ഒരുമാസം ജയിലിൽ ഒരുമാസം പുറത്ത്; തിരിച്ച് ജയിലിലെത്തി മൂന്നാഴ്ചയായപ്പോൾ ഡിവൈഎഫ്ഐ നേതാവിന് വീണ്ടും
കണ്ണൂർ: ജയിലിൽ തിരിച്ചെത്തി മൂന്നാഴ്ച തികയും മുൻപേ ഡിവൈഎഫ്ഐ നേതാവിന് വീണ്ടും പരോൾ. പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി.കെ നിഷാദിനാണ് ഹൈക്കോടതി ഇടപെടലിലൂടെ വീണ്ടും പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. ജയിൽ സൂപ്രണ്ട് പരോൾ അപേക്ഷ നിരസിച്ചതിനെത്തുടർന്നാണ് നിഷാദ് കോടതിയെ സമീപിച്ചത്. അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പോലീസ് ജീപ്പിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിലാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി നിഷാദിനെ ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ട് ഒരു മാസം തികയും മുൻപേ ഡിസംബറിൽ [&Read More