വണ്ടിപ്പെരിയാർ: ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകരുടെ ആവേശം അതിരുകടന്നതോടെ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലാണ് സംഭവം. മുഖ്യമന്ത്രിയുടെ പ്രസംഗം പുരോഗമിക്കവെ പ്രവർത്തകർ ആവേശത്തോടെ ആർപ്പുവിളിച്ചതും കൈയടിച്ചതുമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ജില്ലയിലെ ഭൂപ്രശ്ന പരിഹാരം, ഭൂമി തരംമാറ്റത്തിന് ഫീസ് ഒഴിവാക്കിയ സർക്കാർ തീരുമാനം, കേരളം അതിദാരിദ്ര്യമുക്തമായ നേട്ടം തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചതോടെ സദസ്സിൽ നിന്നും വലിയ തോതിൽ ആർപ്പുവിളികൾ ഉയർന്നു. ശബ്ദം നിയന്ത്രണാതീതമായതോടെയാണ്, ഇനിയും ഒച്ചവെച്ചാൽ [&Read More
റിപ്പോർട്ടർ ടിവിയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചുRead More
കോഴിക്കോട് നഗരത്തിന്റെ ആത്മീയ നേതൃത്വത്തിലേക്ക് പുതിയ സാരഥി എത്തുന്നു. അന്തരിച്ച ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജിയുടെ വിയോഗത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലിയെ പുതിയ മുഖ്യ ഖാദിയായി നിയമിക്കാൻ കുറ്റിച്ചിറ മിശ്കാൽ പള്ളി കമ്മിറ്റി തീരുമാനിച്ചുRead More
തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അഘോരി സ്വാമിമാർ എത്തിയതിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ സമയത്ത് ഇത്തരം സ്വാമിമാർ തെരുവിലിറങ്ങി നടന്നാൽ കുട്ടികൾ ഭയപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ സാമൂഹിക സാഹചര്യം കണക്കിലെടുത്താണോ ബിജെപി സ്ഥാനാർഥി ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. “മണ്ഡലത്തിൽ 23 സ്കൂളുകളുണ്ട്. എല്ലാത്തിനും ഒരു പരിധിയും പരിമിതിയുമില്ലേ? ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ടുണ്ടെന്ന് തോന്നുന്നില്ല. യുപിയിലൊക്കെയാണ് ഇത്തരം കാര്യങ്ങൾ കൂടുതൽ നടക്കുന്നത്,” മന്ത്രി [&Read More
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിന്റെ കോഴിക്കോട് നടക്കാവിലെ വസതി ജപ്തി ഭീഷണിയിൽ. മുൻ മുഖ്യമന്ത്രിയും മുനീറിന്റെ പിതാവുമായ സി.എച്ച് മുഹമ്മദ് കോയ പണിത ‘ക്രസന്റ് ഹൗസ്’ എന്ന വീടിനാണ് കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് നോട്ടീസ് നൽകിയിരിക്കുന്നത്. വായ്പാ കുടിശ്ശിക സഹിതം 58 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുള്ളത്. 10 വർഷം മുമ്പ് വീട് നവീകരണത്തിനായി എടുത്ത 70 ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് [&Read More
“ചെറ്റത്തരം എന്ന വാക്ക് എപ്പോളാണിത്ര അശ്ലീലമായത്? ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരമെന്ന് പറയില്ലേ”- മുഖ്യമന്ത്രി
ഇടുക്കി: സിപിഎം വിട്ട ജി സുധാകരനെതിരെ താൻ നടത്തിയ ‘രാഷ്ട്രീയ ചെറ്റത്തരം’ എന്ന പ്രയോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ചിട്ടില്ലെന്നും, അത്തരത്തിൽ ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരമെന്ന് പറയില്ലേ? അത് സാധാരണ പറയുന്നതല്ലേ,” എന്ന് മുഖ്യമന്ത്രി ചോദിച്ചു. ചില്ലറ വോട്ടുകൾക്കും സീറ്റുകൾക്കും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല തങ്ങളെന്ന് കാലങ്ങളായി പറയാറുള്ളതാണെന്നും അദ്ദേഹം [&Read More
കൊച്ചി: കള്ളപ്പണമിടപാട്, വിസ തട്ടിപ്പ് ഉൾപ്പെടെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ഊന്നുകൽ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലുടനീളം ഇയാൾക്കെതിരെ 140 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. വയനാട് പുൽപള്ളി സ്വദേശിയായ ഷിജനിൽ നിന്ന് 3,04,200 രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോഴത്തെ നടപടി. ജോലി വാഗ്ദാനം ചെയ്ത് പലതവണയായി ബാങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റിയെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതോടെയാണ് ഷിജൻ പരാതിയുമായി [&Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കുറിപ്പിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മാധ്യമപ്രവർത്തകന് കേരള പൊലീസിന്റെ നോട്ടീസ്. ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകനായ പീയുഷ് റായിക്കാണ് സൈബർ പൊലീസ് നോട്ടീസ് അയച്ചത്. ട്വീറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും, ഇത് ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് കമ്മീഷൻ അയച്ച ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ ഉൾപ്പെട്ടത്. സംഭവത്തിൽ അശ്രദ്ധ കാണിച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ [&Read More
‘സിഎമ്മേ ഒരു ചോദ്യം’; വീട്ടില് പോയി ചോദിക്കെന്ന് മുഖ്യമന്ത്രി; പിണറായിയുടെ പ്രതികരണത്തില് വിഷമമില്ലെന്ന്
കോന്നി: തെരഞ്ഞെടുപ്പ് കൺവെൻഷനിടെ പ്രസംഗം തടസ്സപ്പെടുത്തി ചോദ്യം ചോദിക്കാൻ ശ്രമിച്ച സിപിഎം പ്രവർത്തകനോട് ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം. അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുമ്പോഴാണ് കോന്നി അട്ടച്ചാക്കൽ സ്വദേശി ദാസ് പി ജോർജ് ‘സിഎമ്മേ ഒരു ചോദ്യം’ എന്ന് വിളിച്ച് ചോദിച്ചത്. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ [&Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ മറച്ചുവെച്ച എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ബെംഗളൂരുവിലെ കോറമംഗലയിലുള്ള 200 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിൻ്റെ വിവരം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ, രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശങ്ങളിലൊന്നായ കോറമംഗല തേർഡ് ബ്ലോക്കിലെ 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പടുകൂറ്റൻ ബംഗ്ലാവിന്റെ വിവരങ്ങളാണ് ഒളിപ്പിച്ചു വെച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതുമായി [&Read More