കറിയുടെ പേരിൽ കൊലപാതകം: ഫസീലയെ കുത്തിയത് മദ്യലഹരിയിൽ, ശേഷം ആർത്തുകരഞ്ഞ് ആശുപത്രിയിലേക്ക്; ഞെട്ടലിൽ
വണ്ടൂർ: മദ്യപിച്ചെത്തി ചോറിന് കറിയില്ലാത്തതിന്റെ പേരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കാപ്പിൽ പാറശ്ശേരി ഗ്രാമം. പാറശ്ശേരി കുന്നുമ്മൽ പൂങ്കുഴി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് ചുങ്കത്തറയിലെ തോട്ടത്തിൽ നിന്ന് അടയ്ക്ക പറിച്ചു വീട്ടിലെത്തിയ റഷീദ് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കറിയില്ലാത്തതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് പുറത്തുപോയി കറി വാങ്ങി തിരികെ എത്തിയശേഷവും വാക്കുതർക്കം തുടരുകയും, വീട്ടിലുപയോഗിക്കുന്ന കത്തിയെടുത്ത് ഫസീലയുടെ നെഞ്ചിൽ കുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ [&Read More