദേശം മറികടന്ന് അമിതവേഗതയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കുകയായിരുന്നു വിനോദ് കുമാർ. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരികയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനെ [&Read More
ഏതു സമയവും പ്രസന്നവദനനായി മാത്രം കാണാറുള്ള പാലോളി സൈനുദ്ദീൻ സാഹിബിൻ്റെ മുഖം മനസ്സിൽ നിന്ന് മായുന്നേയില്ല. രണ്ടര പതിറ്റാണ്ട് മുമ്പ് മക്കയിൽ വെച്ച് പരിചയപ്പെട്ട കാലം മുതൽ വിടപറയും വരെയും ഞങ്ങൾക്കിടയിലുള്ള ബന്ധം ദൃഢമായിരുന്നു. നർമ്മത്തിൽ ചാലിച്ച വാക്കുകളും അകമ്പടിയായി വരുന്ന ചിരിയും ഇപ്പോഴും മനസ്സിൽ ഒരു നോവായി തുടരുന്നു. മാസങ്ങൾക്ക് മുമ്പ് വീട്ടിൽ ചെന്ന് സന്ദർശിച്ച വേളയിൽ മണിക്കൂറുകൾ നീണ്ട ഞങ്ങളുടെ സംസാരത്തിനിടക്ക് എപ്പോഴോ പറഞ്ഞതായി ഓർക്കുന്നു: “അസുഖം ഭേദമായി. ഇനി കർമരംഗത്ത് ഊർജ്ജസ്വലതയോടെ മുന്നേറണം.” [&Read More