തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിൽ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് നേരിട്ടെത്തി സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ എത്തുന്ന മുഖ്യമന്ത്രി ആദ്യം ആറന്മുളയിലെയും തുടർന്ന് റാന്നിയിലെയും ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളുമായി അദ്ദേഹം നേരിട്ട് സംവദിക്കുകയും വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്യും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രളയബാധിതർക്കുള്ള കൂടുതൽ ധനസഹായ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. പ്രളയക്കെടുതികൾക്കിടയിലും സർക്കാറിന്റെ ഭാഗത്തുനിന്ന് [&Read More
‘സങ്കീർണങ്ങളായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നില്ല’; മഴക്കെടുതിയിൽ സർക്കാരിനെതിരെ എം.വി ഗോവിന്ദൻ
സംസ്ഥാനത്തെ മഴക്കെടുതിയും മറ്റു സങ്കീർണമായ പ്രശ്നങ്ങളും നേരിടുന്നതിലും അവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും യു.ഡി.എഫ് സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻRead More
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് നാളെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. കൂടാതെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ ജില്ലയിൽ പ്രഫഷനൽ കോളജുകൾക്ക് ഈ അവധി ബാധകമല്ല. വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകൾ [&Read More
‘ചിലര് ചിരിച്ചുകൊണ്ട് കഴുത്തറുക്കും, എന്നാൽ മനസ്സിൽ എന്താണോ ഉള്ളത് അതേപടി മുഖത്ത് കാണിക്കുന്ന
മലയാളികളുടെ പ്രിയതാരവും Read More
‘പിള്ളേര് ഉറങ്ങുന്നതിനു മുന്പ് അവധി പ്രഖ്യാപിക്കണ്ടേ, പ്രധാനമന്ത്രി രാത്രി ലൈവില് വരുന്ന പോലെ
കൊച്ചി: ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് വൈകിയതിൽ എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്കയുടെ സോഷ്യൽ മീഡിയ പേജിൽ ആളുകളുടെ രൂക്ഷ വിമർശനം. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മറ്റ് ജില്ലകളിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എറണാകുളത്ത് രാത്രി 11 മണി കഴിഞ്ഞാണ് കലക്ടറുടെ ഔദ്യോഗിക പേജിൽ അറിയിപ്പ് എത്തിയത്. കുട്ടികൾ ഉറങ്ങുന്നതിന് മുൻപെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടേ എന്നാണ് പലരും കലക്ടറുടെ പോസ്റ്റിന് താഴെ ചോദ്യമുയർത്തിയത്. “ഇതൊക്കെ പിള്ളേര് [&Read More
‘ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിട്ടെന്ന വാർത്ത തെറ്റ്’; മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഡാമുകളിൽ വെള്ളം കുറവാണെന്നും മഴയ്ക്ക് മുൻപ് തന്നെ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിശക്തമായ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 15 പേർക്ക് ജീവൻ നഷ്ടമാകുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് അറിയിച്ച [&Read More
നെല്ലിയാമ്പതി: പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 9.30Read More
പരപ്പനങ്ങാടി – നാടുകാണി സംസ്ഥാനപാതയിൽ വൻ മണ്ണിടിച്ചിൽ; പാണക്കാട്ട് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു
മലപ്പുറം: പരപ്പനങ്ങാടി – നാടുകാണി സംസ്ഥാനപാതയിൽ പാണക്കാട് എടയ്പാലത്ത് വൻ മണ്ണിടിച്ചിൽ. റോഡിലേക്ക് കൂറ്റൻ കുന്നിടിഞ്ഞു വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മണ്ണിടിച്ചിലിൽ നിരവധി വൈദ്യുത പോസ്റ്റുകൾ തകരുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അപകടസമയത്ത് റോഡിൽ ആളുകൾ കുറവായിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. പ്രദേശത്ത് നടന്ന അനധികൃത നിർമാണ പ്രവർത്തനങ്ങളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അശാസ്ത്രീയമായി നടന്ന നിർമാണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കി. പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള [&Read More
ബൈക്കിലേക്ക് വെള്ളം തെറിപ്പിച്ചു: ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റുകൊണ്ട് അടിച്ചു
മലപ്പുറം: റോഡിലെ വെള്ളക്കെട്ടിലൂടെ പോയ ബസ് ബൈക്കിലേക്ക് വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവർക്ക് ക്രൂരമർദനം. വാഴക്കാട് ഊർക്കടവിലുണ്ടായ ആക്രമണത്തിൽ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ രവിക്ക് പരിക്കേറ്റു. ബസ് കടന്നുപോയപ്പോൾ തങ്ങളുടെ ശരീരത്തിലേക്ക് വെള്ളം തെറിച്ചതിൽ പ്രകോപിതരായ ബൈക്ക് യാത്രികരാണ് ബസ് തടഞ്ഞുനിർത്തി രവിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുRead More