സുൽത്താൻ ബത്തേരി: അളവിൽ കൂടുതൽ വിദേശമദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി മജിസ്ട്രേറ്റ് കോടതി തള്ളി. വീടും മദ്യവും തമ്മിൽ തനിക്ക് ബന്ധമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി നടപടി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചു. മദ്യം പിടിച്ചെടുത്ത കെട്ടിടം 2020 മുതൽ ഡൽഹി സ്വദേശിയുടെ പേരിലാണെന്നായിരുന്നു ആന്റോയുടെ അഭിഭാഷകരുടെ വാദം. എന്നാൽ, 2025Read More
തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ ‘സ്മാർട്ട് പിഡിഎസ്’ പദ്ധതി അടുത്ത മാസത്തോടെ നടപ്പിലാകുന്നതോടെ സംസ്ഥാനത്ത് 6 ലക്ഷത്തിലധികം റേഷൻ കാർഡുകൾ റദ്ദാകാൻ സാധ്യത. തുടർച്ചയായി 6 മാസത്തിലധികം റേഷൻ വാങ്ങാത്ത കാർഡുകളാണ് പ്രാഥമികമായി മരവിപ്പിക്കുന്നത്. ഇത്തരത്തിലുള്ള കാർഡുകളിൽ മാത്രമായി 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളുണ്ടെന്നാണ് കണക്ക്. പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൻ്റെ നവീകരണവും ഡിജിറ്റലൈസേഷനും ലക്ഷ്യമിടുന്ന സ്മാർട്ട് പിഡിഎസ് നടപ്പിലാക്കാൻ 2024Read More
‘ആരോടൊപ്പം ഫോട്ടോ ഉണ്ടായാലും ഏത് പാർട്ടിക്കാരനായാലും ലഹരി കണ്ടെത്തിയാൽ നടപടിയെടുക്കും’- രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലഹരി കേസുകളിൽ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരികേസുകളിലെ പ്രതികൾ ആരോടൊപ്പം ഫോട്ടോ ഉള്ളവരായാലും ഏത് രാഷ്ട്രീയ പാർട്ടിക്കാരനായാലും വിട്ടുവീഴ്ചയില്ലാതെ പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ‘ഓപറേഷൻ തൂഫാൻ’ എന്ന പേരിൽ ഐജി തലത്തിലുള്ള അന്വേഷണ സംഘവും ഡാൻസാഫ് ടീമുകളും എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര ഏജൻസികളുമായും അയൽ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഒക്ടോബർ ആദ്യവാരം [&Read More
കൽപറ്റ: വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ പ്രതിയായ ആന്റോയെ ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ജുഡീഷ്യൽ മജിസ്ട്രേട്ട് അഥീന ബിജുവിന്റെ മുൻപാകെ രണ്ടു മണിക്കൂറിലധികം നീണ്ട ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജാമ്യം നിഷേധിച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്.Read More
നിലമ്പൂർ: വിദ്യാർഥികൾക്കും യുവാക്കൾക്കും വൻതോതിൽ എംഡിഎംഎ വിൽപന നടത്തിവന്ന സംഘത്തെ പൊലീസ് പിടികൂടി. മമ്പാട് എംഇഎസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം താൽക്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി ടി.എൻ റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽനിന്ന് നേരത്തെ എംഡിഎംഎയും കഞ്ചാവും പിടികൂടിയിരുന്നു. തുടർന്ന് റീനയുടെ വീടിനുസമീപം ഉപേക്ഷിക്കപ്പെട്ട കാറിൽ നടത്തിയ പരിശോധനയിൽ കൂടുതൽ എംഡിഎംഎ കണ്ടെത്തി. ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് ലഹരി വ്യാപാരത്തിൽ അധ്യാപകനുള്ള [&Read More
‘ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് അധമ മാധ്യമപ്രവർത്തനത്തിനുള്ള താക്കീത്’; സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: റിപ്പോർട്ടർ ചാനൽ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ സർക്കാരിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധമ മാധ്യമപ്രവർത്തനം നടത്തുന്നവർക്കുള്ള വ്യക്തമായ താക്കീതാണ് ഈ അറസ്റ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തട്ടിപ്പുകാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ കാണുന്നതെന്നും എസ്എൻഡിപി മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വിമർശിച്ചു. മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നുമാണ് ഇത്തരക്കാർ കരുതുന്നതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. [&Read More
പൊലീസ് യൂണിഫോമിൽ മതചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് സർക്കുലർ: നടപടി മതസ്വാതന്ത്ര്യം തടയാനല്ലെന്ന് സർക്കാർ
കൊച്ചി: പൊലീസുകാർ ഔദ്യോഗിക വേഷത്തിൽ മതപരമായ ആചാരങ്ങളിൽ പങ്കാളികളാകുന്നത് വിലക്കിക്കൊണ്ടുള്ള പൊലീസ് മേധാവിയുടെ ഉത്തരവ് ആരുടെയും മതപരമായ അവകാശങ്ങൾ ഹനിക്കാനല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജൂലൈ ഒന്നിന് പുറത്തിറക്കിയ സർക്കുലറിനെതിരെ നെയ്യാറ്റിൻകര സ്വദേശി പി.എസ് മഹേന്ദ്ര കുമാർ സമർപ്പിച്ച ഹരജിയിലാണ് സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സർക്കാറിന്റെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കി. സർക്കുലറിൽ വ്യക്തത വരുത്തി പൊലീസ് നൽകിയ വിശദീകരണം [&Read More
തൊടുപുഴ: എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാൻ കൊല്ലപ്പെട്ട കേസിൽ സിപിഎം ജനപ്രതിനിധി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് പിടിയിലായത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച പുലർച്ചെ ഷിബു ഖാനും സുഹൃത്ത് കുഞ്ഞുമോനും മദ്യപിച്ചിരുന്ന സമയത്ത് ജോജി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും വാക്കുതർക്കമുണ്ടാകുകയുമായിരുന്നു. തുടർന്നുണ്ടായ മർദനത്തിനിടെ [&Read More
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമായി സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചുRead More
സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ലൈംഗിക അധിക്ഷേപം; കുറ്റ്യാടി സ്വദേശിനി പോക്സോ കേസിൽ
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽRead More